മലയാള സിനിമയിലെ മാതൃക താര കുടുംബമാണ് മല്ലിക സുകുമാരൻ്റേത്. സുകുമാരന്റെ മരണത്തിനുശേഷം തന്റെ രണ്ടു മക്കളെയും വളരെ കഷ്ടപ്പെട്ടാണ് മല്ലിക വളർത്തി എടുത്തത്. തുടർന്ന് അവർ ഇരുവരും അവരുടെ ജീവിതത്തിലേക്ക് എത്തിയ സമയത്ത് അവർക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാനുള്ള സ്വാതന്ത്ര്യം കൊടുത്തു. അതിൻറെ തുടർ നടപടി തന്നെയായിരുന്നു അവർക്ക് ഇഷ്ടമുള്ള നല്ലൊരു ജീവിതം തന്നെ തിരഞ്ഞെടുത്തു. ഇഷ്ടപ്പെട്ട ഭാര്യമാരെ തന്നെയാണ് അവർ വിവാഹം ചെയ്തത്. ഇന്നും അവർ അതീവ സന്തോഷത്തോടെ തന്നെയാണ് ജീവിക്കുന്നത്. ഞാൻ ഒരു പഴഞ്ചൻ അമ്മായിയമ്മ അല്ല.
എന്നെപ്പോലെ ഒരു അമ്മായിയമ്മയെ കിട്ടണമെങ്കിൽ മക്കൾ പുണ്യം ചെയ്യണം. ഒരു അഭിമുഖത്തിനിടെ മല്ലിക പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. എനിക്ക് എൻറെ രണ്ടു മരുമക്കളും മരുമക്കൾ അല്ല എൻറെ മക്കൾ തന്നെയാണ്. ഞാൻ ഒരിക്കലും അവരുടേതായ ഒരു കാര്യത്തിലും ഇടപെടാറില്ല. അവർ അവരുടെ ഭർത്താക്കന്മാർ പറയുന്നത് അനുസരിച്ചാണ് ജീവിക്കുന്നത്. മരുമക്കളുടെ ഒരു പിടി എപ്പോഴും നമ്മുടെ കയ്യിൽ വേണമെന്ന് പറഞ്ഞ് പലരും എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതിൻറെ ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. പഴയ തലമുറ അല്ലല്ലോ ഇപ്പോഴത്തെ ഇത്. നമ്മൾ അവരുടെ എന്തെങ്കിലും കാര്യത്തിൽ ഇടപെടാൻ തുടങ്ങിയാൽ അതിൻറെ സമാധാനക്കേട് നമ്മുടെ മക്കൾക്ക് തന്നെ ആയിരിക്കും.
ഒരു പരിധി കഴിഞ്ഞാൽ മക്കളെ അവരുടെ ഇഷ്ടത്തിന് വിടണം എന്ന് എന്നോട് സുകുവേട്ടനും പറഞ്ഞിട്ടുണ്ട്. ഒരിക്കലും കുഞ്ഞുങ്ങളെ കടിഞ്ഞൂൽ ഇട്ട് കെട്ടാൻ ശ്രമിക്കരുതെന്ന്. എന്നാൽ ആ ഒരു കാര്യം തന്നെയാണ് ഞാൻ ഇപ്പോഴും ഫോളോ ചെയ്തു പോകുന്നത്. അവർ പലപ്പോഴും പല ട്രിപ്പുകൾ ഒക്കെ പ്ലാൻ ചെയ്യുമ്പോൾ എന്നെയും വിളിക്കാറുണ്ട്. പക്ഷേ ഒരിക്കലും ഞാൻ പോകില്ല ഞാൻ അവരോട് തമാശ പറയാറുണ്ട് എന്തിന് നിങ്ങൾ ഭാര്യയും ഭർത്താവും പോകുമ്പോൾ ഞാൻ വരണമെന്ന്. എനിക്കിഷ്ടം എൻറെ മക്കളുടെയും മരുമകളുടെയും കൊച്ചുമക്കളുടെയും ഒപ്പം കുറച്ച് സമയം ചെലവഴിക്കാൻ മാത്രമാണ്. അതുതന്നെയാണ് അവരുടെ ജീവിതത്തിനും നല്ലത്.
അവരുടെ ജീവിതത്തിലേക്ക് അമിത സ്വാതന്ത്ര്യവും ഒരു കടന്നുകയറ്റവും ആയാൽ അത് മക്കളുടെയും മരുമകളുടെയും സ്വാതന്ത്ര്യം നശിക്കാൻ ഇടയാകും. പണ്ട് പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഒരിക്കലും താലിമാല ഊരി വയ്ക്കരുത് എന്ന്. അത് തങ്ങളുടെ കുടുംബത്തിന് ഐശ്വര്യകേടാണ് എന്ന്. എന്നാൽ പുതിയകാലത്ത് അതിന് ഒട്ടും പ്രസക്തി തന്നെ ഇല്ല. സുപ്രിയ ആണെങ്കിലും പൂർണിമ ആണെങ്കിലും ഞാൻ ഒരിക്കലും അവരോട് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. അവർ താലിമാല ഇടണമെന്ന് എനിക്ക് നിർബന്ധവുമില്ല. എനിക്കോ എൻറെ മക്കൾക്കോ ഇല്ലാത്ത യാതൊരു ബുദ്ധിമുട്ടും മറ്റുള്ളവർക്കും ഇക്കാര്യത്തിൽ വേണ്ട എന്നാണ് മല്ലികയുടെ വാക്കുകൾ. ഇതെല്ലാം കൊണ്ടുതന്നെ ഞങ്ങളുടെ കുടുംബം നല്ല സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നത്.