ഇന്ന് നിരവധി ആളുകളെ അലട്ടുന്ന ചില ജീവിതശൈലി രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഷുഗറും കൊളസ്ട്രോളും. ഇവയ്ക്കെതിരെ എങ്ങനെ പോരാടാം എന്നുള്ള പ്രതിസന്ധിയിലാണ് നാം എല്ലാവരും. എന്നാൽ അതിനെ ഏറ്റവും ഉത്തമമായ ഒന്ന് നമുക്ക് ചുറ്റും തന്നെ ഉണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്. എവിടെ നട്ടാലും പിടിക്കുന്ന ഇതിൻറെ ഫ്രൂട്ടിന് മാത്രമല്ല ഇലക്കും നിരവധി ഔഷധ ഗുണങ്ങളുണ്ട്. ഇതിൻറെ ഇതൾ ഇല ഉപയോഗിച്ച് ഡ്രിങ്ക് ഉണ്ടാക്കിയാൽ അത് വണ്ണം കുറയാൻ വളരെ നല്ലതാണ്.
അത് മാത്രമല്ല പാഷൻ ഫ്രൂട്ടിന്റെ ഇല ഉപയോഗിച്ച് തോരൻ വരെ ഉണ്ടാക്കാം. എന്നാൽ ഇതൊന്നുമല്ല ഇതിൻറെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇത് ഉപയോഗിച്ചാൽ കൊളസ്ട്രോൾ, ഷുഗർ, ബ്ലഡ് പ്രഷർ എന്നിവ വരെ കുറയാൻ സഹായിക്കും. നന്നായി കഴുകി വൃത്തിയാക്കിയ പാഷൻ ഫ്രൂട്ടിന്റെ ഇല വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് തിളച്ച വെള്ളത്തിന്റെ നിറം മാറി കുറച്ച് വറ്റമ്പോഴേക്കും ഗ്യാസ് ഓഫ് ചെയ്യാം. ഈ വെള്ളത്തിലേക്ക് തേനോ നാരങ്ങാനീരോ ചേർത്ത് കുടിച്ചാൽ പെട്ടെന്ന് വണ്ണം കുറയാൻ സഹായകമാണ്. എന്നാൽ ഷുഗർ കൊളസ്ട്രോൾ എന്നീ രോഗങ്ങൾ ഉള്ളവർ തേൻ ചേർക്കേണ്ടതില്ല.
പകരം ചെറുനാരങ്ങാനീര് ചേർത്താൽ മതിയാകും. അതുപോലെതന്നെ ഈ വെള്ളം വെറും വയറ്റിൽ കുടിച്ചാൽ മൂത്രത്തിൽ ഇൻഫെക്ഷൻ ഉള്ളവർക്ക് പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും. വിറ്റാമിൻ അയൺ എന്നീ മൂലകങ്ങളാൽ സമ്പന്നമായ ഈ ഡ്രിങ്ക് കുടിക്കുന്നതിലൂടെ വിളർച്ചയും മാറും. കാഴ്ചക്കും വളരെ മികച്ചതാണ് ഈ ഡ്രിങ്ക്. ദിവസവും കുടിക്കുന്ന വെള്ളത്തിലും ഈ ഇലയിട്ട് തിളപ്പിച്ചാൽ ശരീരത്തിന് ആരോഗ്യം എപ്പോഴും കാത്തുസൂക്ഷിക്കാൻ നല്ലതാണ്. കൊളസ്ട്രോൾ ഷുഗർ എന്നീ ജീവിതശൈലി രോഗങ്ങൾക്കെതിരെ പോരാടുന്നതിനും മുടിയുടെ വളർച്ചയ്ക്കും ഇത് നല്ലതാണ്.
അതുപോലെതന്നെ നമ്മുടെ ആരോഗ്യം നിലനിർത്താനും ജീവിതശൈലി രോഗങ്ങൾക്കെതിരെ പോരാടാനും ഉപയോഗിക്കാവുന്ന മറ്റൊരു ഇലയാണ് പേരക്ക ഇല. വയറിളക്കം നിർത്താൻ, ശരീരഭാരം കുറയ്ക്കുവാനും കൊളസ്ട്രോൾ ലെവൽ കുറയ്ക്കുവാനും പേരക്കയില്ല സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും, ക്യാൻസറിനെ ചെറുക്കുവാനും, നല്ല കാഴ്ചശക്തി ലഭിക്കുവാനും, മുഖക്കുരു സുഖപ്പെടുത്തുവാനും, ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുവാനും എല്ലാം പേരക്കയില ഗുണപ്രദമാണ്.