തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരതമ്പതികളായ സൂര്യയ്ക്കും ജ്യോതികക്കും ഉള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ സൂപ്പർ ഹീറോ പൃഥ്വിരാജ്. പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്നർത്ഥം വരുന്ന ‘ഫ്രണ്ട്സ് ഹൂ ഇൻസ്പയർ’ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് തന്നെ തൻറെ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമൻറ് ലൈക്കുമായി രംഗത്തെത്തിയത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. ഇത് ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണ്.
ഗ്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് പ്രിയ താരം ദിഷാ പഠാനിയാണ് നായികയാകുന്നത്. ത്രീഡി ടെക്നോളജിയിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ഹിന്ദി അവകാശം 100 കോടിക്ക് വിറ്റു പോയിരുന്നു. കാതൽ എന്ന മലയാള ചിത്രത്തിലാണ് ജ്യോതിക ഏറ്റവും ഒടുവിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ജോബി ആണ്. ചിത്രത്തിൻറെ പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ മമ്മൂക്ക തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.
വർഷങ്ങൾക്കുശേഷം ഉള്ള ജോലിയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. അവസാനമായി മമ്മൂക്കയുടെതായി പുറത്തിറങ്ങിയ റോഷാക്ക് എന്ന ചിത്രത്തിൻറെ നിർമ്മാണത്തിനുശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാൻറെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ.