ആരാധക പിന്തുണ ഏറെ നേടിയ താര വിവാഹമായിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും. ഒരുപക്ഷേ ഇരുവരും നേടിയ ഈ പ്രേക്ഷക പിന്തുണ മിനിസ്ക്രീനിലെ മറ്റ് താര ദമ്പതികൾക്ക് ഒന്നും ലഭിച്ചിട്ടുണ്ടാകില്ല. മൂന്നുവർഷം മുമ്പ് വിവാഹിതരായ ഇരുവരും ഇപ്പോൾ ഇതാ കാത്തിരിപ്പിനൊടുവിൽ താൻ ഗർഭിണിയാണെന്ന് സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണ്. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ ഒരു അംഗം കൂടി എത്തുന്നു എന്ന സന്തോഷമാണ് ഇരുവരും പങ്കെടുന്നത്. ഒരുപാട് ആളുകൾ ഞങ്ങളോട് വിശേഷമായില്ലേ എന്ന് ചോദിക്കാറുണ്ട്.
ഇപ്പോൾ ഇതാ ഞങ്ങൾ അത് പറയുകയാണ്. ഞാൻ ഗർഭിണിയാണ് അഞ്ചുമാസം ആയിരിക്കുന്നു എന്നാണ് സ്നേഹ അറിയിച്ചിരിക്കുന്നത്. 2019 ഡിസംബർ 11 ആയിരുന്നു ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിശേഷമൊന്നുമായില്ലേ എന്നായിരുന്നു കുറെ ആളുകൾ എപ്പോഴും ചോദിച്ചിരുന്നത്. ഇപ്പോൾ അത് നിങ്ങളുമായി പറയാനുള്ള സമയമായി. ഞാനൊരു അമ്മയാകുവാൻ പോകുന്നു. സത്യത്തിൽ ഇത് അറിഞ്ഞിട്ട് കുറച്ചു മാസങ്ങൾ ആയി എങ്കിലും പറയാൻ സമയമായത് ഇപ്പോഴാണ്.
അഹങ്കാരം കൊണ്ടൊന്നുമല്ല, ഡോക്ടറെ എല്ലാം കണ്ട് ആരോഗ്യം ഒക്കെ ആയിട്ട് പറയാം എന്ന് കരുതിയാണ് ഇതുവരെ പറയാതിരുന്നത്. ഇപ്പോൾ അഞ്ചുമാസം ആയിട്ടുണ്ട്. ഫോണിലൂടെയാണ് ഞാൻ ഏട്ടനെ ഇത് അറിയിക്കുന്നത്. എനിക്ക് പിസിഒഡിയും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ആർത്തവം കറക്റ്റ് ആയിരുന്നില്ല. ആർത്തവത്തിന്റെ ഡേറ്റ് പലപ്പോഴും വ്യത്യാസപ്പെട്ടു വന്നുകൊണ്ടേയിരിക്കുകയായിരുന്നു. അങ്ങനെയിരിക്കയാണ് മറിമായത്തിന്റെ സെറ്റിൽ ഷൂട്ടിങ്ങിനായി പോയപ്പോൾ ഫുഡ് കഴിക്കുമ്പോൾ ഒരു നെഞ്ചരിച്ചിൽ അനുഭവപ്പെട്ടത്.
അതിൻറെ പിറ്റേദിവസം എനിക്ക് ദുബായിൽ പോകേണ്ടതായും ഉണ്ട്. ദുബായിൽ പോയി പട്ടിണി കിടക്കാതെ ഇരിക്കാൻ വേണ്ടി ഞാൻ ഡോക്ടറെ കണ്ടു. ആ ഡോക്ടർ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ എഴുതി തന്നു. അത് ചെയ്തപ്പോഴാണ് സംഭവം അറിയുന്നത് അറിയുമ്പോൾ തന്നെ 11 ആഴ്ചയോളം ആയിരുന്നു. പരിപാടി ക്യാൻസൽ ചെയ്യാൻ കഴിയാത്തത് കൊണ്ട് തന്നെ അതിസാഹസികമായി ശ്രീകുമാറിനും വിസ എടുത്തു. ആ ദിവസം ഒന്നും ഒരിക്കലും മറക്കാൻ ആകില്ല എന്ന് സ്നേഹ പറയുന്നു. ഷൂട്ടിങ്ങിന് ഇപ്പോഴും പോകുന്നുണ്ട്. ഗർഭിണിയാണെന്ന് കരുതി വർക്കുകൾ ഒന്നും നിർത്തിയിട്ടില്ല. ഗർഭിണിയായിരുന്നപ്പോൾ തന്നെയാണ് ഇരുവരും വയനാട്ടിൽ പോകുന്നത്.
ഡോക്ടർ പറഞ്ഞപ്പോൾ തന്നെ അതിശയമായി പോയി കാരണം ഗർഭത്തിന് ആദ്യ സമയങ്ങളിൽ റസ്റ്റ് വേണമെന്നാണ് അറിഞ്ഞിട്ടുള്ളത്. പക്ഷേ ഗർഭിണിയായതുപോലും ഞങ്ങൾ അറിഞ്ഞില്ല പിന്നെ അറിഞ്ഞപ്പോൾ മുതൽ ശ്രദ്ധിച്ചു തുടങ്ങി. ദൈവം അനുഗ്രഹിച്ച് വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തോന്നിയിട്ടില്ല. ഡോക്ടറും നമ്മളോട് സ്മാർട്ട് ആയി ഇരിക്കുവാൻ തന്നെയാണ് പറയുന്നത്. എങ്കിലും രണ്ടു സെറ്റിലും ഉള്ള കോ ആർട്ടിസ്റ്റുകൾ തന്നെ പൊന്നുപോലെയാണ് നോക്കുന്നത് എന്നും സ്നേഹ പറയുന്നു.
തന്റെ സുഹൃത്തുക്കൾ എല്ലാവരും തന്നെ ഒരുപാട് കെയർ ചെയ്യുന്നുണ്ട്. ശ്രീയുടെ ചക്കപ്പഴത്തിലെ അശ്വതി തനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരുമായിരുന്നു. ഇതൊക്കെ ഒരുപാട് ഹെല്പ് ആണ് തുടക്കം മുതലേ തരുന്നത്. ശ്രീ അറിയാതെ ഞങ്ങൾ തമ്മിൽ പലതും സംസാരിക്കാറുണ്ട്. വിശേഷം അറിഞ്ഞിട്ട് സുരഭി തനിക്ക് ഇഷ്ടമുള്ള ഒരുപാട് ഭക്ഷണം കൊണ്ട് തന്നു വീടൊക്കെ ക്ലീൻ ചെയ്തു തന്നു അങ്ങനെ പറയാനാണെങ്കിൽ ഞങ്ങൾക്ക് ഒരുപാട് സുഹൃത്തുക്കളുടെ പിന്തുണയുണ്ടെന്ന് സ്നേഹ പറയുന്നു.