നിരവധി വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന നടനാണ് സൈജു കുറുപ്പ്.തൻറെ സ്വദസിദ്ധമായ അഭിനയ ശൈലിയിലൂടെ,നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അദ്ദേഹത്തിൻറെ കഴിഞ്ഞിട്ടുണ്ട്.ഒരു സിനിമയിൽ ചെറിയ വേഷങ്ങളിൽ ആണ് സൈജു എത്തുന്നതെങ്കിൽ പോലും ആ കഥാപാത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഒരു പ്രേക്ഷകൻ നടത്തിയ നിരീക്ഷണവും,പ്രേക്ഷകന്റെ പോസ്റ്റ് സൈജു കുറുപ്പ് തൻറെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നതുമാണ് ശ്രദ്ധനേടുന്നത്.
ഇജാസ് അഹമ്മദ് എന്ന പ്രേക്ഷകനാണ് സൈജുവിന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഒരു സിനിമാ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടത്.’ഇപ്പോള്‍ നമുക്ക് ഒരു കംപ്ലീറ്റ് ഡെബ്റ്റ് സ്റ്റാര്‍ ഉണ്ടെന്നും,കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യൻ’. ഇത്തരത്തിൽ ആയിരുന്നു ഇജാസ് തൻറെ പോസ്റ്റിൽ സൈജു കുറുപ്പിന്റെ വിവിധ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത്. ഹിജാസിന്റെ ഈ പോസ്റ്റ് തൻറെ ഫേസ്ബുക്കിൽ ഷെയർ ചെയ്തു കൊണ്ട് സൈജു മറുപടി നൽകിയിരുന്നു.’വളരെ നല്ല നിരീക്ഷണം ഇജാസ്, ജീവിതത്തിൽ അച്ഛനോടും അമ്മായച്ചനോടും അല്ലാതെ മറ്റാരോടും കടം വാങ്ങിയിട്ടില്ല’.
പക്ഷേ ഞാൻ സിനിമയിൽ ചെയ്ത കഥാപാത്രങ്ങൾ ധാരാളം കടം വാങ്ങിക്കൂട്ടി.കൂടാതെ ഈ നിരീക്ഷണത്തിന് നന്ദി കൂടി സൈജു കുറുപ്പ് പറയുന്നുണ്ട്.കളിമണ്ണ്,മ്യാവു,എല്ലാം ശരിയാകും, മേ ഹൂം മുസ എന്നീ ചിത്രങ്ങൾക്ക് ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രമാണ് സൈജു കുറുപ്പിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായക വേഷത്തിൽ ആയിരിക്കും സൈജു കുറുപ്പ് എത്തുക.ഒരു ഫൺ ഫാമിലി എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ജഗദീഷ്,ജോണി ആന്റണി, കോട്ടയം നസീർ,ശ്രിന്ധ,ജോളി ചിറയത്ത്,ശരൺ രാജ്,ഷിജു മാടക്കര എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഉണ്ണിമുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം ആണ് ഷൈജു കുറുപ്പിന്റെ കരിയറിൽ അവസാനം റിലീസ് ചെയ്തു വൻ വിജയം നേടിയ ചിത്രം.വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം റിലീസ് ചെയ്ത് ഏതാണ്ട് 45 ദിവസത്തിനുള്ളിൽ തന്നെ നൂറുകോടി ക്ലബ്ബിൽ ഇടം നേടി വൻ വിജയമായിരുന്നു.കുഞ്ഞ് കല്യാണിയുടെ അയ്യപ്പനെ കാണാനുള്ള ആഗ്രഹം,തുടർന്ന് അവൾ ശബരിമലയിൽ എത്തുന്നത് എന്നീ പശ്ചാത്തലത്തിലാണ് മാളികപ്പുറം കഥ പറയുന്നത്. വർഷങ്ങൾക്കു മുമ്പ് ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെ നായകനായി എത്തി പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സൈജു കുറുപ്പിന് ഇതിനോടകം ആയിട്ടുണ്ട്.