ലാലേട്ടൻ സിനിമകൾ എന്നും എല്ലാവർക്കും ഒരു ഹരമാണ്. അതിൽ മീന നായികയാണെങ്കിൽ ഫാമിലി ഏറ്റെടുക്കുന്ന ഒരു ഹിറ്റ് ചിത്രമായി ആ ചിത്രം മാറും എന്ന് ഉറപ്പുതന്നെയാണ്. ഇവർ രണ്ടുപേരും നായിക നായകനായി എത്തുമ്പോൾ തന്നെ അതൊരു ഹിറ്റ് ചിത്രമാണെന്ന് മലയാളികൾ ഉറപ്പിച്ചു പോകും. ദൃശ്യം ഉൾപ്പെടെ ഇവരുടെ രണ്ടുപേരുടെയും ജോഡിയിൽ പിറന്ന ഒരുപാട് മലയാള ചലച്ചിത്രമാണ് മലയാളികൾക്ക് സ്വന്തമായി ഉള്ളത്. എന്നാൽ നടി മീനയ്ക്ക് കഴിഞ്ഞ ഒരു വർഷം അത്ര നല്ല വർഷമായിരുന്നില്ല. ദുരനുഭവത്തിന്റെയും വേദനയുടെയും വർഷമായിരുന്നു. താരം പഴയതുപോലെ ചിരിച്ചു കാണണമെന്ന് മലയാളികൾ എല്ലാവരും ആഗ്രഹിച്ചിരുന്നു.
മലയാളികൾ മാത്രമല്ല മീനയെ അറിയുന്ന സൗത്ത് ഇന്ത്യൻ പ്രേക്ഷകർ എല്ലാവരും ആഗ്രഹിച്ചിരുന്നു. അവർക്കെല്ലാവർക്കും ഒരു സന്തോഷ വാർത്ത തന്നെയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങിയെത്തുന്നത് പോലെ തന്നെ താരം റീലുകൾ ഒക്കെ ചെയ്ത പഴയ സന്തോഷത്തോടെ ചുറുചുറുക്കോടെ എത്തുന്നു എന്ന് തന്നെയാണ്. ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് റീൽസിന് ഒപ്പം ചൂവടുവയ്ക്കുന്ന നടി മീനയുടെ ചില ഡാൻസ് വീഡിയോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നത്. ഇൻസ്റ്റഗ്രാമിൽ ഹിറ്റ് ആയ പാട്ടിന് രക്തച്ചുവടുകൾ വയ്ക്കുന്ന മീനയുടെ വിശേഷങ്ങള് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
മീനയും നടി സങ്കവിയും ഒരുമിച്ച് ചെയ്യുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മീനയുടെ നൃത്തച്ചുവടകൾക്ക് പണ്ടേ ഒരുപാട് ആരാധകരുണ്ട്. മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണശേഷം മീനയുടെ ദുഃഖത്തിൽ ഒരിക്കൽ പോലും തനിച്ചാക്കാതെയാണ് സുഹൃത്തുക്കൾ കൊണ്ട് നടന്നത്. എപ്പോഴും ചേർത്ത് നിർത്തി സമാധാനിപ്പിക്കുകയാണ് ഇവർ ചെയ്തത്. പ്രഭുദേവ നടത്തിയ പാർട്ടിയിലും സുഹൃത്തുക്കളും എല്ലാവരും ചേർന്ന് മീനയ്ക്ക് കൂടെ ഉണ്ടായിരുന്നതും വാർത്തകൾ ഇടം പിടിച്ചിരുന്നു. ഇപ്പോൾ ഏറ്റവും അടുത്ത നല്ല സുഹൃത്താണ് സങ്കവി എന്ന നടി. ഈ നടിയോടൊപ്പം ആണ് ഈ ട്രെൻഡിങ് റീൽസ് മീന ചെയ്യുന്നതും.
അതീവ സുന്ദരിയായി സന്തോഷത്തോടെ മീന ഡാൻസ് കളിക്കുന്നുണ്ട് എന്നും എല്ലാവരും നോക്കിയിരുന്നു പോയി എന്നു പറയുന്നു. അത്രമേൽ സൗന്ദര്യവും സന്തോഷവും ആണ് മീനയുടെ ഈ ചിരി എന്ന ആരാധകർ കുറിക്കുന്നു. കുറെയധികം നാളുകൾക്ക് ശേഷം ഇങ്ങനെ ചിരിച്ചു കണ്ടതിൽ സന്തോഷം ഉണ്ടെന്നും ആരാധകർ തന്നെ മീനക്കു വേണ്ടി കുറിച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. താരം തന്നെ ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ ആരാധകർ ഇരുകയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇതുപോലെ ജീവിതത്തിൽ എല്ലാ സന്തോഷത്തോടെയും താരം തിരിച്ചുവരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുവെന്നും ഭൂരിഭാഗം പേരും കമന്റ് ചെയ്തിരുന്നു.
ആരും വിമർശനത്തോടെ വരുന്നില്ല എല്ലാവർക്കും സന്തോഷം മാത്രമാണ് മീനയുടെ ഈ ചിരി കാണുമ്പോൾ. മീനയുടെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞവർഷം വർഷം ജൂണിലാണ് അന്തരിച്ചത്. ശ്വാസകോശ രോഗങ്ങളെ തുടർന്നുള്ള ചികിത്സയിലായിരുന്നു വിദ്യാസാഗർ. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് അന്തരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയാണ് അന്ത്യം. ഭർത്താവ് മരിച്ച ദുഃഖത്തിൽ നിന്ന് കരകയറാൻ ആഗ്രഹിച്ച മീന സിനിമയിലേക്ക് വരാൻ ഉള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.