സിദ്ധാർത്ഥന്റെ സംവിധാനത്തിൽ ഒരുങ്ങി കഴിഞ്ഞവർഷം നവംബറിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ചതുരം. തിയേറ്റ റിലീസ് കഴിഞ്ഞ് നാലു മാസങ്ങളോളം കഴിഞ്ഞിട്ടും ചിത്രം ഓ ടി ടി യിൽ ഇതുവരെ എത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിൻറെ ഓ ടി റിലീസ് സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ചിത്രത്തിൻറെ ഓ ടി ടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സൈന മൂവീസിന്റെ ഓ ടി ടി പ്ലാറ്റ്ഫോം ആയ സൈന പ്ലെയിൻ ആയിരിക്കും ചിത്രം റിലീസ് ആവുന്നത്. ചിത്രം ഉടൻ വരും എന്ന വിവരം മാത്രമാണ് ഇപ്പോൾ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിൻറെ ടീസറും സൈന മൂവീസ് റിലീസ് ചെയ്തിട്ടുണ്ട്. മലയാളി ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ സ്വാസിക വിജയ്, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മധ്യവയസ്കനും ധനികനുമായ എൽദോ തന്നെക്കാൾ വളരെയേറെ പ്രായം കുറഞ്ഞ സെലീനയെ വിവാഹം കഴിക്കുകയും തുടർന്ന് നിരന്തരം അവളെ ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിൻറെ പ്രമേയം. എന്നാൽ പെട്ടെന്നൊരു ദിവസം ഒരു അപകടം പറ്റി അയാൾ കിടപ്പിലാക്കുന്നതോടെ കാര്യങ്ങൾ മാറിമറിയുകയാണ്.
ചിത്രത്തിൻറെ റിലീസിന് മുന്നോടിയായി തൻറെ സോഷ്യൽ മീഡിയ പേജിൽ ചിത്രത്തിൻ്റെ ടീസർ പങ്കുവെച്ച സ്വാസികയെ തേടി നിരവധി വിമർശനങ്ങളാണ് എത്തിയത്. ‘ആണുങ്ങളെ മാത്രമാണോ ഈ സിനിമ കാണിക്കാൻ ഉദ്ദേശിക്കുന്നത്. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു ഒരാളുടെ കമന്റ്. മിനിറ്റുകൾക്കുള്ളിൽ തന്നെ ഇതിനു മറുപടിയുമായി സ്വാസികയും എത്തി. അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ. പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്.
അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നത് എന്നതിൽ സഹതാപം മാത്രമേ ഉള്ളൂ. അഡൽസ് ഒൺലി എന്ന് പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം. അല്ലാതെ പൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന് സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയതുപോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെയൊക്കെ കാലമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കുക. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്തു കാണുന്നവരോട് പ്രത്യേകിച്ചു ഒന്നും പറയാനില്ല. എന്നായിരുന്നു സ്വാസികയുടെ കിടിലൻ മറുപടി.