സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകപരിചിതമായ മുഖങ്ങളാണ് സഞ്ജുവിന്റെയും ഭാര്യ ലക്ഷ്മിയുടേതും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തിളങ്ങിയ താരങ്ങളാണ് ഇവർ. സ്വന്തമായുള്ള യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാം പേജിലും ആരാധകരുടെ തിക്കും തിരക്കുമാണ്. ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് ശ്രദ്ധ നേടാറുള്ളത്. നർമ്മത്തിലൂടെയാണ് കാര്യങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ ഇവർ എത്തിക്കാനുള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ വീഡിയോ കാണുന്ന ആർക്കും ഒന്നും പൊട്ടിച്ചിരിക്കാതെ കണ്ടു തീർക്കാൻ ആവില്ല.
ഇരുവർക്കും ഒരു മകളാണ് ഉള്ളത്. ഇപ്പോഴിതാ ഒരു സന്തോഷകരമായ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിൽ പങ്കുവെക്കുന്നത്. ഞങ്ങൾ ഒരു ആൺകുഞ്ഞിൻ്റെ അച്ഛനും അമ്മയുമായി എന്നാണ് ഇവർ പങ്കെടുക്കുന്ന പുതിയ വിശേഷം. ലക്ഷ്മി ഗർഭിണിയായതും തുടർന്നുള്ള വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇവരുടെ വീഡിയോകളിലെ വ്യത്യസ്തതയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടാറുണ്ട്. നിരവധി സീരീസുകളായും വീഡിയോകൾ അപ്ലോഡ് ചെയ്യാറുണ്ട്.
പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ളത് സഞ്ജുവിന്റെയും ലക്ഷ്മിയുടെയും അഭിനയം തന്നെയാണ്. ഗർഭിണിയാണെന്ന് കരുതി ഒരിക്കലും അഭിനയത്തിൽ നിന്നും മാറി നിൽക്കില്ല എന്ന് ലക്ഷ്മി പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഡെലിവറിക്ക് ശേഷം ആരോഗ്യം ഒക്കെ വീണ്ടെടുക്കുന്നതുവരെ ചിലപ്പോൾ വീഡിയോകളിൽ നിന്ന് വിട്ടു നിൽക്കേണ്ടിവരും.
എന്നാൽ വീണ്ടും തിരിച്ചു വരുമെന്നാണ് താരം പറഞ്ഞത്. മാർച്ചിൽ ആണ് പ്രഗ്നൻസി ഡേറ്റ് പറഞ്ഞെതെങ്കിലും ഇപ്പോഴിതാ ഫെബ്രുവരി അവസാനമായപ്പോൾ കുഞ്ഞ് കയ്യിലേക്ക് വന്നിരിക്കുകയാണ്. ഈയടുത്ത് വിവാഹമോചനങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പറ്റി ഇരുവരും ചേർന്ന് ചെയ്ത ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.