നർത്തകിയായും അഭിനയത്രി ആയും ടെലിവിഷൻ അവതാരകയായും പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ശ്രീലക്ഷ്മി തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ശ്രീലക്ഷ്മി പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
ഇപ്പോഴത്തെ ശ്രീലക്ഷ്മി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ മകൻ അർഹമിന്റെ ഒന്നാം പിറന്നാൾ ചിത്രങ്ങളാണ് താരം ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ചിത്രങ്ങളോടൊപ്പം തന്നെ ചില വീഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്.
ഏറ്റവും വലിയ അനുഗ്രഹം അവൻറെ ആദ്യ ജന്മദിനം ആഘോഷിക്കുന്നതാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറെ സന്തോഷവും സ്നേഹവും നിറഞ്ഞ വർഷമാണ് കടന്നുപോയത്. ഞങ്ങളുടെ പൊന്നോമനയായ അർഹമിന് നിങ്ങളെല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണമെന്ന് താരം കുറിക്കുന്നു. ഇത് ആദ്യമായാണ് ശ്രീലക്ഷ്മി മകൻറെ ചിത്രങ്ങൾ പങ്കുവെക്കുന്നത്.
ഇപ്പോൾ ദുബായിൽ ആർ ജെ ഐ ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. 2019ൽ ആയിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. ജിജിൻ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. ഇരുവരുടെയും നീണ്ട വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം നടന്നത്. നവംബർ 17ന് ലുലു ബോൾഗാട്ടി സെൻററിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഒരു പൈലറ്റ് ആണ് ജിജിൻ.