മലയാളികൾക്ക് അന്നും ഇന്നും പ്രിയങ്കരിയായ ഒരു താരം തന്നെയാണ് നടി മീര ജാസ്മിൻ. കുറെയധികം നാൾ താരത്തിനെ കുറിച്ച് വിശേഷങ്ങളൊന്നും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇല്ലെങ്കിൽ കൂടിയും താരത്തിനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. മീര അത്രമേൽ മലയാളികളുടെ പ്രിയങ്കരി തന്നെയാണ്. എപ്പോഴും ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഒരു താരം എന്ന് തന്നെ മീരയെ വിശേഷിപ്പിക്കാം. മീരയെ കുറിച്ചുള്ള ചെറിയ വിശേഷങ്ങൾ പോലും ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കാറുണ്ടായിരുന്നു.
സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ മീര സോഷ്യൽ മീഡിയയിലും വലിയ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. മഞ്ജു വാര്യർ ഒക്കെ ആഘോഷിക്കപ്പെട്ടത് പോലെ വലിയൊരു ആഘോഷം മകൾ എന്ന സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം താരത്തിന്റെ ഹിറ്റ് ഇൻഡസ്ട്രി ആയ തെലുങ്കുയിലേക്കും താരം മടങ്ങിയെത്തുകയാണ് എന്നുള്ള വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മലയാളത്തിൽ നിന്ന് തെലുങ്കിലേക്കെത്തിയ ഒരുപാട് നായികമാർ ഉണ്ടെങ്കിലും അവരിൽനിന്ന് ഹിറ്റുകൾ ഉണ്ടാക്കിയത് മീര തന്നെയാണ്.
എന്നാൽ ഹിറ്റുകൾ ഉണ്ടാക്കാൻ തെലുങ്ക് ഇൻഡസ്ട്രിയിലേക്ക് 10 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുകയാണ് എന്ന വിശേഷ വാർത്തയാണ് ആരാധകർ ഉൾപ്പടെ മലയാളികളും ഏറ്റെടുക്കുന്നത്. 10 വർഷങ്ങൾക്കുശേഷമാണ് മീര അഭിനയിക്കുന്ന തെലുങ്ക് സിനിമ എന്ന പ്രത്യേകതയും വിമാനത്തിനുണ്ട് എന്നതാണ് ഈ ചിത്രത്തിൻറെ പ്രത്യേകത. 2013ലാണ് മീരയുടേതായി അവസാനമായി ഒരു തെലുങ്ക് ചിത്രം എത്തിയത്. അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ മീര മലയാളത്തിലേക്ക് വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. ജയറാമിന്റെ നായികയായി മീര തിരിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വളരെയധികം വാർത്തകളിൽ ഇടംപിടിച്ച ഒന്ന് തന്നെയാണ്.
ഇത്രയും വർഷമായിട്ടും മീരാജാസ്മിന് ഒരു മാറ്റവും ഇല്ല എന്ന് മലയാളികൾ കുറിച്ചിരിക്കുകയാണ്. ഒരുകാലത്ത് മലയാള സിനിമയിൽ മുൻനിര നായികമാരിൽ ഒരാൾ തന്നെയായിരുന്നു മീര ജാസ്മിൻ. കരിയർ തിളങ്ങി നിൽക്കുമ്പോൾ തന്നെയായിരുന്നു വിവാഹിതയായ നടീ സിനിമയിൽ നിന്നും പൂർണമായി വിട്ടു നിന്നതിന് ശേഷം അടുത്തിടെ തിരിച്ചുവരവ് നടത്തിയത്. മകൾ എന്ന ചിത്രത്തിലൂടെ മടങ്ങിവരവ് നടത്തിയതോടെ സോഷ്യൽ മീഡിയയിലും സജീവമായി. എന്നിരുന്നാലും ആരാധകർ പറയുന്നത് മീരയ്ക്ക് ഒരു മാറ്റവും ഇല്ല എന്നാണ്.