ഈ ചെറുപ്രായത്തിൽ തന്നെ തന്റെ വലിയ കഴിവ് തെളിയിക്കാൻ ഒരുങ്ങുന്ന പെൺകുട്ടിയാണ് ചിന്മയി നായർ. തൻറെ പുത്തൻചിത്രമായ ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറുകയാണ് ചിന്മയി നായർ. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിജയ് യേശുദാസ്, കലാഭവൻ ഷാജോൺ, മീനാക്ഷി എന്നിവരെ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാം. പ്ലസ് വൺ വിദ്യാർഥിനിയാണ് ചിന്മയ നായർ.
ചിന്മയിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദ്യചിത്രമാണ് ക്ലാസ് ബൈ എ സോൾജിയർ. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, കാളിദാസ് ജയറാം, വിഷ്ണു ഉണ്ണികൃഷ്ണൻ, സോഹൻ സീനുലാൽ, മിയ ജോർജ്, അജയ് വാസുദേവ്, അനശ്വര രാജൻ, ശിവദ, അനിഖ സുരേന്ദ്രൻ, നിരജ്ഞ് മണിയൻപിള്ള രാജു, മൃദുല വാര്യർ, ദിവ്യ പിള്ള, കൈലാഷ്, അർജുൻ നന്ദകുമാർ, വിന്ദുജ വിക്രമൻ, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങളുടെ ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
ചിന്മയയുടെ അച്ഛനും സംവിധായകനുമായ അനിൽ രാജ് ആണ് ‘ക്ലാസ് ബൈ എ സോൾജിയർ’എന്നാൽ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. സ്കൂൾ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വിജയ് യേശുദാസ് നായകനായി എത്തുന്ന സിനിമയിൽ മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേതാ മേനോൻ, കലാഭവൻ പ്രചോദ്, ഡോക്ടർ ജെ പ്രമീള ദേവി, ഹരി പത്തനാപുരം, ജെഫ് എസ് കുരുവിള, ഐശ്വര്യ, ജയന്തി നരേന്ദ്രനാഥ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കോട്ടയത്തെ എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ചിന്മയി നായർ. സാഫ്നത്ത് ഫ്നേയ ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറിയിരിക്കുകയാണ് ചിന്മയ നായർ. ചിത്രത്തിലെ ഛായാഗ്രഹണം വഹിച്ചിരിക്കുന്നത് ബെന്നി ജോസഫ് ആണ്.