മലയാളികളുടെ ഇഷ്ട നായികയാണു മൈഥിലി. വലിയ സിനിമകളിൽ ഒന്നുംതന്നെ താരത്തിന് സാന്നിധ്യം അറിയിക്കാൻ സാധിച്ചില്ലെങ്കിലും ചെറിയ സിനിമകളിലൂടെ തന്നെ മലയാളികൾ ഏറ്റെടുത്ത താരം. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെ മൈഥിലിയുടെ കഥാപാത്രം ആണ് എന്നും മലയാളികൾ ഓർത്തെടുക്കുന്ന കഥാപാത്രം. അത്തരത്തിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഒരു നായിക എന്ന് മൈഥിലിയെ പറയാം. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം എന്നാണ് മൈഥിലിയെ കുറിച്ച് തന്നെ മലയാളികൾ പറയുന്നത്. പാലേരി മാണിക്യം എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിലൂടെ എത്തിയതോടെ മൈഥിലിയുടെ തലവര തന്നെ മാറി എന്ന് മലയാളികൾ തിരുത്തി കുറിച്ചു.
പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. വിവാഹത്തിനുശേഷം സിനിമയിൽ ഇപ്പോൾ സജീവമല്ലായിരുന്നു. ആരെയും അറിയിക്കാതെ വളരെ പെട്ടെന്ന് നടന്ന വിവാഹ ചടങ്ങുകൾ ആയിരുന്നു മൈഥിലിയുടേത്. ഇപ്പോൾ മൈഥിലയ്ക്കും ഭർത്താവിനും ഒരു കുഞ്ഞുണ്ട്. ഒരു ആൺകുട്ടി. അവന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇപ്പോൾ മൈഥിലി എത്തിയിരിക്കുന്നത്. വനിതാദിനത്തോട് അനുബന്ധിച്ചാണ് തനിക്ക് ജനിച്ച ആൺകുട്ടിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയത്. നീൽ സമ്പത്ത് എന്നാണ് മൈഥിലിയും ഭർത്താവ് സമ്പത്തും ചേർന്ന് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
കഴിഞ്ഞവർഷം ഏപ്രിൽ 28 നായിരുന്നു നടി മൈഥിലിയും ആർക്കിടെക്ട് ആയ സമ്പത്തും തമ്മിലുള്ള വിവാഹം ആഘോഷമായി നടന്നത്. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ മലയാള സിനിമ ലോകത്തുനിന്നും നിരവധി പേർ എത്തിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ വനിതാദിനത്തോടനുബന്ധിച്ച് മകനോടൊപ്പം നിൽക്കുന്ന ചിത്രമാണ് മൈഥിലി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിൻറെ മുഖത്തു പക്ഷേ ബ്ലർ ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മുഖം ഞങ്ങൾ ഇപ്പോൾ ആരാധകരെ അല്ലെങ്കിൽ മാധ്യമങ്ങളെ കാണിക്കുന്നില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ് മൈഥിലിയും സമ്പത്തും. അതുകൊണ്ടുതന്നെ കുഞ്ഞിനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചപ്പോൾ കുഞ്ഞിൻറെ മുഖം ബ്ലർ ചെയ്താണ് ഇപ്പോൾ മൈഥിലി പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുഞ്ഞിനെ കയ്യിലെടുത്ത് കൊഞ്ചിക്കുന്ന മൈഥിലിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. ഒരു സ്ത്രീ ഉള്ളടത്ത് മാതൃകയുണ്ട്. പ്രിയപ്പെട്ടവരെ വനിതാദിന ആശംസകൾ എന്നാണ് മൈഥിലി ചിത്രത്തിന് താഴെ കുറിച്ചത്. മകനോടൊപ്പം ആദ്യമായി പങ്കുവെക്കുന്ന ചിത്രമാണ് ഇത്. അതേസമയം മൈഥിലി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചതോടെ നിരവധിപേർ കമൻറ് ആയി എത്തി. മൈഥിലി കുഞ്ഞിൻറെ മുഖം മറച്ചതിലുള്ള പരിഭവമാണ് ഏറെയും ആരാധകർ പങ്കുവെച്ചത്.
കുഞ്ഞിനെ മുഖം എന്തിനാണ് മറച്ചുവെച്ചത് എല്ലാവർക്കും കുഞ്ഞിനെ കാണാൻ ഇഷ്ടമാണ്. കുഞ്ഞാവയെ കാണാൻ കൊതിയുണ്ട് എന്നിങ്ങനെ എല്ലാമാണ് കമന്റ് വരുന്നത്. നേരത്തെ മൈഥിലിയുടെ കുഞ്ഞിന്റെ നൂലുകെട്ട് വിശേഷങ്ങൾ എല്ലാം വൈറലായിരുന്നു. ഭൂമിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടാണ് മൈഥിലി കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ചത്. പൂർണ്ണ പൗർണമി ദിനത്തിലാണ് അവന്റെ ജനനം. നീൽ എന്ന പേരിനെ നിരവധി മനോഹരമായ അർഥങ്ങളുണ്ട്.