മലയാളികൾക്കിടയിൽ ടെലിവിഷൻ സീരിയലുകൾക്കും അതിലെ കഥാപാത്രങ്ങൾക്കും വലിയ ആരാധക പിന്തുണകളാണ് ഉള്ളത്. അത്തരത്തിൽ നിരവധി ആരാധകരുള്ള ഒരു സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം.ഈ സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ കലാകാരനാണ് സജിൻ.സീരിയലില്‍ വളറെ ഗൗരവക്കാരനായ ഭര്‍ത്താവാണ് ശിവന്,അതേ സമയം റൊമാന്‍സ് വേണ്ടിടത്ത് കട്ട റൊമാന്റിക് ഹീറോയും.എന്നാൽ സീരിയലിലെ കഥാപാത്രത്തിൽ നിന്ന് വളരെ വ്യത്യസ്തനാണ് യഥാർത്ഥ ജീവിതത്തിൽ താരം.
ഇപ്പോഴിതാ ഭാര്യയും നടിയുമായ ഷഫ്നയ്ക്കൊപ്പം ഗോവയിൽ കറങ്ങുന്ന ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്.കൂളിംഗ് ഗ്ലാസും തൊപ്പിയുമെല്ലാം വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരദമ്പതികൾ ഗോവയിൽ ആഘോഷമാക്കുന്നത്.സീരിയലിലെ സീരിയസ് ആയ ശിവനെ പോലെയല്ല ജീവിതത്തിൽ സജിൻ എന്ന് തെളിയിക്കുന്നതാണ് താരദമ്പതികൾ ഇടയ്ക്കിടെ പങ്കുവെക്കാനുള്ള സോഷ്യൽ മീഡിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.ഇരുവരും പങ്കുവെച്ച ഈ ഗോവൻ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്.
പ്രിയപ്പെട്ടവർ,മികച്ച ദമ്പതികൾ,ഗോവൻ ട്രിപ്പിന്റെ റീലുകൾ പങ്കുവയ്ക്കണം എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് താഴെ ആരാധകരുടെ കമന്റുകൾ നീളുന്നത്.ജീവിതം യാത്രകളിലൂടെയും കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയും ആഘോഷമാക്കാൻ ശ്രമിക്കുന്നവരാണ് സജിനും ഷഫ്നയും. ഇരുവരുടെയും സോഷ്യൽ മീഡിയ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള ഒരു വിവാഹമായിരുന്നു സജിന്റെയും ഷഫ്നയുടെയും. ഷഫ്നയുടെ ആദ്യ ചിത്രമായ പ്ലസ്ടുവിൽ ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചത്.
അവിടെ നിന്നുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. 2013ലാണ് ഇവരുടെയും വിവാഹം നടക്കുന്നത്.പിന്നീട് വീട്ടുകാരുടെ പിണക്കം മാറിയെങ്കിലും,അങ്ങനെ പൂര്‍ണമായും മാറി എന്ന് പറയാന്‍ സാധിക്കില്ലെന്ന് നേരത്തെ ഇരുവരും പറഞ്ഞിട്ടുണ്ട്.ബാലതാരമായാണ് ഷഫ്ന മലയാള സിനിമയിലേക്കും അഭിനയരംഗത്തേക്കും കടന്നുവരുന്നത്.സിനിമകളിൽ ഷഫ്ന ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ സീരിയലുകളിൽ താരത്തിന്റെ സാന്നിധ്യം സജീവമാണ്.ഈ താരതമ്പതികൾ പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്.