ഇന്ത്യൻ സിനിമയുടെ കിരീടം വെക്കാത്ത ചക്രവർത്തിയാണ് ഷാരൂഖ് ഖാൻ.വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ മുഖമായി തുടരുന്ന ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം പഠാൻ ആണ്.ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഈ ഷാരൂഖ് ഖാൻ ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിൽ എത്തുക. ഇപ്പോൾ ഷാരൂഖ് ഖാൻ ട്വിറ്ററിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്.’പ്രൗഡ് ഓഫ് ഷാരൂഖ് ഖാൻ’എന്ന ഹാഷ്ടാഗ് ആണ് ട്വിറ്ററിൽ ട്രെൻഡിങ് ആകുന്നത്.
ദില്ലിയില്‍ പുതുവത്സര രാവില്‍ വണ്ടിക്കടിയില്‍ പെട്ട് ക്രൂരമായ മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായവുമായി ഷാരൂഖ് എത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ട്വിറ്ററിൽ ഈ ഹാഷ്ടാഗ് ട്രെൻഡിങ് ആവാൻ തുടങ്ങിയത്.കഴിഞ്ഞ ദിവസങ്ങളിലാണ് ഷാരൂഖ് ഖാന്റെ ജീവകാരുണ്യ സംഘടനയായ ഫൗണ്ടേഷൻ വാഹനാപകടത്തിൽ മരിച്ച അഞ്ജലി സിംഗിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.നിരവധി പേരാണ് ഇതോടെ ഷാരൂഖിനെ പ്രശംസിച്ച സോഷ്യൽ മീഡിയയിൽ എത്തുന്നത്.
‘എനിക്ക് വലിയ അജണ്ടകളൊന്നുമില്ല.എനിക്ക് ഒരു ലളിതമായ അജണ്ടയുണ്ട്.ആളുകളെ സഹായിക്കണം.പ്രത്യേകിച്ച് അതിനൊരു കാരണം ആവശ്യമില്ല,അത് നടക്കണം.അതാണ് ഞാൻ ചെയ്യുന്നുത്.പക്ഷേ അതിനെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ഇത്തരത്തിൽ ഷാരൂഖ് സംസാരിക്കുന്ന ഒരു പഴയ വീഡിയോയും ഇതിൻറെ ഭാഗമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.മീർ ഫൗണ്ടേഷന്റെ ഭാഗമായി താരം ഇതിനുമുമ്പും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
ദില്ലിയിലെ കാഞ്ജവാലയിൽ പുതു വർഷത്തിൽ നടന്ന വാഹനാപകടത്തിലാണ് അഞ്ജലി എന്ന 20 കാരിക്ക് ജീവൻ നഷ്ടമാകുന്നത്.അഞ്ജലി ഓടിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു.അഞ്ജലിയുടെ സഹോദരങ്ങൾക്ക് നൽകിയ സാമ്പത്തിക സഹായം മാതാവിൻറെ ചികിത്സയ്ക്കും ഉപയോഗിക്കും.പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ജീവകാരുണ്യ സംഘടനയാണ് ഷാരൂഖിന്റെ പിന്തുണയിലുള്ള മീൻ ഫൗണ്ടേഷൻ.