മനുഷ്യ ശരീരത്തിന് വളരെ അത്യാവശ്യമായി ലഭിക്കേണ്ട ഒന്നാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിലെക്ക് കാൽസ്യം,മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയ ആവശ്യങ്ങളെ ആഗീരണം ചെയ്യുന്നതിലും അവയെ നിയന്ത്രിക്കുന്നതിലും പ്രധാന പങ്കുവെക്കുന്നു.വിറ്റാമിൻ ഡി ശരീരത്തിൽ കുറവുള്ളവരുടെ എണ്ണം കൂടിവരുന്നതിനാൽ ആറുമാസത്തിൽ ഒരിക്കലെങ്കിലും വിറ്റാമിൻ ഡി യുടെ പരിശോധന നടത്തുന്നത് നല്ലതാണെന്ന് ഡോക്ടർമാർ പറയാറുണ്ട്.ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾ ഒന്നുകിൽ വിറ്റാമിൻ ഡിയുടെ അപര്യാപ്തതയോ കുറവുള്ളവരോ ആയി കണക്കാക്കപ്പെടുന്നു.
സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിലേക്ക് വിറ്റാമിൻ ഡി വലിയ രീതിയിൽ ലഭിക്കുന്നുണ്ട്.പ്രാചീന ഭാരതത്തിൽ സൂര്യനമസ്കാരം ഒരു പ്രാർത്ഥന രീതിയായി നിലനിന്നിരുന്നതിനുള്ള ഒരു പ്രധാന കാരണം ഇതായിരുന്നു.ശരീരത്തിൽ സൂക്ഷിച്ച് വെക്കാൻ കഴിയുന്ന,കൊഴുപ്പിലലിയുന്ന ജീവകമാണ് വിറ്റാമിൻ ഡി.കൊഴുപ്പുള്ള മത്സ്യത്തിന്റെ മാംസം പോലെയുള്ള ചില ഭക്ഷണങ്ങളിൽ മാത്രമേ സ്വാഭാവികമായും വിറ്റാമിൻ ഡി ഗണ്യമായ അളവിൽ അടങ്ങിയിട്ടുള്ളൂ.സാങ്കേതികമായി ഇത് ഒരു വിറ്റാമിൻ അല്ല.പകരം ഇത് ഒരു ഹോർമോണായി കണക്കാക്കാം.
വിറ്റാമിൻ ഡി യുടെ കുറവ് നമ്മുടെ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാക്കിയേക്കാം.വിറ്റാമിൻ ഡി യുടെ കുറവ് ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ തന്നെ ബാധിക്കാൻ ഇടയുണ്ട് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ഈ വിറ്റാമിന്റെ കുറവ് ഒരാളുടെ ശരീരത്തിൽ വിഷാദവും നിരാശയും ഉണ്ടാക്കുന്നു എന്ന വസ്തുത പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്.വിറ്റാമിൻ ഡിയുടെ കുറവ് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ നേരിട്ട് ബാധിക്കുന്നു.
അതിനാൽപലതരത്തിലുള്ള രോഗങ്ങളോടും അണുബാധകളോടും പോരാടുന്ന ശരീരത്തിൻറെ കഴിവ് കുറയുന്നു.ഇത് ഒരു വ്യക്തിയെ പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.അമിതമായ ക്ഷീണവും ഉറക്കക്കുറവും ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. നടുവേദനയും അസ്ഥി സംബന്ധമായ രോഗങ്ങളും വിറ്റാമിൻ ഡി കുറയുന്നതിനുള്ള ലക്ഷണമാണ്. കാരണം വിറ്റാമിൻ ഡിയാണ് എല്ലുകൾക്ക് വേണ്ട കാൽസ്യം ആഗീരണം ചെയ്യുന്നത്.കാൽസ്യത്തിന്റെ കുറവ് എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.