മിനി സ്ക്രീൻ പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം. ഈ പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് ബിജേഷ് അവനൂർ. ബിജേഷ് എന്ന പേര് പറഞ്ഞാൽ ആരും അറിയില്ല എങ്കിലും കുറിച്ച് പറയുമ്പോൾ അധികം ആമുഖങ്ങളുടെ ആവശ്യമില്ല. ഒരു ഒറ്റ സീരിയൽ കൊണ്ട് സഹനടനായി വന്നു ഹിറ്റ് ആവുക എന്ന് പറഞ്ഞാൽ അത് മഹാഭാഗ്യമാണ്. അത്തരം ഒരു ഭാഗ്യം ബിജേഷിന് ലഭിച്ചിട്ടുണ്ട്. തനതായ അഭിനയ ശൈലി തന്നെയാണ് താരത്തെ ആരാധകർക്കിടയിൽ ശ്രദ്ധേയനാക്കിയത്. ബിജേഷിന് വലിയൊരു കരിയർ ബ്രേക്ക് നൽകിയ കഥാപാത്രം കൂടിയായിരുന്നു സാന്ത്വനത്തിലെ സേതു.
വളരെ യാദൃശ്ചികം ആയിട്ടാണ് ഈ സീരിയലിൽ എത്തുന്നത് എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ബിജേഷ്. ലൊക്കേഷൻ ചിത്രങ്ങളും റീലുകളും ഒക്കെ താരം പങ്കുവെക്കാറുണ്ട്. 35 വയസ്സ് പിന്നിട്ടിട്ടും ബിജേഷ് ഇതുവരെയും വിവാഹിതനായിട്ടില്ല. ഇപ്പോൾ ഇതാ വളരെ രസകരമായ, ബിജേഷ് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കൈക്കുഞ്ഞിനെ താലോലിക്കുന്ന ബിജേഷ് ആണ് വീഡിയോയിൽ ഉള്ളത്. ‘ഒരു കുട്ടിയെ എടുത്തു താലോലിക്കാൻ സമ്മതിക്കില്ല. അപ്പോഴേക്കും വരും ഇങ്ങനെ താലോലിച്ചു നടന്നാൽ മതിയോ കെട്ടണ്ടെ എന്നൊക്കെ.
എന്നാലും കുട്ടികളെ എനിക്കിഷ്ടമാണ് ഞാൻ ഇനിയും എടുക്കും ഉമ്മയും കൊടുക്കും ഈ പേരിൽ തൽക്കാലം കെട്ടാൻ ഒന്നും ഉദ്ദേശിക്കുന്നില്ല’ എന്നാണ് ബിജേഷ് കുറിച്ചത്. വീഡിയോ വൈറൽ ആയതോടെ നിരവധിപേർ കമന്റുകളുമായി എത്തി. മുൻ ബിഗ് ബോസ് സ്ഥാനം ശാലിനി അടക്കം കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. എന്തുവന്നാലും കെട്ടരുത് വാക്ക് വാക്ക് ആയിരിക്കണം, അതെന്താ നിങ്ങൾക്ക് കെട്ടിയാൽ? അതൊന്ന് അറിയണമല്ലോ, ക്യാപ്ഷൻ പൊളിച്ചു എന്നല്ലാമാണ് ആരാധകർ വിദേശിന്റെ വീഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തിയത്. എന്തുതന്നെയായാലും നിമിഷം നേരം കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.