തെന്നിന്ത്യൻ പ്രേക്ഷകർ വളരെയധികം ഒരു ഞെട്ടുന്ന വാർത്തയാണ് പുറത്തുവരുന്നത്. നടൻ പ്രഭു അസുഖബാധിതനായി ആശുപത്രിയിൽ എന്ന വാർത്തയാണ്. നടനെ സർജറിക്ക് വിധേയനാക്കാൻ പോകുന്നു എന്നുള്ള വാർത്തകൾ വന്നിരുന്നു. അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ ആണ് നടനെ ആശുപത്രിയിൽ അഡ്മിറ്റ് ആയത് എന്നുള്ള വാർത്തയാണ് എല്ലാവരെയും വിഷമിപ്പിച്ചു കൊണ്ടുവരുന്നത്. ആദ്യം കാര്യം കുറച്ചു സീരിയസ് ആയിരുന്നു എങ്കിലും പിന്നാലെ പതിയെ അസുഖം മാറുകയായിരുന്നു. ഇപ്പോൾ ശാസ്ത്രക്രിയ കഴിഞ്ഞുവെന്നും ഇപ്പോൾ പ്രഭു പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തി എന്നുമുള്ള വാർത്തയാണ് പുറത്തുവരുന്നത്.
നടൻ പ്രഭു ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലാണെന്നാണ് ആദ്യം പ്രചരിച്ച വാർത്തകൾ. നടനെ എന്ത് സംഭവിച്ചെന്നോ എന്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നോ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ലായിരുന്നു. ഇതോടെ ആരാധകരും ആശങ്കപ്പെടുകയായിരുന്നു. നിലവിൽ താരത്തിന് ഒരു ബുദ്ധിമുട്ടുമില്ല എന്നും കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പ്രഭുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പുതിയ വാർത്തകൾ വരുന്നുണ്ട്.
മാത്രമല്ല ശരീരത്തിൽ നിന്നും വൃക്കയിലെ കല്ലുകൾ നീക്കം ചെയ്തിരിക്കുകയാണെന്നും നീക്കം ചെയ്തതിലൂടെ തന്നെ അദ്ദേഹം പൂർണ ആരോഗ്യവാനായി ഉടൻ തിരിച്ചു വരുമെന്നും ഇപ്പോൾ പുതിയ വാർത്തകളിൽ പറയുന്നുണ്ട്. ലൈസർ ട്രീറ്റ്മെൻറ് ആണ് താരത്തിന് നടത്തിയിരിക്കുന്നത് എന്നും വാർത്തകളിൽ അറിയിച്ചു. അതേസമയം പ്രഭുവിനെ കുറിച്ച് ഡോക്ടർമാർ പറയുന്നത് ഇങ്ങനെയാണ്; അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. രണ്ടുദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യും. സുഖമായിരിക്കുകയാണ് അദ്ദേഹത്തെക്കുറിച്ച് ഒന്നിനും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് പറയുന്നത്.
വാർത്ത അറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് താരത്തിനു വേണ്ടി പ്രാർത്ഥിച്ച് എത്തുന്നത്. താരത്തിന്റെ ആരാധകരാണ് നിരവധി പേർ ആശുപത്രിയിലേക്ക് എത്തിയതും. ബന്ധുക്കൾ ഇതുവരെ തന്നെ ആശുപത്രിയിൽ ഉണ്ട്. പ്രഭു ഇതുവരെ ആശുപത്രി വിട്ടിട്ടില്ല എന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല വൈകാതെ നടൻ സിനിമയിലേക്ക് തിരിച്ചു വരുമെന്നും പറഞ്ഞ സിനിമകളൊക്കെ തന്നെയും ചെയ്യാൻ ഈ വർഷം നടൻ ഒരുങ്ങുകയാണെന്നും വാർത്തകളിൽ പറയുന്നു. ദളപതി വിജയ് നായക അഭിനയിച്ച വാരിസ് എന്ന ചിത്രത്തിലാണ് പ്രഭു അവസാനമായി അഭിനയിച്ച തിയേറ്ററിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രം ബോക്സ് ഓഫീസ് വൻവിജയം നേടിയിരുന്നു.