മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ വ്യക്തിയാണ് അപ്സര. അപ്സരയുടെയും ആൽബിയുടെയും വിവാഹ സമയം ധാരാളം വിമർശനങ്ങളാണ് താരങ്ങൾക്ക് നേരിടേണ്ടിവന്നത്. അതിൽ പ്രധാനമായുള്ളത് ഇരുവരുടെയും രണ്ടാം വിവാഹം എന്നുള്ളതാണ്. അന്ന് ഇതിനെക്കുറിച്ച് യാതൊന്നും തന്നെ ഇരുവരും സംസാരിച്ചിരുന്നില്ല. എന്നാൽ തങ്ങൾക്ക് മക്കൾ ഉണ്ട് എന്ന് പറയുന്നത് തെറ്റാണെന്നും ഞങ്ങൾക്ക് രണ്ടുപേർക്കും മക്കൾ ഇല്ല എന്നുള്ള കാര്യം മാത്രം ഇവർ നിഷേധിച്ചിരുന്നു. ഇപ്പോൾ എനിക്ക് ഇതിനു മുൻപ് ഒരു വിവാഹമുണ്ടായിരുന്നു എന്നും അതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നു കൂടിയില്ല എന്നുള്ള വെളിപ്പെടുത്തലാണ് അപ്സര പറയുന്നത്.
ആലോചിക്കാൻ തക്ക ഒരു കാര്യമല്ല എന്നും അത്ര നല്ല രീതിയിൽ ആയിരുന്നില്ല ആ ഒരു റിലേഷൻഷിപ്പ് എന്നും പറയുന്ന അക്ഷരയുടെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുന്നത്. താൻ ഇതിനുമുമ്പ് ഒരു വിവാഹം കഴിച്ചിരുന്നു എന്നും അതിൽ നിന്നും ഒരുപാട് ദുരിതങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്നും, വീട്ടുകാരെ വെറുപ്പിച്ചതും അതിനുശേഷം ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതും ആ ഒരു വിവാഹത്തിൽ ഉണ്ടായ പ്രശ്നങ്ങളാണെന്നും താരം തന്നെ വെളിപ്പെടുത്തുന്നുണ്ട്. താൻ ഇതിനു മുൻപ് വിവാഹം കഴിച്ചിട്ടുണ്ട് എന്നുള്ള കാര്യം അപ്സര എവിടെയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആദ്യമായി ഇപ്പോൾ വിമൻസ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് താരം വെളിപ്പെടുത്തുന്നത്.
“ഒരു സ്ത്രീയെന്ന നിലയിൽ വളരെയധികം അഭിമാനിക്കുന്ന ആളാണ് ഞാൻ. അടിസ്ഥാനപരമായി മൂന്ന് കരുത്തുള്ള സ്ത്രീകൾക്കിടയിൽ നിന്ന് വളർന്ന ആളാണ് ഞാൻ. എൻറെ അച്ഛൻ പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. അതിനുശേഷം അച്ഛനും അമ്മയ്ക്കും എല്ലാം അമ്മ തന്നെയാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞാൻ എന്നെ വളർത്തിയത്. അമ്മ കെപിഎസിയിൽ ഒരുപാട് പ്രശസ്തമായ നാടകങ്ങൾ ചെയ്തിട്ടുണ്ട്. അമ്മയുടെ അച്ഛന്റെയും പ്രണയ വിവാഹമായിരുന്നു. പക്ഷേ വിവാഹത്തിനുശേഷം അമ്മ അഭിനയിക്കാൻ പോകുന്നതൊന്നും അച്ഛന് ഇഷ്ടമായിരുന്നില്ല.
