ചെറുപ്പക്കാരിലും പരക്കെ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾ ആണ് കൊളസ്ട്രോൾ പ്രമേഹം തുടങ്ങിയവ. ജീവിതശൈലിയും പാരമ്പര്യവും മൂലം പ്രമേഹരോഗം പിടിപെടാം. എന്നാൽ പ്രമേഹരോഗം നിയന്ത്രിക്കാനായി ആരോഗ്യകരമായ ഭക്ഷണ ശീലവും ദിവസേനയുള്ള വ്യായാമവും നല്ലതാണ്. പ്രമേഹം നിയന്ത്രിക്കാൻ സഹായകമായ ചില നാട്ടുവൈദ്യങ്ങൾ ഉണ്ട്. ഇത്തരത്തിൽ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പാനീയം നമുക്കിന്ന് പരിചയപ്പെടാം. വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ പാനീയം പ്രമേഹ രോഗത്തെ നിയന്ത്രിക്കാൻ വളരെയധികം ഫലപ്രദമാണ്.
ഈ പാനീയം കുടിക്കുന്നത് വഴി നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഫലപ്രദമാക്കുന്ന ഏറ്റവും ഉത്തമമായ പ്രതിവിധികളിൽ ഒന്നാണ് നെല്ലിക്ക. ഇൻസുലിൻ മരുന്നുകളുടെ ചെറുത്തുനിൽപ്പിന് സഹായിക്കാനും നെല്ലിക്ക സഹായകമാണ്. അതുപോലെതന്നെ ഫലപ്രദമായ ഒന്നാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായകമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും മഞ്ഞൾ സഹായകമാണ്.
കൂടാതെ ടൈപ്പ് ടു പ്രമേഹത്തിന് ഏറ്റവും ഫലപ്രദമായ മരുന്നാണ് മഞ്ഞൾ. പ്രമേഹത്തിനും കൊളസ്ട്രോളിനും ഫലപ്രദമായ ഒരു നാട്ടുവൈദ്യമാണ് കറിവേപ്പില. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ഫ്ലവാനോയിഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കുന്നു. പ്രമേഹത്തിന്റെ അളവ് കുറക്കാൻ ഈ മൂന്ന് ചേരുവകളും ഉപയോഗിച്ച് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഒന്നോ രണ്ടോ നെല്ലിക്ക കുരുവോടുകൂടിയോ അല്ലാതെയോ എടുക്കുക. കുരുവില്ലാതെ എടുക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.
ശേഷം ഒരുപിടി കറിവേപ്പില ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുത്തതിനുശേഷം ഒരു നുള്ള് മഞ്ഞൾ കൂടെ ചേർത്ത് ഇളക്കുക. ഈ പനിയും അരിച്ചെടുത്തതിനുശേഷം രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും എല്ലാം സഹായിക്കുന്ന ഒരു നാട്ടുവൈദ്യം ആണിത്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഈ നാട്ടുവൈദ്യമൊക്കെ ഉപയോഗിക്കുന്നതിന് മുന്നോടിയായി നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശം നേടുന്നതാണ് എപ്പോഴും നല്ലത്.