മലയാളികൾക്ക് ഏറെ സുപരിചിതനായ പ്രിയപ്പെട്ട സംവിധായകനാണ് ശ്യാമപ്രസാദ്. അധികം സിനിമകളൊന്നും മലയാളത്തിൽ അദ്ദേഹം സംവിധാനം ചെയ്തിട്ടില്ലെങ്കിൽ കൂടിയും ചെയ്തിട്ടുള്ള എല്ലാ സിനിമകളും മലയാളികൾക്ക് പ്രിയങ്കരം തന്നെയാണ്. അദ്ദേഹത്തിൻറെ സിനിമ സംവിധാന രീതി തന്നെയാണ് അദ്ദേഹത്തിനെ എന്നും വ്യത്യസ്തനാക്കിയിട്ടുള്ളത്. അദ്ദേഹത്തിൻറെ ഭാര്യ അന്തരിച്ചു എന്നുള്ള ദുഃഖ വാർത്തയാണ് പുറത്തുവരുന്നത്. ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി താരങ്ങളും ആരാധകരും ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു.
നർത്തകയും ദൂരദർശനിലെ ആദ്യകാല അവതാരകമായിരുന്ന ഷീബാ ശ്യാമപ്രസാദ് അന്തരിച്ചു എന്ന വാർത്തയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തുവരുന്നത്. വളരെ ദുഃഖകരമായ ഒരു വാർത്ത തന്നെയാണ് ഇതെന്ന് എല്ലാവരും പറയുന്നു. 59 വയസ്സ് ആയിരുന്നു ഷീബ ശ്യാമപ്രസാദിന്. ഇപ്പോൾ ആദരാഞ്ജലി നേർന്നുകൊണ്ട് നിരവധി താരങ്ങളും ആരാധകരും കമന്റിൽ തന്നെ എത്തുന്നുണ്ട്. ഇതോടൊപ്പം തന്നെ പല കുറിപ്പുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ തന്നെയാണ് ശ്യാമപ്രസാദിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ച മലയാളി ലോകമെത്തുന്നത്.
സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ് എന്നുള്ള ഒരു കുറിപ്പിലൂടെ ആയിരുന്നു ഷീബ അന്തരിച്ചു എന്ന വാർത്ത എല്ലാവരും എത്തിയത്. ക്യാൻസറിനെ തുടർന്നായിരുന്നു സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെ അന്ത്യം സംഭവിച്ചത് എന്ന് പുറത്തുവരുന്ന വാർത്തകളിൽ പറയുന്നു. ഇന്നലെ രാത്രി മരിച്ചതാണ് എന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിട്ടുണ്ടായിരുന്നു. കാൻസറിനെ തുടർന്നായിരുന്നു സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു. അവസാനം ക്യാൻസറിനോട് പൊരുതി ഇപ്പോൾ വിട പറഞ്ഞിരിക്കുകയാണ് ഷീബ ശ്യാമപ്രസാദ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥയായി തന്നെ ജോലി ചെയ്തു വരികെയായിരുന്നു ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. അതിനുശേഷം ചികിത്സകൾക്കായി തന്നെ ജീവിതം ബാക്കി വയ്ക്കുകയായിരുന്നു. പറവൂർ ചേന്നമംഗലം സ്വദേശിനിയാണ് താരം. ദൂരദർശനിയിൽ അനൗൺസർ ആയിരിക്കെ ശ്യാമപ്രസാദിനെ പരിചയപ്പെട്ടു. അവിടുന്ന് സൗഹൃദം പിന്നീട് പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. ദൂരദർശനിലെ മയിൽപീലി ജീവൻ ടിവിയിൽ വീട്ടുകാര്യം എന്നീ പരിപാടികൾ അവതരിപ്പിച്ചിരുന്നതും ഷീബ തന്നെയാണ്. അതുകൊണ്ട് മലയാളികൾക്ക് ഷീബ സുപരിചിത തന്നെയാണ്.
ഇപ്പോൾ ഏറെq നാളുകളായി ചലച്ചിത്രം ടിവി രംഗത്ത് ഒന്നും കാണാത്തത് കൊണ്ട് ഷീബയുടെ മുഖം ആകെ മറന്നിരിക്കുകയായിരുന്നു. ഇപ്പോൾ ഷീബയുടെ ചിരിച്ച മുഖം ചിത്രങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ എല്ലാവർക്കും ഷീബ ചെയ്തിരുന്ന ദൂരദർശനിലെ പരിപാടിയും ജീവൻ ടിവിയിലെ പരിപാടികളും എല്ലാം ഓർമ്മ വരുന്നുണ്ട്. ഈ ചിരിച്ച മുഖം ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല എന്ന് ഭൂരിഭാഗം ചിത്രങ്ങൾക്ക് താഴെയും കമൻറ് ചെയ്ത ആരാധകരുമെത്തുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 30ന് തൈക്കാടുള്ള ശാന്തി നടക്കും എന്നും നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. മക്കൾ പരസ്യ സംവിധായകനും നിർമ്മാതാവുമായ വിഷ്ണു, പിന്നാലെ വിദ്യാർഥിയായ ശിവകാമി.