കോമഡി ചെയ്തു മുന്നിലേക്ക് വന്ന പല താരങ്ങളെയും മലയാളികൾ ഇന്നും ഓർത്തിരിക്കുന്നു. പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങൾ ചെയ്തെത്തിയ താരങ്ങൾ. സ്ത്രീകൾ അധികം കടന്നു വരാത്ത ഒരു മേഖലയാണ് കോമഡി മേഖല. സിനിമ മേഖലയിൽ തന്നെ സ്ത്രീകൾ ഇപ്പോൾ സജീവമായി തുടങ്ങിയിട്ടേയുള്ളൂ. അപ്പോഴാണ് പണ്ടുകാലങ്ങൾ മുതൽ കോമഡി കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയ സ്ത്രീ ജനങ്ങൾ. അവരെ മലയാളികൾ എപ്പോഴും ഏറ്റെടുക്കാറുണ്ട്. അവരുടെ വിശേഷങ്ങൾ അറിയാനും മലയാളികൾ കാതോർത്തിരിക്കാറുണ്ട്.
അത്തരത്തിൽ മലയാളികൾ എപ്പോഴും ഓർത്തിരിക്കുന്ന നല്ല തരം കഥാപാത്രങ്ങൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തന്ന ഒരു താരമാണ് അഞ്ജന അപ്പുക്കുട്ടൻ.താരം ഇപ്പോഴും അവിവാഹിതയായി കഴിഞ്ഞുവെന്നും താരത്തിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയതോടെ താരത്തിന്റെ പുതിയ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നു. മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള നായിക ഇപ്പോൾ എവിടെയാണെന്ന് മലയാളികൾ അന്വേഷിച്ച് എത്തുകയാണ്. എന്നാൽ ഇത്രയും നാളുകൾ ആയിട്ട് എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്നാണ് മലയാളികൾക്ക് ആദ്യം ചോദിക്കാനുള്ളത്. എന്തുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നത് എന്നത് ചോദ്യം തന്നെയാണ്.
ആരെയോ കാത്തിരിക്കുകയാണോ അതോ തേച്ചതാണോ എന്നൊക്കെ പലരും കളിയാക്കി ചോദിക്കാറുണ്ട് എന്ന് പറയുന്നു. അസൽ ഒരു തേപ്പ് കിട്ടി ഇരിപ്പാണ് എന്നാണ് അഞ്ചന മറുപടി പറയുന്നത്. കല്യാണം ഉറപ്പിക്കുക പോലും ചെയ്തിരുന്നു പക്ഷേ അത് ഒത്തു വന്നില്ല. എന്നെ തേച്ചിട്ട് പോയി പക്ഷേ കുറെ സ്വഭാവത്തിൽ ബാക്കിയായി എന്നൊക്കെ ഇപ്പോൾ സ്വകാര്യജീവിതത്തെക്കുറിച്ച് അഞ്ജന തമാശ രൂപേണ പറയുന്നു. എന്ത് സീരിയസ് കാര്യവും തമാശ രൂപേണ പറയാൻ കിട്ടുന്ന തന്റെ കഴിവാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോസിറ്റീവ് എന്ന് താരം കൂട്ടിച്ചേർക്കുന്നു. എന്തുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാത്തത് എന്ന് ചോദിക്കുകയാണെങ്കിൽ ഒത്തു വരാത്തതുകൊണ്ട് തന്നെയാണെന്ന് പറയുന്നു.
വിവാഹ അഭ്യർത്ഥനകളും അഞ്ജനയ്ക്കു വന്നിട്ടുണ്ട് എയർപോർട്ടിൽ വച്ച് ഒരു ഇറാനിക്കാരൻ വിവാഹഭ്യർത്ഥന നടത്തിയതും കുറച്ചു മുൻപാണ് സംഭവത്തെക്കുറിച്ച് താരം വ്യക്തമാക്കി വെളിപ്പെടുത്തി. ഒരു ഗൾഫ് ഷോ കഴിഞ്ഞു വരുമ്പോൾ എയർപോർട്ടിൽ വച്ച് തൻറെ നെറ്റിയിൽ കുറി കണ്ടു ആകർഷനായ ഒരു ഇറാനിക്കാരൻ വിവാഹ അഭ്യർത്ഥന നടത്തിയെന്ന് അഞ്ജന പറയുന്നു. എന്നാൽ ഇപ്പോഴും കല്യാണം കഴിക്കാതെ തുടരുന്നതിന് കാരണം ചോദിച്ചപ്പോൾ പ്രത്യേകിച്ചും മറുപടിയൊന്നുമില്ല എന്നാണ് കൂട്ടിച്ചേർക്കുന്നത്. വിവാഹ വിരോധി ഒന്നുമല്ല എന്നും ഏതെങ്കിലും ഹതഭാഗ്യവാൻ സമയമാകുമ്പോൾ വന്നു വീഴും എന്നും ഒഴുക്കൻ മട്ടിൽ സംസാരിച്ചു തീർക്കുകയാണ് അഞ്ജന തന്നെ ജീവിതത്തെക്കുറിച്ച്.