ബോളിവുഡിൽ ഒട്ടനവധി ആരാധകരുള്ള സൂപ്പർതാരമാണ് ഹൃതിക് റോഷൻ.താരത്തിന്റെ ഡെഡിക്കേഷനും പേഴ്സണാലിറ്റിയും എന്നും ആരാധകരെ ആകർഷിക്കുന്ന ഒന്നാണ്. താരത്തിന്റെതായി പുറത്തുവരുന്ന പുതിയ ചിത്രങ്ങൾക്കും കൂടാതെ മറ്റു വാർത്തകൾക്കുമായി ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഹൃതിക് റോഷനെ പറ്റി ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്ന ചില റിപ്പോർട്ടുകളാണ് ബോളിവുഡിലും ആരാധകർക്കിടയിലും ചർച്ചാവിഷയം ആയിരിക്കുന്നത്.താരം രണ്ടാമതും വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ഹൃതിക് റോഷനും യുവ നടി സബ ആസാദും പ്രണയത്തിൽ ആണെന്നും ഇരുവരും ലീവിങ് റിലേഷനിൽ ആണെന്നുമുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.ഇതിനിടെയാണ് ഇപ്പോൾ ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകും എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. ബോളിവുഡ് ന്യൂസുകൾ പുറത്തുവിടുന്ന ഒരു ഓൺലൈൻ മാധ്യമത്തിന്റെ ട്വിറ്റർ പേജിലാണ് ഈ വാർത്ത പുറത്തുവന്നത്.എന്നാൽ ഇതുവരെ ഹൃതിക് റോഷനോ സബയോ ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഇതിനെതിരെ ഒരു തരത്തിലുള്ള പ്രതികരണങ്ങളും നടത്തിയിട്ടില്ല.ഹൃതിക്കും ആദ്യഭാര്യ സൂസന്നയും 2014ലാണ് വിവാഹമോചിതരായത്.
പുഷ്കർ ഗായത്രി ദമ്പതിമാർ സംവിധാനം നിർവഹിച്ച തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ഹൃതിക് റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.തമിഴിൽ ആർ മാധവനും വിജയ് സേതുപതിയും തകർത്താടിയ ചിത്രത്തിൽ ഹിന്ദിയിൽ ഹൃതിക് റോഷൻ ഒപ്പം സേഫ് അലിഖാനാണ് എത്തിയത്.മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിൻറെ ഹിന്ദി റീമേക്കും പ്രേക്ഷകർക്കിടയിൽ നിന്ന് നേടിയെടുത്തത്.പുഷ്കർ ഗായത്രി ദമ്പതികളുടെ സംവിധാനത്തിൽ തന്നെ 2017ൽ തമിഴിൽ മാധവൻ വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാഴ്ത്തി വൻ വിജയം നേടിയ ചിത്രമായിരുന്നു വിക്രം വേദ.
അടുത്തിടെ തൻറെ സൂപ്പർ ഹീറോ സീരീസ് ആയ ക്രിഷ്ൻറെ നാലാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.’ക്രിഷ് 4മായി ബന്ധപ്പെട്ട ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെറിയൊരു ടെക്നിക്കല്‍ പ്രശ്നം ഉണ്ട്. 2023 അവസാനത്തോടെ ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉടന്‍ തന്നെ അത് സംഭവിക്കും. മറ്റ് കാര്യങ്ങളെല്ലാം ഞാന്‍ എന്റെ നിര്‍മ്മാതാക്കള്‍ക്ക് വിട്ട് കൊടുക്കുകയാണ്. ബാക്കി എല്ലാം അവര്‍ പറയും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും’ഇത്തരത്തിൽ ആയിരുന്നു അഭിമുഖത്തിൽ ഹൃതിക് പറഞ്ഞത്.സ്പൈ ത്രില്ലർ യൂണിവേഴ്സിന്റെ ഭാഗമായി ഹൃതിക് ചിത്രം വാർ ൻറെ രണ്ടാം ഭാഗവും ഉണ്ടാകുമെന്ന് സൂചനകൾ വന്നിരുന്നു..