അഭിനവ് സുന്ദർ നായിക്കിന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഈ വർഷത്തെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’.ബ്ലാക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം വളരെ പുതുമയുള്ള കഥാഗതിയുമായാണ് മലയാള പ്രേക്ഷകരിലേക്ക് എത്തിയത്.വിനീത് ശ്രീനിവാസൻറെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെത്.നവംബർ 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 13 മുതലാണ് സ്ട്രീം ചെയ്തു തുടങ്ങുക.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് നിർമ്മിച്ച ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ അഭിനവ് സുന്ദർ നായ്ക്കും,വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ്.സുരാജ് വെഞ്ഞാറമൂട്,സുധി കോപ്പ, തന്വി റാം,ജഗദീഷ്,മണികണ്ഠന് പട്ടാമ്പി,ബിജു സോപാനം,ജോര്‍ജ് കോര,ആര്‍ഷ ചാന്ദിനി, നോബിള്‍ ബാബു തോമസ്,അല്‍ത്താഫ് സലിം,റിയ സൈറ,രഞ്ജിത്ത് ബാലകൃഷ്ണന്,സുധീഷ്, വിജയന് കാരന്തൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.
കേസിൽ വക്കീലായി അലയുന്ന മുകുന്ദൻ ഉണ്ണിയുടെ കഥയാണ് ചിത്രം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. മോട്ടിവേഷൻ പുസ്തകങ്ങളും മറ്റും വായിച്ച് ഒരു ചിട്ടയായ ജീവിതം നയിക്കുന്ന വ്യക്തിയാണ് മുകുന്ദനുണ്ണി.എന്നാൽ നിരവധി പേരുടെ ജൂനിയറായി പ്രാക്ടീസ് ചെയ്തിട്ടും കരിയറിൽ എവിടെയും എത്താൻ മുകുന്ദനുണ്ണിക്ക് ആകുന്നില്ല.ജീവിതം കൈവിട്ടുപോകുന്ന സാഹചര്യത്തിലാണ് അഡ്വക്കേറ്റ് വേണു സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം മുകുന്ദനുണ്ണിയോട് എളുപ്പത്തിൽ പണം നേടാനുള്ള ഒരു മാർഗ്ഗം അവതരിപ്പിക്കുന്നത്.കുരുട്ടുബുദ്ധിയുടെ ആശാനായ മുകുന്ദനുണ്ണി ആ രംഗത്ത് വിജയം കൊയ്യുന്നു.
പിന്നീട് മുകുന്ദൻ ഉണ്ണിക്ക് മുന്നിൽ ഉണ്ടാകുന്ന വെല്ലുവിളികൾ,ശരികൾ,തെറ്റുകൾ,സാഹസങ്ങൾ എന്നിവയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. വിനീത് ശ്രീനിവാസിന്റെ ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപാത്രമാണ് ചിത്രത്തിലേത്.ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകനും മുകുന്ദനുണ്ണിയെ വെറുക്കാതെ ചിത്രം കണ്ണു തീർക്കാൻ ആകില്ല. സംവിധായകൻ അഭിനവ് സുന്ദര്‍ നായ്ക്കും നിധിന് രാജ് അരോളും ചേര്‍ന്നാണ് ചിത്രം എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.