ബ്ലോഗിംഗ് രംഗത്ത് കൂടി യൂട്യൂബിലൂടെ ഒരുപാട് നായികമാരെയും നായകന്മാരെയും നമുക്ക് ലഭിച്ച വർഷമായിരുന്നു കഴിഞ്ഞ കുറച്ചു നാളുകൾ. കൊറോണ സമയം മുതൽ തന്നെ ടിക്ക് ടോക്കിൽ നിന്നും റീൽസിലേക്ക് മാറി പിന്നീട് യൂട്യൂബിലേക്ക് മാറിയ ഇവരുടെ വിശേഷങ്ങൾ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ മലയാളികൾക്ക് എല്ലാവർക്കും പ്രിയങ്കരിയായി മാറിയ ഒരു താരത്തിന്റെ വിവാഹമായിരുന്നു ഇന്ന്. ഇന്ന് വിവാഹം കഴിച്ചത് ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ ആണെന്നുള്ളതും മറ്റൊരു പ്രത്യേകതയായി തന്നെ മാറുന്നു.
ആശംസകൾ അറിയിച്ചു നിരവധി പേരാണ് ഇപ്പോൾ അനഘയുടെ പിന്നാലെ ഉള്ളത്. ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗുരുവായൂർ കണ്ണന് മുൻപിൽ വച്ച് അനഘയും സജിത്തും ഒന്നായത്. ഇത് സാക്ഷ്യം വഹിക്കാനായി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഈ ചടങ്ങിന് പങ്കെടുത്തത്. അതീവ സുന്ദരിയായി അനഘ വരുന്നത് മാധ്യമങ്ങൾ എല്ലാവരും പകർത്തി. സോഷ്യൽ മീഡിയയിൽ എല്ലാവരും ആശംസകൾ അറിയിച്ച് എത്തി. ഞങ്ങളോട് പറഞ്ഞില്ലല്ലോ അനഘയുടെ വിവാഹം എന്ന് കണക്കിനുള്ള 100 പരാതികളും ഇതിന് പിന്നാലെ തന്നെ വന്നു എന്ന് പറയാം.
അഭിനേത്രിയും യൂട്യൂബ് ബ്ലോഗറും ഡോക്ടറും ആയ അനഘ സ്റ്റിബിൻ വിവാഹിതയായിരിക്കുന്നു. പ്രേക്ഷകർക്ക് സുപരിചിതയായ അനഘ ഇന്ന് ഗുരുവായൂർ നടയിൽ വച്ചാണ് വിവാഹിതയായത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് അനഘയും സജിത്തും ഒന്നിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും പറയുന്നു. ആശംസകൾ അറിയിക്കുന്നതിന് മുൻപ് തന്നെ പ്രണയസാഫല്യത്തിന്റെയും പ്രണയ കഥയെയും കുറിച്ചാണ് ആരാധകർ ചോദിച്ചെത്തുന്നത്. ഗുരുവായൂർ കണ്ണന് മുൻപിൽ വച്ച് താലികെട്ടിയ ഇവർ രണ്ടുപേരും എന്നും ഗുരുവായൂർ കണ്ണൻ തന്നെ അനുഗ്രഹിക്കട്ടെ എന്ന് ആരാധകർ തന്നെ പറയുന്നുണ്ട്.
ഞങ്ങളുടെ ഏഴ് വർഷത്തെ കാത്തിരിപ്പാണ് ഇത് എന്ന് എൻഗേജ്മെൻറ് സമയത്ത് അനഘ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അനഘയുടെ വിവാഹത്തിന് വേണ്ടി ആരാധകരും കൂടെ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ചടങ്ങുകൾക്ക് ശേഷം ഇന്ന് രാവിലെ അനഘ വിവാഹിതയായി. മോഡലിംഗ് രംഗത്തിൽ നിന്നും അഭിനയരംഗത്തേക്ക് ചുവടുവെച്ച താരമാണ് അനഘ. കിടു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്.