കോമഡി പരിപാടികളിലൂടെയും ബിഗ് ബോസിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതനായ കലാകാരനാണ് സൂരജ് തേലക്കാട്.തൻറെ വളരെ കാലമായുള്ള ഒരു ആഗ്രഹം നിറവേറ്റിയ സന്തോഷവാർത്തയാണ് സൂരജ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.താൻ ഒരു പുതിയ വാഹനം സ്വന്തമാക്കി എന്ന വാർത്തയാണ് സൂരജ് പങ്കുവെച്ചത്.ജർമൻ വാഹന നിർമ്മാതാക്കളായ സ്കോഡയുടെ സ്ളാവിയ എന്ന മോഡലാണ് സൂരജ് സ്വന്തമാക്കിയത്.’വിജയം സ്വപ്നം കാണുന്നവനും മാത്രം അവകാശപ്പെട്ടതാണ് എന്ന് കുറിച്ചുകൊണ്ട് നടൻ സുരാജ് വെഞ്ഞാറമൂടും സൂരജിന് ആശംസകൾ നേർന്നിരുന്നു.
‘അങ്ങനെ ഒരുപാട് നാളുകളായുള്ള ആഗ്രഹം സഫലമായി.2018ൽ തുടങ്ങിയ പോളോ ജി റ്റി എന്ന ആഗ്രഹം 2019ൽ സാധ്യമാവും എന്ന് പ്രതീക്ഷിച്ചിരുന്നു. അപ്പോഴാണ് കൊറോണ ആ പ്ലാനെല്ലാം പൊളിച്ചു കയ്യിൽ തന്നത്.മ്മളെ മലപ്പുറം ഭാഷയിൽ പറഞ്ഞാൽ,ഐസ് ഇണ്ടാവുമ്പോൾ പൈസ ഇണ്ടാവൂല.പൈസ ഇണ്ടാവുമ്പോൾ ഐസും ഇണ്ടാവൂല,ഐസും പൈസേം ഇണ്ടാവണ അന്ന് സ്കൂളും ഇണ്ടാവൂല എന്ന അവസ്ഥ പോളോ ജി റ്റി ഇന്ത്യയിൽ അങ്ങ് നിർത്തി.അവസാനം ജെർമൻ മോട്ടോറിങ്ങ് തന്നെ ആസ്വദിക്കാനുള്ള എന്റെ ആഗ്രഹം സ്കോട സ്ളാവിയയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു.
ഏകദേശം ഒരു ലക്ഷം കിലോമീറ്റർ എന്റെ സന്തതസഹചാരി ആയിരുന്ന ഓൾട്ടോ കെ ടെൺ കൂടെത്തന്നെയുണ്ട്’.ഇത്തരത്തിലായിരുന്നു തൻറെ സ്വപ്ന സാക്ഷാത്കാരത്തെ കുറിച്ച് സൂരജ് കുറിച്ചത്.നിരവധി പ്രേക്ഷകരും സെലിബ്രിറ്റികളും സൂരജിന് ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയിരുന്നു.എന്നാൽ സൂരജിന്റെ അടുത്ത സുഹൃത്തും നടനുമായ സുരാജ് വെഞ്ഞാറമൂട് പങ്കുവെച്ച ഹൃദയസ്പർശിയായ ആശംസകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്.വിജയമെന്നത് സ്വപ്നം കാണുന്നവനു മാത്രം അവകാശപ്പെട്ടതാണ്.അത് ഒട്ടും യാദൃശ്ചികമല്ല.കഠിനാധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണത്.
ആത്മാർഥമായി ആഗ്രഹിക്കുന്നതിലേക്ക് എത്തിപെടുക എന്നത് ചെറിയ കാര്യവുമല്ല.കോമഡി സൂപ്പർ നൈറ്റിന്റെ വേദികളിൽ തുടങ്ങിയ സൗഹൃദമാണ് സൂരജുമായിട്ടുള്ളത്.ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സിനിമ ലൊക്കേഷനിൽ നിന്നാണ് സൂരജിന്റെ സ്വപ്നങ്ങളുടെ കേൾവിക്കാരനായത്.ഇന്ന് സൂരജിന്റെ ഒരു സ്വപ്നത്തിന് കൂടി ചിറകു വച്ചിരിക്കുന്നു.ഇത്തരത്തിൽ ആയിരുന്നു തൻറെ ഇൻസ്റ്റഗ്രാമിൽ സൂരജിനൊപ്പം പുതിയ കാറിൽ സഞ്ചരിക്കുന്ന വീഡിയോക്കൊപ്പം സുരാജ് കുറിച്ചത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ തുടങ്ങിയ സൗഹൃദമാണ് സുരാജും സൂരജും തമ്മിൽ. ചിത്രത്തിൽ റോബോർട്ട് ആയി വേഷമിട്ടത് സൂരജ് ആയിരുന്നു.