അതുകൊണ്ട് വിവാഹത്തിനുശേഷം അമ്മ അഭിനയിക്കുന്നത് ചെയ്തിരുന്നില്ല. എൻറെ ജീവിതത്തിൽ ഞാൻ ഏറ്റവും വേദനിച്ച ഒരു അനുഭവം ഇതുവരെ ഞാൻ പുറത്തു വിട്ടിട്ടില്ല. പക്ഷേ അത് കേട്ട് ഒരാളുടെ ജീവിതം എങ്കിലും മാറണമെന്ന ആഗ്രഹം കൊണ്ട് ഇപ്പോൾ പറയുന്നു. എൻറെ ഒരു വിവാഹം നേരത്തെ കഴിഞ്ഞതാണ്. അതും പ്രണയ വിവാഹം തന്നെയായിരുന്നു. പക്ഷേ പിന്നീട് എനിക്ക് അദ്ദേഹത്തോട് ഒട്ടും യോജിച്ച് പോകാൻ കഴിയാത്ത ഒരു സാഹചര്യം വന്നപ്പോൾ അതിൽ നിന്നും പുറത്തുവരികയായിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു അത്. അത്രയധികം സ്ട്രെസ്സ് എല്ലാം സഹിച്ചിട്ടാണ് ദാമ്പത്യത്തിൽ നിന്നും പുറത്തുവന്നത്.
പക്ഷേ ഇപ്പോൾ നമുക്ക് ചുറ്റും പല വാർത്തകളും കേൾക്കുമ്പോൾ അന്ന് ഞാൻ എടുത്ത തീരുമാനം വളരെ ശരിയായിരുന്നു എന്ന് തോന്നുന്നു. ബർത്ഡേ വീട്ടിലെ അവസ്ഥകൾ കാരണം പെൺകുട്ടികൾ ആത്മഹത്യ വരെ ചെയ്യുന്ന സംഭവം. അല്ലെങ്കിൽ അവർ നമ്മളെ കൊലപ്പെടുത്തും അങ്ങനെയുള്ള സംഭവം. അങ്ങനെയുള്ള പെൺകുട്ടികളെ ഏറ്റെടുക്കാൻ അവരുടെ വീട്ടുകാരും നാട്ടുകാരും തയ്യാറാകുന്നതാണ്. ഒരു ദാമ്പത്യം പരാജയപ്പെടുമ്പോൾ അതിൽ നിന്ന് പുറത്ത് കടക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ സ്വീകരിക്കാൻ വീട്ടുകാരും നാട്ടുകാരും തയ്യാറാണെന്നുണ്ടെങ്കിൽ ഒരിക്കലും ഒരു പെൺകുട്ടി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യില്ല. എന്നെ സംബന്ധിച്ച് വീട്ടുകാരും ബന്ധുക്കളും എല്ലാം വെറുപ്പിച്ച വിവാഹം ചെയ്ത ആളായിരുന്നു ഞാൻ.
സത്യം പറഞ്ഞാൽ ഞാൻ തന്നെയാണ് എൻറെ വിവാഹം നടത്തിയത്. ആ വിവാഹം തകരുന്ന അവസ്ഥയിൽ എത്തിയപ്പോൾ എനിക്ക് ഒരിക്കലും എൻറെ വീട്ടിലേക്ക് പോകാൻ കഴിയില്ലായിരുന്നു. 20 വയസ്സ് കഴിഞ്ഞപ്പോൾ ആയിരുന്നു എൻറെ ആദ്യ വിവാഹം. പ്രണയത്തെക്കുറിച്ച് ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ തന്നെ എന്റെ അമ്മ ആശുപത്രിയിലായി. അങ്ങനെ ഒരു അവസ്ഥയിൽ വിവാഹജീവിതം തകർന്നു എന്ന് എനിക്ക് പറയാൻ പറ്റിയില്ല. ആത്മഹത്യ അല്ലാതെ മറ്റൊരു മാർഗ്ഗമില്ല. അതിന് ശ്രമിക്കുകയും ചെയ്തിരുന്നു എന്നാൽ അതിൽ നിന്നും രക്ഷപ്പെട്ടപ്പോഴാണ് ഇനി ഒരിക്കലും ആത്മഹത്യയ്ക്ക് മുതിരില്ല എന്ന തീരുമാനം എടുത്തത്. ഇതാണ് ഇപ്പോൾ അപ്സര തൻറെ സീരിയൽ ജീവിതത്തിൽ ആദ്യമായി വെളിപ്പെടുത്തുന്ന ആദ്യ വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങൾ.