അടുത്തിടെ ഇന്ത്യൻ സിനിമാലോകത്ത് നടന്ന ഏവരും വളരെയധികം കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും.എല്ലാ അഭ്യൂഹങ്ങൾക്കും വിരാമം ഇട്ടുകൊണ്ട് രാജസ്ഥാനിലെ സൂര്യഗഡ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.സിദ്ധാർത്ഥും കിയാരയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിവാഹ ഫോട്ടോകളും പങ്കുവെച്ചിരുന്നു.പരമ്പരാഗത ചടങ്ങുകളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തിരുന്നത്.
ഇപ്പോഴിതാ വിവാഹത്തിൻറെ അതിമനോഹര ചിത്രങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കിയാര അദ്വാനി.’സ്നേഹം നിറമുള്ളതാണ്’ എന്ന അടികുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തത്.സിൽവർ നിറത്തിലുള്ള ലെഹങ്കയ്ക്കൊപ്പം മഞ്ഞ നിറത്തിലുള്ള ദുപ്പട്ടയാണ് കിയാര അണിഞ്ഞിരിക്കുന്നത്.സിദ്ധാർത്ഥ് അതേ നിറത്തിലുള്ള കുർത്തയും.ഇരുവരുടെയും ഈ അതിമനോഹര വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.അതിമനോഹരം,പെർഫെക്റ്റ് കപ്പിൾ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ പോസ്റ്റ് ചെയ്യുന്നത്.
ഞായറാഴ്ചയാണ് ബോളിവുഡ് താരങ്ങൾക്കായി നവദമ്പതികൾ മുംബൈ ലോവർ പരേലിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ച് ഗംഭീര റിസപ്ഷൻ നടത്തിയത്.ആലിയ ഭട്ട്, ശിൽപ ഷെട്ടി,കാജോൾ, കരൺ ജോഹർ,വിക്കി കൗശൽ,റൺവീർ സിങ്ങ്, കരീന കപൂർ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.ഒരു ചിത്രത്തിൻറെ പാക്കപ്പ് പാര്‍ട്ടിയില്‍ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവര്‍ക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്.ഇരുവരും ഒന്നിച്ച് അഭിനയിച്ച ഷേർഷ എന്ന ചിത്രം വലിയ വിജയമായിരുന്നു.
തൻറെ ഏറ്റവും പുതിയ ചിത്രമായ മിഷൻ മജ്നുവിന്റെ പ്രമോഷൻ ചടങ്ങിനിടെ താൻ ഈ വർഷം വിവാഹിതനാകും എന്ന് സിദ്ധാർത്ഥ് പറഞ്ഞിരുന്നു. തുടർന്ന് കിയാര ആയിരിക്കും വധു എന്ന രീതിയിൽ ചർച്ചകൾ നടന്നിരുന്നു.തുടർന്നാണ് ബോളിവുഡിലെ ക്യൂട്ട് താരജോഡി ജീവിതത്തിലും ഒന്നിച്ചത്.ഗോവിന്ദ നാം മേര’എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്.സത്യപ്രേം കി കഥ ആണ് കിയാരയുടെ അടുത്ത ചിത്രം.മിഷൻ മജ്നു’ആയിരുന്നു സിദ്ധാർത്ഥിന്റെ അവസാന ചിത്രം.റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം യോദ്ധ ആണ് സിദ്ധാർത്ഥിന്റെ അടുത്ത ചിത്രം.