നമ്മുടെ ദൈനംദിന ജീവിതക്രമം ഒരു പരിധിവരെ ചിട്ടയോടെ മുന്നോട്ടുകൊണ്ടുപോകുന്നത് നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തിന് വളരെ പ്രധാനമാണ്.നമ്മുടെ വ്യായാമം, ഭക്ഷണക്രമം,ഉറക്കം തുടങ്ങിയ ജീവിതകാര്യങ്ങൾ ഒട്ടും ചിട്ടയില്ലാതെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ അത് നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.അത്തരത്തിലുള്ള വ്യക്തികളുടെ വ്യക്തിജീവിതത്തെയും ജോലിയും മറ്റും പ്രതികൂലമായി ഇത് ബാധിച്ചേക്കാം.അതിനാൽ കഴിയുന്നതും ചിട്ടയായ ക്രമം നാം നമ്മുടെ ജീവിതത്തിൽ പാലിക്കാൻ ശ്രമിക്കേണ്ടതാണ്.
രാത്രി നേരത്തെ ഭക്ഷണം കഴിക്കുകയും കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുക,രാവിലെ നേരത്തെ എണീക്കുക എന്നീ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിനാണ് മിക്ക ആളുകൾക്കും മടിയുള്ളത്. എന്നാൽ കൃത്യമായി രാത്രി കിടന്നുറങ്ങുകയും രാവിലെ നേരത്തെ എണീക്കുകയും ചെയ്യുന്നതുപോലെ നമ്മുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്താൻ സാധിക്കും. അത്തരത്തിൽ കൃത്യമായി രാവിലെ എഴുന്നേൽക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നമുക്ക് പരിശോധിക്കാം.ആദ്യമായി തന്നെ നാം രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് കൊണ്ട് നമ്മുടെ ഉൽപാദനക്ഷമത വർദ്ധിക്കുകയാണ് ചെയ്യുന്നത്.ദിവസം മുഴുവൻ ഊർജ്ജത്തോടെ മുന്നേറാനും സമയം ലഭിക്കാനും ഇത് മൂലം കഴിയും.
കൃത്യസമയത്ത് രാത്രി കിടന്നുറങ്ങുകയും നേരത്തെ രാവിലെ എഴുന്നേൽക്കുകയും ചെയ്യുന്നതോടെ നമ്മുടെ ശരീരത്തിലെ ജൈവക്രമം കൃത്യമായ പാതയിൽ ആകുന്നു.ഇതുമൂലം നമുക്ക് മികച്ച രീതിയിൽ ഉള്ള ഉറക്കം ലഭിക്കുന്നു. മികച്ച രീതിയിലുള്ള ഉറക്കം ലഭിക്കുന്നതോടെ ടെൻഷനുകളും സമ്മർദ്ദവും എല്ലാം അകറ്റാനും കൂടുതൽ ഊർജ്ജസ്വലതയോടെ നമ്മുടെ ദൈനംദിന കാര്യങ്ങൾ ചെയ്യാനും സാധിക്കുന്നു.മികച്ച ഉറക്കം ലഭിക്കുന്നത് നമ്മുടെ ഓർമ്മശക്തിയെ വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.കൃത്യമായ രീതിയിൽ ഉറക്കമില്ലാത്തതും ചിട്ടയില്ലാത്ത ജീവിതരീതിയും മാനസികമായ ആരോഗ്യത്തെ ബാധിക്കാൻ ഇടയുണ്ട്.
അതിനാൽ നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തിൽ ഒരു ചിട്ടയായ ജീവിതക്രമം നാം ശീലിക്കേണ്ടതുണ്ട്. ഇതുകൂടാതെ തന്നെ നാം രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് മൂലം നമുക്ക് ഓരോ ദിവസവും ചെയ്യാനുള്ള കാര്യങ്ങൾക്ക് കൃത്യമായി സമയം ഭാഗിച്ചു നൽകാൻ സാധിക്കും.രാവിലെ എഴുന്നേൽക്കെന്ത് മൂലം നമുക്ക് വ്യായാമങ്ങളിൽ ഏർപ്പെടാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതുമൂലം ശരീരത്തിന്റെ ആരോഗ്യവും ഊർജ്ജവും വർദ്ധിക്കുന്നു.പലപ്പോഴും നാം നേരത്തെ എഴുന്നേൽക്കാതിരിക്കുമ്പോൾ കൃത്യമായ രീതിയിൽ പ്രഭാത ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരും. ഇത് ആ ദിവസത്തെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് കുറയ്ക്കുന്നു.