നിരവധി പ്രേക്ഷകപ്രിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത നടനാണ് ടോവിനോ തോമസ്.മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിലും ടോവിനോ എത്തി.ഇപ്പോഴിതാ ടോവിനോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്ററും ക്യാപ്റ്റനും ഒക്കെയായ നമ്മുടെ സ്വന്തം ക്യാപ്റ്റൻ കൂൾ
എംഎസ് ധോണിക്കൊപ്പമാണ് ടോവിനോയുടെ പുതിയ ചിത്രം.
സ്ക്രീനിൽ കാണുന്നതുപോലെ തന്നെയാണ് അദ്ദേഹം നേരിട്ടെന്നും ധോണിയുടെ കൂടെ സമയം ചിലവഴിക്കാൻ ആയതിൽ ഏറെ സന്തോഷം എന്നും ടോവിനോ ഇൻസ്റ്റയിൽ കുറിച്ചു.സമയം കൂളായി. ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ചൊരു അനുഭവമാണ്.നമ്മൾ ഓൺസ്ക്രീനിൽ കണ്ട അതേ വ്യക്തി തന്നെയാണ്. കൂൾ,ശാന്തം,സ്വതസിദ്ധമായ കഴിവും എല്ലാം ചേർന്നൊരു വ്യക്തി.ഞങ്ങൾ ഒരുപാട് സംസാരിച്ചു. അനായസമായി ഉന്നതമായ ചിന്തകൾ പലപ്പോഴായി അദ്ദേഹം പങ്കുവെച്ചു.
ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്.എല്ലാവർക്കും ഒരു നല്ല മാതൃകയാണ് ധോണി.അദ്ദേഹത്തിന്റെ യാത്ര കൂടുതൽ ശോഭനം ആകട്ടെ’.ഇത്തരത്തിൽ ആയിരുന്നു ടോവിനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.ധോണിയുടെ സുഹൃത്തായ ഡോ.ഷാജിർ ഗഫാറിന്റെ പിതാവ് പ്രൊ.അബ്ദുൽ ഗഫാറിന്റെ ആത്മകഥയുടെ പ്രകാശനത്തിന് സ്വദേശമായ റാഞ്ചിയിൽ നിന്നാണ് ധോണി എത്തിയത്.ഈ ചടങ്ങിലാണ് ടോവിനോയും ധോണിയും കണ്ടുമുട്ടിയത്.ഞാൻ സാക്ഷി എന്ന ആത്മകഥ ധോണി ടോവിനോ അടക്കമുള്ള മറ്റ് അതിഥികൾക്ക് സമ്മാനിച്ചു.
യുജിഎം പ്രൊഡക്ഷൻസ്,മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്,ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന അജയന്റെ രണ്ടാം മോഷണം ആണ് ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം.മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയിൽ മണിയൻ അജയൻ കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.
ആയോധനകലകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിനായി ടോവിനോ തോമസ് അടുത്തിടെ കളരി അഭ്യസിച്ചിരുന്നു.തമിഴ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.