മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച മലയാളികളുടെ അഭിമാനമായ മഹാനടനാണ് മമ്മൂട്ടി.നിരവധി വർഷങ്ങളായി ഒരു മുതിർന്ന ജേഷ്ഠനായി അദ്ദേഹം മലയാള സിനിമയ്ക്കൊപ്പം മലയാളികളുടെ വീട്ടിൽ ഒരാളായി സഞ്ചരിക്കുന്നു. ആ പഴയ മുഹമ്മദ് കുട്ടിയെ ഇപ്പോഴത്തെ മമ്മൂട്ടിയാക്കുന്നതിൽ ഏറെ പങ്കുവഹിച്ച തൻറെ കലാലയമായ മഹാരാജാസിനെ അദ്ദേഹം എപ്പോഴും തന്നോട് ചേർത്ത് നിർത്താറുണ്ട്.അൻപത് വർഷം മുൻപത്തെ സഹപാഠി കെ പി തോമസിന്റെ ചിത്ര പ്രദർശനത്തിനെത്തി നടൻ മമ്മൂട്ടി.മട്ടാഞ്ചേരിയിൽ നിർവാണ ആർട്സ് കളക്റ്റീവിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
പ്രൊഫ.എം കെ സാനുവും മുൻ മന്ത്രി തോമസ് ഐസക്കും വേദിയിലെത്തിയിരുന്നു.മഹാരാജാസ് കോളേജിലെ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻറെ ആഭിമുഖ്യത്തിലാണ് കേരള ലളിതകല അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള കെ പി തോമസിന്റെ ചിത്രപ്രദർശനം നടത്തിയത്.മാർച്ച് 6 മുതൽ 12 വരെയാണ് ചിത്രപ്രദർശനം നടക്കുക. മുൻമന്ത്രി തോമസ് ഐസക്ക് അടക്കമുള്ള ചടങ്ങിൽ പങ്കെടുത്ത മിക്കവരും മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.ചടങ്ങിൽ മമ്മൂട്ടിയും തന്നെ കോളേജ് കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു.
‘ഒരു സാധാരണ സ്കൂളിൽ പഠിച്ച മുഹമ്മദ് കുട്ടി എന്ന വ്യക്തിയെ ഇന്നത്തെ മമ്മൂട്ടിയാക്കുന്നതിൽ മഹാരാജാസിനുള്ള പങ്ക് വളരെ വലുതാണ്. ഇന്ന് താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് മഹാരാജാസ് കാരണമാണ്.അന്ന് നൂറിന്റെ നോട്ടുമായി കോളേജിൽ എത്തുന്ന ആളുകൾ ഇല്ല. അന്ന് വലിയവനോ ചെറിയവനോ എന്ന വ്യത്യാസം ഉണ്ടായിരുന്നില്ല.ഞങ്ങൾ എല്ലാ ഗ്യാങ്ങിലും ചേരുമായിരുന്നു.അന്നൊക്കെ ഒരു സിഗരറ്റ് ഒരാൾ വാങ്ങിയാൽ ചുരുങ്ങിയത് അഞ്ചുപേർ പത്ത് പേരൊക്കെ വലിക്കുമായിരുന്നു.ഒരു ചോറു പാത്രത്തിൽ മൂന്നുപേരെങ്കിലും കഴിക്കുമായിരുന്നു. ജാതി മത വർഗ്ഗ വ്യത്യാസമില്ലാത്ത ആ സ്നേഹമാണ് ഇത്രയും വർഷങ്ങൾക്ക് ശേഷവും നമ്മെ ചേർത്തുനിർത്തുന്നത്.മമ്മൂട്ടി പറഞ്ഞു.
മുൻമന്ത്രി തോമസ് ഐസക്കും തൻറെ കലാലയത്തെക്കുറിച്ചും ഹോസ്റ്റൽ മേറ്റായ സുഹൃത്ത് കെ പി തോമസിനെ കുറിച്ചും ഓർമ്മകൾ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.അക്കാലത്ത് ചിത്രം വരയുമായി തൻറെ ഹോസ്റ്റൽ മുറിയിൽ ഒതുങ്ങിക്കൂടിയിരുന്ന കെ പി തോമസിനെ തോമസ് ഐസക്ക് ഓർത്തെടുക്കുന്നു.അന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം ജന്മദേശമായ മാനന്തവാടിയാണ് പശ്ചാത്തലമായിരുന്നത് എന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ ഗുരുനാഥൻ ഷാനു മാഷ് ആയിരുന്നു ചടങ്ങിൽ തിരി കൊളുത്തിയത്.ഒപ്പം മഹാനടൻ മമ്മൂട്ടിയും,ഞാനും.സഹപാഠിയുടെ ചിത്രങ്ങളെ കുറിച്ചും കലാലയ ഓർമ്മകളും തോമസ് ഐസക്ക് ചടങ്ങിൽ പങ്കുവെച്ചിരുന്നു.