പ്രണയിക്കുന്നവരുടെയും പ്രണയിക്കപ്പെടുന്നവരുടെയും ദിനമായ വാലൻ്റൈസ് ഡേ ആശംസകൾ ആരാധകർക്ക് നേർന്നുകൊണ്ട് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് കൊറോണ ജവാൻ. നവാഗത സംവിധായകനായ സിസി സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് കൊറോണ ജവാൻ. ജെയിംസും ജെറോമും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ഒരു മുഴുനീള കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രമാണ് കൊറോണ ജവാൻ. സുജയ് മോഹൻരാജ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്.
പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ശ്രീനാഥ് ഭാസി, ലുക്മാൻ, ജോണി ആൻറണി, ഇർഷാദ് അലി, ധർമ്മജൻ ബോൾഗാട്ടി, അനീഷ് ഗോപൽ, ശ്രുതി ജയൻ, സീമ ജി നായർ, ഉണ്ണി നായർ, സിനോജ് അങ്കമാലി, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങൾ. ജനീഷ് ജയാനന്ദൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ പുരയ്ക്കൽ, റെജി മാത്യൂസ്, വിനോദ് പ്രസന്നൻ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. റിജോ ജോസഫ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് ബിബിൻ അശോക് ആണ്. പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, എഡിറ്റിംഗ് അജീഷ് ആനന്ദ്.
കല കണ്ണന് അതിരപ്പിള്ളി, കോസ്റ്റ്യൂം ഡിസൈനർ- സുജിത് സി.എസ്, ചമയം- പ്രദീപ് ഗോപാലകൃഷ്ണന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന- ചീഫ് അസോസിയേറ്റ്, ക്യാമറമാന് സുജില്‍ സായി , പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍- ലിതിന് കെ.ടി, വാസുദേവന്‍ വി.യു, അസിസ്റ്റന്റ് ഡയറക്ടര്‍- ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍- അനസ് ഫൈസാന്‍, ശരത് പത്മനാഭന്, ഡിസൈന്‍സ്- മാമിജോ, പബ്ലിസിറ്റി- യെല്ലോ ടൂത്ത്, പിആര്‍ഒ- ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്- വിഷ്ണു എസ് രാജൻ. ചിത്രം തിയറ്ററിൽ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.