ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ ബസന്തി ആയി വന്നു മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് നിത്യാദാസ്. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളൂ എങ്കിലും എന്നും പ്രേക്ഷകരുടെ ഇഷ്ട താരമായി നിത്യ നിലകൊള്ളുന്നത് ആ ഒരൊറ്റ കഥാപാത്രത്തിലൂടെയാണ്. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ചില സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർക്ക് ഇപ്പോഴും താരത്തെ അറിയുന്നത് ബ ആയിട്ടാണ്. വിവാഹശേഷം സിനിമയിൽ നിന്നൊക്കെ വിട്ടുനിന്ന താരം പിന്നീട് സീരിയലിലൂടെ അഭിനയത്തിലേക്ക് വന്നിരുന്നു.
എന്നാൽ പിന്നീട് അതിൽ നിന്നും ബ്രേക്ക് എടുത്ത് താരം ഇപ്പോൾ സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് നിത്യ നായികയായ പള്ളി മണി എന്ന ഹൊറർ ചിത്രം തീയറ്ററുകളിൽ എത്തിയത്. വിവാഹം ചെയ്തു തീർത്തും മറ്റൊരു സംസ്കാരത്തിലേക്കാണ് നിത്യ ദാസ് കയറിയത്. പഞ്ചാബി കാനായ യുവാവിനെയാണ് നിത്യാദാസ് വിവാഹം ചെയ്തത്. ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ക്രൂ മെമ്പർ ആയിരുന്നു അരവിന്ദ്. ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടയിലാണ് നിത്യയും അരവിന്ദും പ്രണയത്തിലായത്. രണ്ടു മക്കളാണ് നിത്യയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ നിത്യയുടെ മൂത്ത മകളെ ആരാധകർക്ക് സുപരിചിതമാണ്.
തനിക്ക് കുടുംബം നൽകുന്ന പിന്തുണയെക്കുറിച്ചും മക്കളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും എല്ലാം നിത്യ ദാസ് എല്ലാ അഭിമുഖങ്ങളിലും വാചാലയാകാറുണ്ട്. മകൾക്ക് പ്രണയം വല്ലതും ഉണ്ടോ അവൾ ആഘോഷിച്ചു കാണുമോ എന്ന് ചോദിച്ചപ്പോൾ വളരെ കൂളായിട്ടായിരുന്നു നിത്യയുടെ പ്രതികരണം. എൻറെ അറിവിൽ ഇതുവരെ അങ്ങനെയൊന്നുമില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എന്തുണ്ടെങ്കിലും അവൾ എന്നോട് പറയാറുണ്ട്. സ്കൂളിലെ കാര്യങ്ങൾ എല്ലാം ഞാൻ ചോദിച്ച് അറിയാറുണ്ട്.
മകളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൻ നോക്കാറുണ്ട് എന്നും സ്വന്തമായി സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യാനുള്ള അവസരം അവൾക്ക് ഞങ്ങൾ കൊടുത്തിട്ടില്ല എന്നും നിത്യ ദാസ് പറയുന്നു. ഞാൻ മാത്രമല്ല ഹസ്ബൻഡും അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ചെക്ക് ചെയ്യാറുണ്ട്. എൻറെ മകൾ അത്ര വലിയ സാധു ആണ് എന്നൊന്നും ഞാൻ പറയില്ല. പക്ഷേ അമ്മയായ എന്നെ പറ്റിക്കണം എന്നുണ്ടെങ്കിൽ അവൾ അത്രയും ബ്രില്ല്യൻസ് ആയിരിക്കണം.