നടിയായും മോഡലായും സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസരായും പ്രേക്ഷകർക്കെല്ലാം സുപരിചിതയായ വ്യക്തിയാണ് ഹനാൻ. സിനിമയെ വെല്ലുന്ന ജീവിത കഥയുള്ള ഇന്ന് കേരളം അംഗീകരിച്ച നിലയിലേക്ക് ഉയർന്നു. തന്റെ ചെറുപ്രായത്തിൽ തന്നെ നിരവധി പ്രതിസന്ധികൾ, സൈബർ അറ്റാക്കുകൾ, വിമർശനങ്ങൾ, വാഹനാപകടം എന്നിങ്ങനെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ ഹനാൻ കടന്നു പോയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ ഹനാൻ ഇത്തവണത്തെ ബിഗ് ബോസ് പുതിയ സീസണിൽ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ താരം വിമർശകർക്ക് നൽകിയ ഒരു മറുപടി വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ശിവരാത്രി ദിനത്തിൽ ജനിച്ച താരം ശിവരാത്രി ദിവസത്തിൽ മനോഹരമായ ശിവസ്തുതിയോടെ പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ശിവരാത്രി ദിവസം ജനിച്ചതിൽ ഞാൻ ഒരു പുണ്യമായി കണക്കാക്കപ്പെടുന്നു. പതിവുപോലെ അമ്പലത്തിൽ പോയി തൊഴുതു. അറിയുന്ന രീതിയിൽ നാല് വരികളും ഒന്ന് പാടി. എല്ലാവരും കേട്ട് തെറ്റുകൾ ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. അടുത്തവർഷം ഈ സമയമാകുമ്പോൾ കുറച്ചുകൂടി സ്വരം നന്നാക്കാൻ സാധിക്കും എന്ന് തോന്നുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഹനാൻ പോസ്റ്റ് പങ്കിട്ടത്.
അമ്പലത്തിൽ എല്ലാവർക്കും കയറാൻ പറ്റുമോ അവിടെ അശുദ്ധി ആവില്ല എന്നിങ്ങനെ നിരവധി നെഗറ്റീവ് കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നത്. എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് ഹനാൻ മറുപടിയും നൽകിയിട്ടുണ്ട്. അമ്പലത്തിൽ തോന്നുന്നവർക്ക് കയറിയിറങ്ങാൻ ഒന്നും പറ്റില്ല എന്ന ഒരു കമന്റിനും താരം മറുപടി നൽകുന്നുണ്ട്. ഹനാൻ എന്ന പേര് കേൾക്കുമ്പോൾ പലരും ഞാൻ മുസ്ലിം ആണെന്നാണ് കരുതാറുള്ളത്. എന്നാൽ ഞാൻ ഒരു മുസ്ലിം അല്ല. വർഷങ്ങളായി ഹിന്ദു ആചാരങ്ങൾ അനുസരിച്ച് ജീവിക്കുന്ന ആളാണ്. എൻറെ അച്ഛൻ ഒരു ബ്രാഹ്മണൻ ആയിരുന്നു, അമ്മ ഒരു മുസ്ലിമും. അതിനാൽ അമ്മയാണ് എനിക്ക് ഹനാൻ എന്ന പേരിട്ടത്.
പേര് അങ്ങനെ ആയതുകൊണ്ട് ഞാൻ ഒരു മുസ്ലിം ആണെന്നല്ല അർത്ഥം. വർഷങ്ങളായി ഹിന്ദു ആചാരങ്ങൾ അറിഞ്ഞു ജീവിക്കുന്ന വ്യക്തിയാണ് ഞാൻ എന്നായിരുന്നു മറുപടി. പെട്ടെന്ന് ഒരു അപ്രതീക്ഷിത ദിവസത്തിലാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. തന്റെ കുടുംബം പുലർത്താനായി യൂണിഫോമിട്ടുകൊണ്ട് മത്സ്യക്കച്ചവടത്തിലേക്ക് കടന്നുവരുന്ന കുട്ടിയെ കേരളക്കര ഏറ്റെടുക്കുകയായിരുന്നു. ഒരിക്കൽ ഒരു അപകടത്തിൽ നട്ടെല്ല് തകർന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചിലവുകൾ എല്ലാം സർക്കാർ ഏറ്റെടുത്തിരുന്നു.
തന്റെ ഇഷ്ടങ്ങൾ യൂട്യൂബിലൂടെ പ്രേക്ഷകരുമായി പങ്കിട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഹനാൻ. ഇതാണ് ബിഗ് ബോസിൻറെ പുത്തൻ സീസണിൽ ഹനാൻ കൂടിയുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഹനാന്റെ ചിത്രങ്ങളും വീഡിയോകളും ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറൽ ആവുകയും വിമർശനങ്ങൾ നേടുകയും ചെയ്തിരുന്നു.