ആസാദ് അലവില്‍ സംവിധാനം ചെയ്തു അമിത ചക്കാലക്കൽ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്’അസ്ത്ര’.ഇപ്പോഴിതാ ഈ ചിത്രത്തിൻറെ പോസ്റ്റർ പുറത്ത് വിട്ട് രംഗത്ത് വന്നിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ജയസൂര്യയാണ് തൻറെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.വിനു കെ മോഹൻ,ജിജു രാജ് എന്നിവരാണ് ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത്.
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടാണ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.പ്രേം കല്ലാട്ടിനൊപ്പം പ്രീ നന്ദ് കല്ലാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.പുതുമുഖം സുഹാസിനി കുമരൻ നായികയാവുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, സുധീർ കരമന,സന്തോഷം കീഴാറ്റൂർ,അബു സലിം, ശ്രീകാന്ത് മുരളി,മേലനാഥൻ,ജയകൃഷ്ണൻ, ചെമ്പിൽ അശോകൻ,രേണു സൗന്ദർ,നീനാ കുറുപ്പ്, ജിജുരാജ്,നീനാ കുറുപ്പ്,ബിഗ് ബോസ് താരം സന്ധ്യാ മനോജ്,പ്രദീപ്,സനൽ കല്ലാട്ട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
മണി പെരുമാൾ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് അഖിലേഷ് മോഹൻ ആണ്.വയനാടിന്റെ പശ്ചാത്തലത്തിലാണ് അസ്ത്രം എന്ന ചിത്രം കഥ പറയുന്നത്.ക്രൈം ത്രില്ലർ പശ്ചാത്തലം ഉള്ള ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് അമിത് ചക്കാലക്കൽ എത്തുന്നത്.ഹരി നാരായണൻ,എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താരയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.ഈ വർഷം മാർച്ചിൽ ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്,മേക്കപ്പ് രഞ്ജിത്ത് അമ്പാടി,കോസ്റ്റും ഡിസൈൻ അരുൺ മനോഹർ,കലാസംവിധാനം ശ്യാംജിത്ത് രവി, സ്റ്റില്‍സ് ശിബി ശിവദാസ്,പരസ്യകല ആന്റണി സ്റ്റീഫന്‍,എഡിറ്റർ അഖിലേഷ് മോഹന്‍,പശ്ചാത്തല സംഗീതം റോണി റാഫേല്‍,നൃത്തം ശാന്തി,ആക്ഷൻ മാഫിയ ശശി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് റാം മനോഹര്‍,ലോക്കേഷന്‍ മാനേജർ സുജിത് ബത്തേരി,ലൈന്‍ പ്രൊഡ്യൂസര്‍,വിതരണം സാഗാ ഇന്റര്‍നാഷണല്‍,പിആർഓ വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറപ്രവർത്തകർ.