ഇക്കാലത്ത് പലർക്കും പ്രായം കൂടി വരുന്നതിന്റെ ഭാഗമായി പലതരത്തിലുള്ള ആരോഗ്യപരമായ വെല്ലുവിളികളും നേരിടേണ്ടി വരാറുണ്ട്.അത് സ്വാഭാവികമായി പ്രായം കൂടി വരുമ്പോൾ ഉള്ള ശാരീരിക അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിൽ ആകുന്നത് കൊണ്ടും പലതരം ജീവിതശൈലികളുടെ ഭാഗമായും ആകാം. പലപ്പോഴും പ്രായമായവരിൽ കാണപ്പെടുന്ന ഇത്തരത്തിൽ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.പ്രായം കൂടുന്നത് മൂലം അത് ഹൃദയത്തിൻറെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പരിശോധിക്കാം.
പലപ്പോഴും പ്രായമാകുമ്പോൾ ശരീരഭാരം കൂടുന്നത് ശരീരത്തിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം ഹൃദയത്തിൻറെ ആരോഗ്യത്തെയും മോശമായി ബാധിച്ചേക്കാം.വണ്ണം കൂടുമ്പോൾ അത് പലരീതിയിലും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.എന്നാൽ മറിച്ച് വണ്ണം ഇല്ലാത്തവരിൽ ഇത്തരം ഹൃദയാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് പറയാനും പറ്റില്ല.ഉയർന്ന ബിപി അഥവാ രക്തസമ്മർദ്ദം പ്രായമാകുന്നവരിൽ കൂടുതലായി കാണപ്പെടുന്ന ഒന്നാണ്.ഇത്തരത്തിൽ തുടർച്ചയായി ശക്തിയായി ശരീരത്തിൽ രക്തം ഒഴുകുമ്പോൾ അത് ഹൃദയത്തിന് നല്ലതല്ല.
ഉയർന്ന രക്തസമ്മർദ്ദം ഏത് പ്രായത്തിലുള്ള വ്യക്തികളിലും ഹൃദയാരോഗ്യത്തിന് ഒരു വെല്ലുവിളിയാണ്.കൂടുതലായി പ്രായമായ കാണപ്പെടുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ.രക്തധമനികളിൽ കൊഴുപ്പ് കൂടിക്കിടന്ന് രക്തത്തിൻറെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് കൊളസ്ട്രോൾ ഒരു വ്യക്തിയെ എത്തിച്ചേക്കാം.ഇത്തരത്തിൽ ശരീരത്തിൽ രക്തയോട്ടം തടസ്സപ്പെടുന്നത് ഹൃദയത്തിൻറെ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു.കൂടാതെ അമിതമായ രീതിയിലുള്ള നെഞ്ചിടിപ്പും ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാണ്.
ഇത്തരത്തിലുള്ള അമിതമായ നെഞ്ചിടിപ്പ് പ്രായമായവരിൽ പക്ഷാഘാത സാധ്യത കൂട്ടുന്നു എന്ന് പഠനങ്ങൾ പറയുന്നുണ്ട്.ആഞ്ജിന പെക്ടോറിസ് എന്ന അവസ്ഥ മൂലം നെഞ്ചിന്റെ ഇടതുഭാഗത്ത് വേദന ഉണ്ടാകുന്നതും ക്രമേണ ഹൃദയാരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. പ്രായമായ എല്ലാവരിലും മുകളിൽ സൂചിപ്പിച്ച അവസ്ഥകൾ ഉണ്ടാവണമെന്നില്ല.മുന്നേ തന്നെ കൃത്യമായ വ്യായാമത്തിലൂടെയും ജീവിത ശൈലി നിയന്ത്രിക്കുന്നതിലൂടെയും ഇത്തരം അവസ്ഥകളിലേക്ക് പോകാതിരിക്കാൻ ഒരു പരിധിവരെ സഹായിച്ചേക്കാം.അതിനാൽ ഇത്തരത്തിൽ ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാകുന്ന അവസ്ഥകളെ നേരത്തെ പ്രതിരോധിക്കേണ്ടതുണ്ട്.