മലയാളികൾക്ക് വളരെയധികം സുപരിചിതയായ ഒരു വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്. ഭർത്താവിൻറെ പേരിൽ നിന്നും അമ്മയുടെ അച്ഛന്റെയോ മറ്റു കുടുംബാംഗങ്ങളുടെ ഒരു പേരിൽ നിന്നും പ്രശസ്തയായവളല്ല സൗഭാഗ്യ എന്ന ആരാധകർ തന്നെ എടുത്തു പറയാറുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണം തന്റേതായ കഴിവുകൊണ്ട് ഉയർന്നുവ താരമാണ് സൗഭാഗ്യ എന്നത് കൊണ്ട് തന്നെയാണ്. തൻറെ സ്വന്തം ഡാൻസിലൂടെയും യൂട്യൂബ് ചാനലിലൂടെയും പ്രശസ്തയായ വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്. ശരിക്കും പറഞ്ഞാൽ സൗഭാഗ്യയുടെ ട്രെൻഡിങ് ഡാൻസ് ഒക്കെ ടിക്ക് ടോക്കിൽ വൈറലായതിനെ പിന്നാലെയാണ് സൗഭാഗ്യ താരാ കല്യാണിന്റെ മകൾ ആണെന്നുള്ള കാര്യം ആരാധകർ അറിഞ്ഞത് പോലും.
അത്തരത്തിൽ പ്രശസ്തയായതാണ് സൗഭാഗ്യ ഇപ്പോൾ സൗഭാഗ്യക്ക് സുധാപ്പു തന്നെയാണ് ഏറ്റവും വലിയ സമ്മാനം. എന്നാൽ സുധാകപ്പൂവിനോട് ഒപ്പം ചേർത്ത് വയ്ക്കുന്ന ഒരു സമ്മാനം കൂടി സൗഭാഗ്യയ്ക്ക് ലഭിച്ചിരിക്കുകയാണ്. മികച്ച യൂട്യൂബർ എന്നുള്ള ഒരു അവാർഡ് ആണ് ഇപ്പോൾ സൗഭാഗ്യയ്ക്ക് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ അവാർഡ് 2023 മൗലി ഫിലിംസ് എന്ന ബാനറിൽ ആണ് ഇപ്പോൾ താരത്തിന് സമ്മാനം ലഭിച്ചിരിക്കുന്നത്. തനിക്ക് ഈ ഒരു അവാർഡ് ലഭിക്കാൻ കാരണമായ എല്ലാവർക്കും താരം നന്ദി പറഞ്ഞു എത്തിയിരുന്നു. മാധ്യമങ്ങൾക്കും നന്ദി പറയാൻ സൗഭാഗ്യ മറന്നിട്ടില്ല.
തനിക്ക് ഏറ്റവും നല്ല മികച്ച യൂട്യൂബർ അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഞാൻ ഏറ്റവും കൂടുതൽ ധന്യ ആയിരിക്കുന്നു എന്നും സൗഭാഗ്യ കുറിച്ചു. ആദ്യം നന്ദി പറഞ്ഞു എത്തുന്നത് ഭർത്താവ് അർജുനോട് ആണ്. പിന്നാലെ സുദർശന മോളോടും. അമ്മയോടും അർജുന്റെ ചേട്ടനോടും തന്നെ നന്ദി പറയാൻ മറക്കാത്ത താരത്തിനെ കുറിച്ച് തന്നെയാണ് എല്ലാവരും ഇപ്പോൾ പറയുന്നത്. ഒപ്പം തന്നെ അർജുന്റെ സഹോദരൻറെ മകൾ അനു കുട്ടിയോടും നന്ദി ചേർക്കാൻ സൗഭാഗ്യ മറന്നിട്ടില്ല. തനിക്ക് രണ്ട് പെൺകുട്ടികളാണ് എന്ന് സൗഭാഗ്യ പറയാറുണ്ട്. തൻറെ പുതിയ ഡാൻസ് അക്കാദമി പുതിയ സ്ഥലത്ത് തുടങ്ങിയതിനുശേഷവും താരം അതിൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.
എനിക്ക് രണ്ട് പെൺകുട്ടികളാണ് അറിയാമല്ലോ അവരെ എനിക്ക് നിർബന്ധമില്ല അവർക്ക് ഡാൻസ് ഇഷ്ടം ഒക്കെ ഉണ്ട് അവർ ഡാൻസ് ഇത് ഏറ്റെടുക്കുകയാണെങ്കിൽ അത് മുന്നോട്ട് പോകും. ഇല്ലെങ്കിൽ എന്നിൽ വച്ച് ഇത് അവസാനിക്കേണ്ടി വരും. രണ്ടുപേർക്കും എന്തിനാണ് ഇൻട്രസ്റ്റ് എന്ന് അവർ തന്നെ പറയണം. ഇങ്ങനെയാണ് സൗഭാഗ്യ രണ്ടു മക്കളെ കുറിച്ച് പറഞ്ഞത്. എല്ലാവരും സൗഭാഗ്യയുടെ ഈ ഒരു സ്വഭാവത്തെക്കുറിച്ച് ഏറ്റെടുത്തിരുന്നു. നല്ല സ്വഭാവമാണെന്ന് ഭർത്താവിൻറെ വീട്ടുകാരെ സ്വന്തം വീട്ടുകാരെ പോലെ കാണാനുള്ള മനസ്സ് വലുതാണെന്നും ആരാധകർ തന്നെ കുറിച്ചിരിക്കുകയാണ്. ഇപ്പോൾ താരത്തിന് ആശംസകൾ അറിയിച്ചു നിരവധി താരങ്ങളും ആരാധകരുമെത്തുന്നു.