ഒരുപിടി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പ്രിയ കലാകാരിയാണ് സരയൂ മോഹൻ.സമീപകാലങ്ങളിൽ സിനിമാരംഗത്ത് അത്ര വലിയ രീതിയിൽ സജീവമല്ലാത്ത താരം ഇടക്കിടെ സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.ഇപ്പോൾ കേരളക്കരയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടുത്തം.കഴിഞ്ഞ 12 ദിവസത്തോളം വിഷപ്പുകയിൽ ശ്വാസം മുട്ടുകയായിരുന്നു കൊച്ചി.ഇപ്പോൾ തീ പൂർണ്ണമായ രീതിയിൽ അണച്ചുവെന്ന് ഫയർഫോഴ്സ് വ്യക്തമാക്കിയെങ്കിലും ഈ മാലിന്യം കത്തിയത് മൂലം ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ നിരവധി ആരോഗ്യ പ്രശ്നങ്ങളെ ഓർത്ത് ആശങ്കയിലാണ് ജനങ്ങൾ.
സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള നിരവധി പേരാണ് തങ്ങളുടെ പ്രതിഷേധങ്ങളുമായി രംഗത്തെത്തുന്നത്.ഇപ്പോഴിതാ ഈ തീപിടുത്തത്തെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടി സരയൂമോഹൻ.കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവളാണ്.കൊച്ചിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്.വാതോരാതെ കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറയുന്നവൾ ആണ് (ആയിരുന്നു) ദുരന്തകയങ്ങളിൽ തുഴഞ്ഞു ശീലമാണ്.(അത് പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും) പക്ഷേ അവഗണനകൾ വേദനയാണ്.കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്.
അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ, ഭരണ സ്ഥാനത്തുള്ളവർ,മനസ്സിൽ കോറിയിട്ട വേദനയുണ്ട്.മാന്യമായ,വ്യക്തമായ ഒരു അഭിസംബോധന,ഒരു അന്വേഷണം,അധികാരികൾ, നേതൃ സ്ഥാനത്തുള്ളവർ,ഭരണ സ്ഥാനത്തുള്ളവർ, മനസ്സിൽ കോറിയിട്ട വേദനയുണ്ട്.മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന,ഒരു അന്വേഷണം,നെഞ്ചുറപ്പോടെ ഒരു വാക്ക്.ഒന്നും തന്നെ കാണാനായില്ല.മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്,പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്നങ്ങളിൽ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയിൽ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാർത്ഥ മാലിന്യം എന്ന് മനസ്സിൽ അടിവരയിട്ട് ഉറപ്പിക്കുന്നു.
നാളെ ചീറിപ്പാഞ്ഞു വരുന്ന വാഹനത്തിന് ഓരം കൊടുത്തും,കല്ലിനെക്കാൾ വലുതായി അതിൽ കോറിയ പേര് നോക്കി വികസനം വന്നേ എന്ന് പുളകം കൊള്ളാനും,പൊള്ളയായ വാക്കുകളിൽ വിളമ്പുന്ന പ്രസംഗപ്രകടനം കേട്ട് ചോര തിളയ്ക്കാനും നിങ്ങൾക്ക് ഇല്ലാത്ത ലജ്ജ ഉള്ളത് കൊണ്ട് സാധിക്കില്ല.മടുത്തു,വെറുത്തു,ചുമ ഉറക്കത്തിലും,പുകമൂടിയ ഫ്ലാറ്റ് അകം ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും ചെറുതായല്ല.തെളിഞ്ഞ പ്രഭാതങ്ങൾ ഇല്ല,കിളികൾ പോലും ഇല്ല,നാട്ടിൽ നാളുകളായി ചെറുപ്പക്കാർ കൂട് വിട്ട് പറക്കുന്നു.ഇനി ഈ നാടേ ഇല്ലാതെ ആകുന്ന കാലമേ അറിയാൻ ഉള്ളു.ഇത്തരത്തിൽ ആയിരുന്നു സരയൂവിൻറെ ഹൃദയസ്പർശിയായ ഫേസ്ബുക്ക് പോസ്റ്റ്