തൻറെ ചിത്രങ്ങളിലൂടെ ഒരുകാലത്ത് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഷക്കീല.ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായ ഷക്കീല സൂപ്പർതാര ചിത്രങ്ങൾക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു.ഇപ്പോൾ സിനിമ തിരക്കുകളിൽ നിന്ന് എല്ലാം വിട്ട് ചെന്നൈയിൽ താമസിക്കുകയാണ് താരം.ഇപ്പോൾ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ എത്തിയിരിക്കുകയാണ് ഷക്കീല.കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ആണ് താരം വിശിഷ്ടാതിഥിയായി എത്തിയത്.
നിരവധി ആരാധകരാണ് ഷക്കീല എത്തുന്ന വാർത്തയറിഞ്ഞ് സദസ്സിൽ തടിച്ചു കൂടിയത്. അടുത്തിടെ കേരളത്തിലെ ഒരു മാളിൽ ഒമർ ലുലുവിന്റെ ചിത്രത്തിൻറെ പ്രമോഷനായി ഷക്കീല എത്തേണ്ടതായിരുന്നു.എന്നാൽ ആ മാൾ അധികൃതർ തടഞ്ഞതിനെ തുടർന്ന് പരിപാടി ഉപേക്ഷിച്ചിരുന്നു.ക്ഷേത്രത്തിലെ വേദിയിൽ സംസാരിച്ചപ്പോൾ ഈ കാര്യം അവർ പറയുകയുണ്ടായി.അന്ന് താൻ അവിടെ തടയപ്പെട്ടത് വളരെ നന്നായി എന്നും.അവിടെ പോയാലും ഏതാണ്ട് മുന്നൂറോ നാന്നൂറോ പേർ ഉണ്ടാകും. എന്നാൽ ഇവിടെ തന്നെ കാണാൻ ആയിരങ്ങളാണ് എത്തിയിരിക്കുന്നത് എന്നതിനുള്ള സന്തോഷവും അവർ പ്രകടിപ്പിച്ചു.
ഇത്തരം ഒരു ചടങ്ങിലേക്ക് താൻ ക്ഷണിക്കപ്പെട്ടതിനു പിന്നിൽ ദൈവത്തിൻറെ പദ്ധതിയാണ് ഉള്ളതെന്നും ഷക്കീല പറഞ്ഞു.ഇപ്പോൾ ഇവിടെ ആയിരക്കണക്കിന് കണ്ണുകളാണ് തന്നെ കാണുന്നതെന്നും,ഇത് ശിവഭഗവാന് തനിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്നതാണ് എന്നും ഷക്കീല പറഞ്ഞു. അന്ന് അവസരം നഷ്ടപ്പെട്ടത് നന്നായില്ലെങ്കിൽ ഒരുപക്ഷേ നിങ്ങളെ എനിക്ക് കാണാൻ ആകുമായിരുന്നില്ല.കൂടാതെ തമിഴ്നാട്ടിൽ താൻ നിരവധി ശിവക്ഷേത്രങ്ങളിൽ സന്ദർശനം നടത്താറുണ്ടെന്നും ഷക്കീല തൻറെ പ്രസംഗത്തിൽ പറഞ്ഞു.ചടങ്ങിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചില്‍ പങ്കെടുക്കാനായാണ് ഇതിനു മുന്‍പ് ഷക്കീല കഴിഞ്ഞ നവംബറിൽ കേരളത്തിൽ എത്തിയത്. എന്നാൽ ഈ ചടങ്ങിൽ ഷക്കീല ഉണ്ട് എന്ന കാരണത്താൽ അധികൃതർ ചടങ്ങിന് അനുമതി നിഷേധിക്കുകയായിരുന്നു.എന്നാൽ സുരക്ഷാകാരണങ്ങൾ മൂലമാണ് തങ്ങൾ അനുമതി നിശ്ചയിച്ചതെന്ന് പിന്നീട് മാൾ അധികൃതർ പ്രതികരിച്ചിരുന്നു.താരത്തിന്റെ ചടങ്ങിന് അനുമതി നിഷേധിച്ചതിനെതിരെ നിരവധി രംഗത്ത് വന്നിരുന്നു.തമിഴ്,മലയാളം,തെലുങ്ക്,ഹിന്ദി ഭാഷകളിൽ ആയി ഏതാണ്ട് 110 ഓളം ചിത്രങ്ങളിൽ ഷക്കീല വേഷമിട്ടിട്ടുണ്ട്.