ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്തെ ശ്രദ്ധേയമായ യുവ താരങ്ങളിൽ ഒരാളായി മാറിയ കലാകാരനാണ് നീരജ് മാധവ്.അഭിനയത്തിനൊപ്പം നൃത്തത്തിലും പാട്ടിലും നീരജ് തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്.ഇപ്പോഴിതാ തൻറെ സോഷ്യൽ മീഡിയയിൽ നീരജ് പങ്കുവെച്ച മകളുടെ പിറന്നാൾ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.പിറന്നാൾ ആഘോഷത്തിൽ ആടിപ്പാടുന്ന മലയാളികളുടെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനെയും പെപ്പെയെയും കാണാനാകും.പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് നീരജിന്റെ മകൾക്ക് ആശംസകളുമായി എത്തുന്നത്.
‘ഞങ്ങളുടെ ലിറ്റിൽ ഫെയറിക്കു രണ്ടാം പിറന്നാൾ ആശംസകൾ’,എന്ന ക്യാപ്ഷനോട് ആണ് പിറന്നാൾ ചിത്രങ്ങൾ നീരജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. തലയിൽ ലൈറ്റ് കത്തുന്ന കൊമ്പ് വച്ചുള്ള കുഞ്ചാക്കോ ബോബന്റെയും പെപ്പെയുടെയും ചിത്രങ്ങളും കൗതുകം ഉണർത്തുന്നതാണ്.2021 ഫെബ്രുവരി 22നാണ് നീരജിനും ഭാര്യ ദീപ്തിക്കും പെൺകുഞ്ഞ് പിറക്കുന്നത്.മകൾ ജനിച്ചതിനു ശേഷം കുഞ്ഞിന്റെ ചിത്രങ്ങൾ ഒന്നും തന്നെ നീരജ് ആരാധകരുമായി പങ്കുവെച്ചിരുന്നില്ല.ഇപ്പോഴിതാ മകളുടെ ഒന്നാം പിറന്നാളിന് ആണ് മകളുടെ മുഖം ആദ്യമായി കാണിക്കുന്ന ചിത്രങ്ങൾ നീരജ് പോസ്റ്റ് ചെയ്തത്.
‘നിലാങ്ക നീരജ്’ എന്നാണ് മകൾക്ക് നീരജ് നൽകിയിരിക്കുന്ന പേര്.ആദ്യമായി പോസ്റ്റ് ചെയ്ത മകളുടെ ചിത്രത്തിന് താഴെ നിരവധി ആരാധകർ ആശംസകൾ എത്തിയിരുന്നു.അടുത്തിടെ ഹിന്ദിയിൽ റിലീസ് ചെയ്ത ആയുഷ്മാൻ ഖുറാന ചിത്രം ആക്ഷൻ ഹീറോയിൽ ഒരു ചെറിയ വേഷത്തിൽ നീരജ് എത്തിയിരുന്നു.സുന്ദരി ഗാർഡൻസ് എന്ന ചിത്രമാണ് നീരജിന്റെതായി അവസാനം മലയാളത്തിൽ റിലീസിന് എത്തിയ ചിത്രം.അപർണ ബാലമുരളി മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയെടുത്തത്.2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയമായ ദൃശ്യത്തിന്റെ ആദ്യഭാഗത്തിൽ മോനിച്ചൻ എന്ന കഥാപാത്രമായി നീരജ് എത്തിയിരുന്നു.ചിത്രത്തിൻറെ വൻ വിജയത്തോടൊപ്പം തന്നെ നീരജിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.1983,അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര,ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് നീരജിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റു ചിത്രങ്ങൾ.കൂടാതെ അന്യഭാഷകളിൽ ചെറിയ വേഷങ്ങളിലും നീരജ് എത്തിയിരുന്നു. ഹിന്ദിയിൽ ഫാമിലി മാൻ വെബ് സീരീസിലെ നീരജിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിൽ നീരജ് നായകനായും വേഷമിട്ടിട്ടുണ്ട്.