മലയാളം സിനിമ പ്രേക്ഷകർക്ക് സുപരിചിയാണ് പ്രിയ മണി. തെന്നിന്ത്യയിലെ ഒട്ടുമിക്കഭാഷകളിലും അഭിനയിച്ച പ്രിയാമണി മലയാളത്തിൽ ശ്രദ്ധേയമായ ഒരു പിടി വേഷങ്ങൾ ചെയ്തിട്ടുണ്ട്. തിരക്കഥ, ഗ്രാൻഡ്മാസ്റ്റർ, പ്രാഞ്ചിയേട്ടൻ, പുതിയ മുഖം തുടങ്ങിയ മലയാള സിനിമകളിൽ പ്രിയാമണി തിളങ്ങി. മലയാളത്തിൽ നടി ഒരു സിനിമയിൽ അഭിനയിച്ചിട്ട് വർഷങ്ങളായി. എങ്കിലും റിയാലിറ്റി ഷോയിലെ വിധികർത്താവായി മലയാളികളുടെ പ്രിയ ജി ആയി തിളങ്ങുകയാണ് നടി ഇപ്പോൾ. അങ്ങനെയാണ് പ്രേക്ഷകരുമായി കൂടുതൽ അടുപ്പത്തിലായത്. അതേസമയം നാളുകൾക്ക് മുമ്പാണ് നടിയുടെ കുടുംബജീവിതം സംബന്ധിച്ച ചില അഭ്യൂഹങ്ങൾ പ്രചരിച്ചത്.
ഭർത്താവ് മുസ്തഫ രാജുമായി പ്രിയാമണി അകന്നു കഴിയുകയാണെന്ന് താരങ്ങൾ വിവാഹമോചനത്തിന്റെ വക്കിലാണെന്ന് ഒക്കെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഇരുവരും രണ്ടു വീടുകളിലേക്ക് താമസം മാറിയതു മുതൽ ആരാധകർ ഒരിക്കലും കേൾക്കുവാൻ ആഗ്രഹിക്കാത്ത കഥകളൊക്കെയാണ് പുറത്തുവന്നത്. എന്നാൽ ഈ വാർത്തകൾ എല്ലാം അടിസ്ഥാനരഹിതം ആക്കിയുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തും, നടിയും, ഇൻഫ്ലുവൻസറും ഒക്കെയായ അതിഥി ഗൗതമിൻ്റെ വിവാഹത്തിന് ഇരുവരും കൈകോർത്തുപിടിച്ച് എത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നീല ഗൗണിൽ അതിസുന്ദരിയായി പ്രിയാമണിയും ഒപ്പം ചുവന്ന കുർത്തയിൽ സുന്ദരനായി മുസ്തഫ രാജും എത്തിയിരിക്കുകയാണ്. മുസ്ലിമായ മുസ്തഫയുമായി 2017ൽ ആയിരുന്നു പ്രിയാമണിയുടെ വിവാഹം കഴിഞ്ഞത്. സ്വകാര്യമായ ചടങ്ങിൽ വെച്ച് നടത്തിയ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങൾ വലിയ ചർച്ചയായി മാറി. പിന്നീട് പലപ്പോഴും ഭർത്താവ് മുസ്തഫയും തമ്മിലുള്ള ഐക്യത്തെക്കുറിച്ച് പ്രിയാമണി സംസാരിച്ചിട്ടുണ്ട്. എന്നാൽ ഭർത്താവുമായി പേർ പിരിയുന്ന തലത്തിലേക്ക് നടി എത്തിയതത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നത്. നടിയുടെ കുടുംബ ജീവിതത്തിലെ ചില കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് വിവാഹമോചനത്തെ കുറിച്ചുള്ള പ്രചരണം നടത്തിയത്.
മുസ്തഫയോട് പിരിഞ്ഞ പ്രിയാമണി താമസം മാറ്റി എന്നും രണ്ടാളും രണ്ടുവീട്ടിലാണ് കഴിയുന്നതെന്നും റിപ്പോർട്ട് പറഞ്ഞിരുന്നു. എന്നാൽ ആ വാർത്തകളോടൊന്നും താര ദമ്പതികൾ പ്രതികരിക്കുവാൻ തയ്യാറായിരുന്നില്ല. അനൗദ്യോഗികമായി പ്രചരിക്കുന്നത് ആണെന്നും ഇതിൽ വസ്തുതകളൊന്നും ഇല്ലെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. വൈകാതെ താരങ്ങളിൽ നിന്ന് തന്നെ പ്രതികരണം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ആരാധകർക്കിടയിലേക്കാണ് ഈ പുതിയ ചിത്രങ്ങൾ എത്തിയിരിക്കുന്നത്. ജീവിതപങ്കാളി എന്നാണെങ്കിലും മുസ്തഫ തനിക്ക് ഏറ്റവും നല്ല സുഹൃത്താണ്. എല്ലാകാലത്തും അങ്ങനെ തന്നെ ആയിരിക്കുമെന്ന് പ്രിയാമണി മുൻപൊരിക്കൽ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 23ന് ഇരുവരും വിവാഹിതരായിട്ട് അഞ്ചു വർഷം പൂർത്തിയായിരുന്നു. മുൻപൊക്കെ വിവാഹ വാർഷികത്തെക്കുറിച്ച് താരങ്ങൾ പറയുമായിരുന്നു എങ്കിലും വിവാഹ വാർഷികത്തെ കുറിച്ച് പറഞ്ഞ് ആശംസകള് നേരുമായിരുന്നു എങ്കിലും കഴിഞ്ഞ തവണ അത് കണ്ടില്ല. അതെന്തുകൊണ്ടാണെന്നുള്ള ചോദ്യവും ആരാധകർ ഉയർത്തിയിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി മുസ്തഫയുടെ കൂടെയുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നില്ല. ഇതെല്ലാം ആണ് വിവാഹമോചനം എന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്. ഒരു മുസ്ലിമിനെ നടി വിവാഹം കഴിച്ചത് എന്താണെന്ന് തരത്തിൽ മുൻപ് വിമർശനങ്ങൾ ഉയർന്നിരുന്നു. അന്ന് താൻ വിവാഹം കഴിച്ചത് ഒരു ഇന്ത്യൻ പൗരനെ ആണെന്ന് പറഞ്ഞ് നടി വിമർശകരുടെ വായടപ്പിച്ചിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നും വന്നവരാണെങ്കിലും കുടുംബ ജീവിതത്തിൽ അതൊന്നും വലിയ പ്രശ്നമായി വന്നിട്ടില്ല എന്നാണ് നടി പറഞ്ഞിട്ടുള്ളത്. മുസ്തഫയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.