മലയാളികൾ മറക്കാത്ത മലയാളികളുടെ സ്വന്തം പൂച്ചക്കണ്ണി ആയിട്ടുള്ള നായിക നടി മോഹിനി. പൂച്ചക്കണ്ണി ഈ നായികയെ മലയാളികൾ മറക്കാറില്ല മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് താരമെന്ന് തന്നെ പറയാം. മഹാലക്ഷ്മി ശ്രീനിവാസൻ എന്ന പേരിൽ തമിഴ്നാട്ടിൽ തഞ്ചാവൂരിലെ ഹിന്ദു കുടുംബത്തിൽ ജനിച്ച പിന്നീട് മലയാള സിനിമയിലേക്ക് എത്തി മോഹിനിയായി മാറിയ താരത്തിന്റെ കഥ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. എന്നാൽ താരത്തിന്റെ വിവാഹ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും തന്നെ അധികമാർക്കും അറിയില്ല.
സിനിമയിൽ നടിയായി എത്തി ഒടുവിൽ തൻറെ ഹിന്ദുത്വം ഉപേക്ഷിച്ച് ഈശോയോട് അടുത്ത് 2013 ക്രിസ്തുമതം സ്വീകരിച്ച മോഹിനി, ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച കാര്യവും സുവിശേഷ പ്രഘോഷണം നടത്തി ജീവിക്കുന്ന വ്യക്തിയാണെന്നും അധികമാർക്കും അറിയില്ല എന്ന് തന്നെ പറയാം. തെന്നിന്ത്യൻ ഭാഷകളിൽ ഒരുകാലത്ത് തിളങ്ങി എന്നാൽ നടി തന്നെയാണ് മോഹിനി. പൂച്ച കണ്ണുള്ള ഈ സുന്ദരി മലയാളി കുട്ടിയെ തങ്ങളുടെ സ്വന്തം നടിയായി തന്നെ അംഗീകരിച്ചിരുന്നു.
മിക്ക ഭാഷകളിലുമായി ഏകദേശം നൂറിലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെയാണ് അഭിനയജീവിതം താരം ഉപേക്ഷിക്കുന്നത്. വിവാഹശേഷം താരം അമേരിക്കയിൽ പോവുകയായിരുന്നു. നിരവധി പ്രശ്നങ്ങൾ കുടുംബജീവിതത്തിൽ ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളാൽ വിഷാദരോഗത്തിന് അടിമയായിരുന്നു. അപ്പോഴാണ് വീട്ടിലെ ജോലിക്കാരുടെ പക്കൽ നിന്നും യാദൃശ്ചികമായി ബൈബിൾ വായിക്കാൻ ഇടയായത്. അങ്ങനെ ഈശോയെ കൂടുതൽ അടുത്തറിഞ്ഞ മോഹിനി പിന്നീട് വളരെ സന്തോഷത്തോടെ ക്രിസ്തുമതം സ്വീകരിച്ചു.
ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് താരം ഇപ്പോൾ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. വിവാഹം വളരെ സ്മൂത്തായ ജീവിതമായിരുന്നു കരയുന്നത് എങ്ങനെയാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. യാതൊരു ദുഃഖവും തനിക്ക് അനുഭവിക്കേണ്ടിവന്നില്ല .എന്നാൽ വിവാഹം കഴിഞ്ഞ് അത് മാറി. ഞാൻ പണ്ടും സ്പിരിച്വൽ ആയിരുന്നു. ഈശോയെ അടുത്തറിഞ്ഞപ്പോൾ ഇനി ഈശോയ്ക്ക് വേണ്ടി ജീവിക്കാം എന്ന തീരുമാനത്തിലെത്തി. ഭർത്താവ് ഭരതുമായുള്ള ബന്ധം ഡിവോഴ്സിന്റെ വക്കിൽ വരെ എത്തിയിരുന്നു. ഞങ്ങൾ ഇരുവരും തെറ്റാനായി ഓരോ കൂടോത്രം ചെയ്തിരുന്നു.
ഡിവോഴ്സ് ചെയ്യാൻ എളുപ്പമാണ് പക്ഷേ ചെയ്യുന്നതിന് മുൻപ് ഈശോയോട് ചോദിക്കൂ എന്ന് എന്നോട് ഒരു അച്ഛൻ പറഞ്ഞു. ഞാൻ ഒരുപാട് പ്രാർത്ഥിച്ചു. അങ്ങനെ ഭരതുമായുള്ള പ്രശ്നങ്ങൾക്ക് അവസാനമായി എന്നും മോഹിനി പറയുന്നുണ്ട്. എനിക്ക് സമ്പാദ്യം ഉണ്ടായിട്ടും അനുയോജ്യമായ ഒരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും എന്റെ ജീവിതത്തിൽ വിഷമതകളും പ്രശ്നങ്ങളും നിറഞ്ഞതായിരുന്നു. ഭർത്താവിനെ ഉൾക്കൊള്ളാനോ അയാളുമായി ജീവിതത്തിൽ സന്തോഷം കണ്ടെത്താനോ എനിക്ക് സാധിച്ചില്ല.
അവസാനം തൻറെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി. സിനിമയ്ക്ക് വേണ്ടിയുള്ള കഥ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർക്കുന്നു. അമേരിക്കയിൽ ആണെങ്കിലും സുവിശേഷവേളയ്ക്കായി താൻ സമയം കണ്ടെത്തുമെന്ന് താരം പറയുന്നുണ്ട്. ക്രൈസ്തവ രീതിയിലേക്ക് എൻറെ ജീവിതം മാറുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു കാര്യമായി ഇത് മാറുന്നു എന്നും താരം ഇതിനെ വ്യക്തമാക്കുന്നു.