ഇക്കാലത്തെ പലരുടെയും ആഹാരരീതികളും ഭക്ഷണക്രമങ്ങളും പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും ഓരോരുത്തരെയും നയിച്ചേക്കാം.കൃത്യമായ വ്യായാമം നടത്തം എന്നിവയുടെ അഭാവവും ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇക്കാലത്ത് പലരും പല രീതിയിലുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങൾ നേരിടാറുണ്ട്.ദഹനമില്ലായ്മ, ഗ്യാസ്ട്രബിള്‍,നെഞ്ചെരിച്ചില്‍,മലബന്ധം എന്നിവയാണ് കൂടുതൽ പേരിലും കാണാനാകുന്ന പ്രശ്നങ്ങൾ.നമ്മുടെ ജീവിത രീതിയിലെ പല പ്രശ്നങ്ങളും ഇത്തരം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
മോശം ഭക്ഷണം, ഉറക്കമില്ലായ്മ, കായികാധ്വാനമില്ലായ്മ,വ്യായാമത്തിന്റെ അഭാവം,നടത്തം ഇല്ലായ്മ,മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പല കാരണങ്ങളും ദഹന പ്രശ്നങ്ങൾക്ക് പിന്നിലുണ്ട്.നമ്മുടെ ദൈനംദിന ജീവിത ക്രമത്തിൽ മാറ്റങ്ങൾ വരുത്തി ഇത്തരം പ്രശ്നങ്ങളെ നമുക്ക് അതിജീവിക്കാവുന്നതാണ്.ഇതിൽ മലബന്ധത്തെ ഒഴിവാക്കാനായി നമ്മുടെ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ഒന്ന് പരിശോധിക്കാം.കട്ടത്തൈരും ഫ്ളാക്സ് സീഡ് പൗഡറും മിക്സ് ചെയ്തു കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്.കട്ട തൈരിൽ ദഹനത്തെ സുഗമമാക്കുന്ന ബാക്ടീരിയകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഫൈബർ നല്ല രീതിയിൽ അടങ്ങിയിരിക്കുന്ന ഫ്ലാളാക്സ് സീഡും ദഹനത്തിന് വളരെ നല്ലതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മറ്റൊന്നും കഴിക്കാതെ നെല്ലിക്ക ജ്യൂസ് അടിച്ച് ഉപ്പു മാത്രം ചേർത്ത് കുടിക്കുന്നത് മലബന്ധം ഒഴിവാക്കുകയും ദാനം സുഗമമാക്കുകയും ചെയ്യുന്നു. മലബന്ധം ഒഴിവാക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് രാത്രി കിടക്കുന്നതിനു മുമ്പ് പാലിൽ നെയ് ചേർത്ത് കുടിക്കുന്നത്.പാലിനോട് അലർജി ഇല്ലാത്തവർ ഒരു ഗ്ലാസ് ചൂട് പാലിൽ ഒരു ടീസ്പൂൺ നെയ്യ് എന്ന രീതിയിലാണ് കലക്കി കുടിക്കേണ്ടത്.ഫൈബര്‍, ഫോളേറ്റ്,വൈറ്റമിൻ സി,വൈറ്റമിൻ കെ എന്നിവ അടങ്ങിയ ഇലക്കറികൾ ധാരാളമായി കഴിക്കുന്നതും ദഹനത്തിന് നല്ലതാണ്.
ചീര,ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മൂലം ഇവ മലത്തെ കട്ടിയാകുന്നത് കുറയ്ക്കുന്നു.നല്ല രീതിയിൽ ദിവസവും വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ്. അതുപോലെതന്നെ വെള്ളം കുടിക്കാതിരിക്കുന്നതിനാലും മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാകാം.അതിനാൽ വെള്ളം കുടിക്കുന്നതിനോടൊപ്പം ജ്യൂസ് പോലുള്ള ആരോഗ്യകരമായ പാനീയങ്ങളും പ്രശ്ന ക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.ഇത്തരം മാർഗങ്ങൾ പരീക്ഷിക്കുന്നതിലൂടെ മലബന്ധത്തെ ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാൻ ആകും.