തെലുങ്ക് സിനിമ ലോകത്ത് വളരെയധികം ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ.നിരവധി വർഷങ്ങളായി തെലുങ്ക് സിനിമ ലോകത്തിൻറെ ഭാഗമായ അദ്ദേഹത്തിൻറെ ചിത്രങ്ങളെല്ലാം അമാനുഷികനായ നായകൻറെ കഥയാണ് പങ്കുവെച്ചിരുന്നത്.മലയാളികൾക്ക് കൂടുതലായും ട്രോളുകളിലൂടെ ആയിരിക്കും ബാലയ്യയെ പരിചയം.അദ്ദേഹത്തിൻറെ ചിത്രങ്ങളിലെ രംഗങ്ങൾ മലയാളി പ്രേക്ഷകർക്ക് പൊതുവേ ദഹിക്കുന്ന രീതിയിലുള്ളത് ആയിരുന്നില്ല.എന്നാൽ ഇപ്പോൾ ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ വീര സിംഹ റെഡ്ഡിയുടെ ഓടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ പുറത്തിറങ്ങിയ വീരസിംഹ റെഡ്ഡി തിയേറ്ററുകളിൽ നിന്നും വൻ വിജയമാണ് നേടിയെടുത്തത്.ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്നു തന്നെ 100 കോടിക്ക് മുകളില്‍ നേടി.അഖണ്ഡയ്ക്കു ശേഷം 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ബാലയ്യ ചിത്രം കൂടിയാണ് ഇത്.ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ജനുവരി 12 ന് ആയിരുന്നു.ഇപ്പോഴിതാ ചിത്രത്തിൻറെ മലയാളം ഉൾപ്പെടെയുള്ള തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലെ ഓടിടി റിലീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 23 ന് ആണ് ചിത്രത്തിൻറെ സ്ട്രീമിംഗ്.
തൻറെ പതിവ് ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പോലെ തന്നെ അമാനുഷികനായ നായകനെയാണ് ബാലയ്യ ഇവിടെയും അവതരിപ്പിക്കുന്നത്.വീര സിംഹ റെഡ്ഡിയുടെ യാത്രയാണ് ആദ്യ പകുതി.ഒരു നാടും അവിടുത്തെ നാട്ടുകാരും ദൈവത്തെ പോലെ വാഴ്ത്തുകയും അവിടുത്തെ ജനങ്ങളുടെ മുഴുവൻ പ്രശ്നങ്ങളും നായകൻറെ പ്രശ്നങ്ങളാണ്.മാസ്സ് നിറഞ്ഞടിയാണ് ബലയ്യയുടെ സ്ക്രീൻ പ്രസൻസ്.ആദ്യ പകുതി അവസാനിക്കുമ്പോൾ ബാലയ്യ ആരാധകർക്ക് കണ്ണുനീർ നനയിപ്പിച്ചാണ് അവസാനിപ്പിക്കുന്നത്.ചിത്രത്തിൻറെ ഛായാഗ്രഹണം റിഷി പഞ്ചാബിയും,എഡിറ്റിംഗ് നവീൻ നൂലിയും ആണ്.
മലയാളത്തിൽ നിന്ന് ഹണി റോസും നടൻ ലാലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ കൂർണൂൽ ആയിരുന്നു.വരലക്ഷ്മി ശരത്കുമാര്,ദുനിയ വിജയ്, പി രവി ശങ്കര്‍,ചന്ദ്രികാ രവി,അജയ് ഘോഷ്, മുരളി ശര്‍മ്മ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിൽ ശ്രുതി ഹാസൻ ആണ് ബാലയ്യയുടെ നായികയായി എത്തുന്നത്.എസ് തമൻ ആണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത്.ബാലയ്യയുടെ പതിവ് ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം പുരോഗമിക്കുന്നത്.