നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. 10 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ദിയ പങ്കുവെക്കാറുള്ള വീഡിയോസ് എല്ലാം വൈറൽ ആകാറുണ്ട്. ദിയയുടെ പ്രണയവും പ്രണയ തകർച്ചയും എല്ലാം വലിയ രീതിയിൽ വാർത്തയായി. തൻ്റെ പ്രണയം തകർന്നെന്ന് ദിയ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോഴത്തെ വൈഷ്ണവുമായി ഉണ്ടായിരുന്ന ആ പ്രണയത്തെക്കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെപ്പറ്റിയും എല്ലാം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.
ഒരു റിലേഷൻഷിപ്പിൽ ഏറ്റവും ആവശ്യം വിശ്വാസം ആണെന്നാണ് ദിയ പറയുന്നത്. വൈബ് ആണോ ട്രസ്റ്റ് ആണോ ബന്ധങ്ങൾ നിലനിൽക്കാൻ ആവശ്യമെന്ന് ചോദ്യത്തിനാണ് ദിയയുടെ മറുപടി. വൈബ് ഉണ്ടെങ്കിൽ മാത്രമേ ഞാൻ ഒരാളുമായി റിലേഷൻഷിപ്പിലാകൂ. എനിക്ക് ഏറ്റവും ആവശ്യം ട്രസ്റ്റ് ആണെന്നാണ് ദിയ പറയുന്നത്. ഇനി ആരുമായും ഡേറ്റിംഗ് ഒന്നുമില്ല എന്നും നേരെ വിവാഹമാണെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഒരു പ്രണയത്തിൽ റെഡ് സിഗ്നൽ കണ്ടാൽ അപ്പോൾ തന്നെ ഓടി രക്ഷപ്പെടണം. ഞാൻ ചെയ്ത തെറ്റ് അതാണ് പലതവണ സിഗ്നൽ കണ്ടിട്ടും അത് പച്ചയായി മാറും എന്ന് കരുതി കാത്തിരുന്നതാണ് എൻറെ തെറ്റ്. എന്നും ആരാധകരുടെ ചോദ്യങ്ങൾക്കായി ദിയ കുറിച്ചു.
രണ്ടുപേരും എപ്പോഴും ഒന്നിച്ചാണ് ഉണ്ടാവാറുള്ളത്. ഇൻസ്റ്റഗ്രാം റീൽസിലും യൂട്യൂബ് വീഡിയോസിലും എല്ലാം ഒന്നിച്ച് തന്നെ. ദിയയുടെ വീട്ടിലെ എല്ലാ ഫംഗ്ഷനും വൈഷ്ണവും എത്താറുണ്ട്. രണ്ടുപേരും നല്ല സുഹൃത്തുക്കൾ മാത്രമല്ല ഞാൻ അവളെ പ്രൊപ്പോസ് ചെയ്തപ്പോൾ അവൾ എന്നോട് എസ് പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് വൈഷ്ണവ് തന്നെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോൾ ആ പോസ്റ്റ് അടക്കം ദിയയും ആയുള്ള എല്ലാ ഫോട്ടോസും ഡിലീറ്റ് ചെയ്തിരിക്കുകയാണ് വൈഷ്ണവ്. ദിയയ്ക്കും ഫ്രണ്ട്സിനും ഒപ്പമുള്ള റീൽസ് മാത്രമാണ് ബാക്കി നിർത്തിയിരിക്കുന്നത്.
രണ്ടുപേരും പരസ്പരം അൺഫോളോ ചെയ്തു. ഇരുവരും ഒന്നിച്ച് വന്നിട്ട് തന്നെ നാളുകളായി. ദിയക്ക് ഒപ്പം ഒരുപാട് ഇന്റിമേറ്റ് ആയിരിക്കുന്ന ഫോട്ടോസ് വൈഷ്ണവിന്റെ കയ്യിലുണ്ടായിരുന്നു. എല്ലാ ഫോട്ടോസും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു തൻറെ ഫോട്ടോസ് മാത്രമായി നിലനിർത്തിയത് കൊണ്ട് തന്നെ വൈഷ്ണവും എന്ന തരത്തിൽ വാർത്തകൾ വരുന്നത്. നിരവധി പേരാണ് ഇരുവരുടെയും കമന്റ് ബോക്സിൽ ബ്രേക്കപ്പിനെ കുറിച്ച് ചോദിച്ചു കൊണ്ടിരിക്കുന്നത്.