സി എസ് ചെല്ലപ്പയുടെ’വടിവാസൽ’എന്ന നോവലിനെ ആസ്പദമാക്കി വെട്രിമാരൻ സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വടിവാസൽ’.ചിത്രം ഉടനെ തന്നെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ഇതുവരെ പുറത്തുവന്നിരുന്ന വാർത്ത.എന്നാൽ.എന്നാൽ ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങാൻ ഇനിയും വൈകുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.സൂര്യയുടെ കരിയാറിലെ 42 ചിത്രമാണിത്.
ത്രീഡി ടെക്നോളജിയുടെ സഹായത്തോടെ ഒരു മുന്ന ചിത്രത്തിൽ നായികയാത്തുന്നത് ബോളിവുഡ് താരം ദിഷാ പടാണിയാണ്.നേരത്തെ തീരുമാനിച്ച പ്രകാരം സിരുത്തൈ ശിവയുടെ ചിത്രത്തിനു ശേഷം വടിവാസലിൽ അഭിനയിക്കുമെന്നും തുടർന്ന് സുധാ കൊങ്ങരയുടെ ചിത്രത്തിലും ജയ് ഭീം സംവിധാനം ചെയ്ത ടിജെ ജ്ഞാനവേലിൻറെ ചിത്രത്തിലും സൂര്യ അഭിനയിക്കും എന്നായിരുന്നു വാർത്തകൾ.എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ചില കാരണങ്ങൾ മൂലം പ്ലാനുകൾ മൊത്തം മാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മാറ്റിയ പ്ലാനുകൾ പ്രകാരം അടുത്തതായി സുധ കൊങ്ങരയുടെ ചിത്രത്തിൽ ആയിരിക്കും സൂര്യ അഭിനയിക്കുന്നതെന്നാണ് വിവരം.അതിനുശേഷം ജൂൺ മാസത്തോടെ വടിവാസലിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും 2023 അവസാനം വരെ നീളുകയും ചെയ്യും.ഇതോടെ ചിത്രം 2023 ൽ റിലീസ് ചെയ്യാൻ സാധിക്കുകയില്ല.എന്നാൽ ചിത്രം വൈകാൻ കാരണം വെട്രിമാരൻ ഇപ്പോൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് വൈകിയത് കൊണ്ടാണെന്നും ഈ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇനിയും ബാക്കി നിൽക്കുന്നതിനാൽ ആണെന്നും വാർത്തകൾ ഉണ്ട്.
ഈ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ വെട്രിമാരിന് വടിവാസലിന്റെ എഴുത്തിലേക്ക് കടക്കാനാകു. അതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റിവെച്ച് സൂര്യ സുധാ കൊങ്ങരയുടെ ചിത്രത്തിൽ ജോയിൻ ചെയ്യാൻ തയ്യാറെടുക്കുന്നതും.ഡയറക്റ്റ് ഒടിടി റിലീസുകളായി എത്തിയ’സൂരറൈ പോട്ര്’,’ജയ് ഭീം’എന്നിവ വന്‍ അഭിപ്രായമാണ് സൂര്യക്ക് നേടിക്കൊടുത്തത്.’സൂരറൈ പോട്രിലെ’ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യ സ്വന്തമാക്കി.വിക്രത്തിലെ റോളക്സ് ആയി അവസാനം തകർത്താടിയ സൂര്യയുടെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റ്നായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.