മലയാളികൾ ഒരിക്കലും മറക്കാത്ത നായികമാരാണ് മോഹൻലാലിൻറെ നായികമാർ. പ്രണയ ജോഡികളായി എത്തിയ നായികമാരെ ഒന്നും മലയാളികൾ മറക്കാറില്ല. മലയാളത്തിൽ ഒരു സമയത്ത് മോഹൻലാലിൻറെ നായികയായി തിളങ്ങി മലയാളി സിനിമ പ്രേക്ഷകർക്ക് മുഴുവൻ ഇഷ്ടപ്പെട്ട മോഹൻലാൽ ജോഡിയായി മാറിയിരുന്നു നടി ഐശ്വര്യയും ലാലേട്ടനും. ബട്ടർഫ്ലൈസ്, നരസിംഹം, പ്രജാ തുടങ്ങിയ സിനിമയിൽ ഒക്കെ തന്നെയും ഐശ്വര്യ ജനപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. സ്വീറ്റ്സ് സോപ്പും ഒക്കെ വിറ്റുകൊണ്ടാണ് ഇപ്പോൾ ഐശ്വര്യ ജീവിക്കുന്നത്. അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ പോസ്റ്റ് നിമിഷങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം സോപ്പ് ഉണ്ടാക്കുന്നതിനിടയിൽ സോപ്പ് പൊതിഞ്ഞു പോസ്റ്റൽ അയക്കാൻ വേണ്ടിയായി പേപ്പർ കീറുന്നതാണ് താരം പങ്കുവെച്ചിരിക്കുന്ന വീഡിയോ. ഈ വീഡിയോയുടെ താഴെ നിരവധിപേർ കമൻറ് ചെയ്യുന്നുണ്ട്. പേപ്പറുകൾ കീറി അത് മെഷീനിൽ ഇട്ട് വീണ്ടും നൂലുപോലെ കീറി വെക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധനങ്ങൾ സുരക്ഷിതമായി എത്തേണ്ടിടത്ത് എത്താനായി ബേസ് ബോർഡിൽ കീറിയ പേപ്പർ കഷണങ്ങൾ വെച്ചതിനുശേഷം അതിനു മുകളിലായാണ് സാധനങ്ങൾ നിരത്തുന്നത്. അതിനുവേണ്ടി കഷ്ടപ്പെടുകയാണ് ഐശ്വര്യ.
ഇതെല്ലാം തന്നെ ജോലിക്കാരെ വച്ച് ചെയ്യേണ്ട കാര്യമാണ് ഐശ്വര്യ ഒറ്റയ്ക്ക് ചെയ്യുന്നതെന്ന് വീഡിയോ കണ്ട് ആരാധകർ വിലയിരുത്തുന്നു. ഈ വീഡിയോ കണ്ടിട്ട് ആരാധകർക്ക് ആദ്യം ഒന്നും മനസ്സിലായില്ല. സംശയങ്ങൾക്ക് മറുപടിയായി ഐശ്വര്യ തന്നെ മറുപടി നൽകിയതോടെ ആളുകൾ കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെട്ടു തുടങ്ങി. കുറച്ചുനാളുകൾക്ക് മുൻപ് ഐശ്വര്യ സിനിമയിൽ ഒന്നും തന്നെ ആരും വിളിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. ജോലിയില്ല പണമില്ല സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല എൻറെ കുടുംബത്തിൽ
സന്തോഷത്തോടെ ഞാൻ തിരികെ പോകും ഇതായിരുന്നു കുറച്ചുനാൾ മുൻപ് ഐശ്വര്യ ആരാധകരോട് പറഞ്ഞ വാക്കുകൾ. അതുകൊണ്ടുതന്നെയാണ് ഐശ്വര്യ ഇപ്പോൾ സോപ്പ് കച്ചവടം നടത്തുകയാണ് എന്ന് തെളിയിക്കുന്നത്. സോപ്പു കച്ചവടം നടത്തുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പൊട്ടി അത് ചിതറാതിരിക്കാൻ വേണ്ടിയാണ് പേപ്പറുകൾ നടുക്ക് വയ്ക്കുന്നത് എന്നും, അതുകൊണ്ട് ഓരോ കടയിൽ കൊടുക്കുമ്പോഴോ പോസ്റ്റ് കൊടുക്കുമ്പോൾ അത് സ്വീകരിക്കാൻ ആളുകൾക്ക് തോന്നണ്ടേ എന്നും അത്തരം രീതിയിൽ അലങ്കാരവസ്തുക്കൾ മോശമാകാതിരിക്കാൻ വേണ്ടിയാണ് പേപ്പർ കീറുന്നത് എന്നും, അതാണ് ഇപ്പോൾ ഐശ്വര്യ സ്വന്തമായി ചെയ്യുന്നത് ആരാധകർ തന്നെ കണ്ടെത്തി.
ഐശ്വര്യയുടെ ഈ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിനെ ആണ് എല്ലാവരും ഇപ്പോൾ അഭിനന്ദിക്കുന്നത്. ഒരുകാലത്ത് മലയാളത്തിൽ തിളങ്ങിനിന്ന നായികയ്ക്ക് ഇപ്പോൾ എന്ത് ചെയ്യാനും മടിയില്ല എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണെന്നും, അത് ഐശ്വര്യയുടെ മനസ്സിനെ തന്നെ കാണിക്കുന്നതാണെന്നും ആരാധകർ തന്നെ കൂട്ടിച്ചേർക്കുന്നു. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞിരുന്നു. വിവാഹമോചനത്തിനുശേഷം പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നതായും താരം വെളിപ്പെടുത്തി. എന്നാൽ ഒന്നും ശരിയായില്ല എന്നും ചില പുരുഷന്മാർക്ക് ഐ ലവ് യു എന്ന് പറഞ്ഞാൽ പിന്നെ നിയന്ത്രണങ്ങളായി ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും സമ്മതിക്കുകയില്ല എന്നും കൂട്ടിച്ചേർത്തു.
കാശുമുടക്കി വാങ്ങിയ വസ്ത്രം ഇടാൻ സാധിക്കില്ലെന്നോ? പോടാ എന്ന് പറയും. ചുംബന രംഗങ്ങളിലും, ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് അഭിനയിച്ചതിലും അതൃപ്തി ഉണ്ട്. പുരുഷന്മാർ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്പങ്ങൾ തേടുന്നത്. അമ്മയെ പോലെ വേണമെങ്കിൽ നിങ്ങൾ അമ്മയുടെ അടുത്ത് തന്നെ പോകണം അത് ഭാര്യയിൽ പ്രതീക്ഷിക്കരുത് അങ്ങനെ തുടങ്ങിയുള്ള കാര്യങ്ങളാണ് താരം വെളിപ്പെടുത്തിയത്.