ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി അപ്സര രത്നാകരന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയത് രണ്ടാം വിവാഹത്തിന് ശേഷമാണ്. എന്നാൽ ഇത് തന്റെ ആദ്യ വിവാഹമാണെന്നാണ് നടി പറഞ്ഞത്. പിന്നാലെയാണ് ഒരു പഴയ വിവാഹ വീഡിയോ പ്രചരിച്ചത്. ഇത് നടിയുടെ കള്ളി വെളിച്ചത്താക്കുകയും ചെയ്തു. നടിയുടെ ആദ്യ ഭർത്താവിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല എങ്കിലും അതൊരു ദുരിത ജീവിതമായിരുന്നു എന്നാണ് പിന്നീട് അപ്സര വെളിപ്പെടുത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് നടിയുടെ ആദ്യ ഭർത്താവ് തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി തുറന്നു പറഞ്ഞതോടെ അപ്സരയുടെ യഥാർത്ഥ മുഖമാണ് പുറത്തായത്. ഇപ്പോഴിതാ അന്നത്തെ വീഡിയോയിൽ പറഞ്ഞ ചില കാര്യങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആദ്യ ഭർത്താവ് കണ്ണൻ. അപ്സര തൻറെ ജീവിതം നശിപ്പിച്ചത് കൂടാതെ തന്റെ ജോലിയും കളഞ്ഞു എന്നായിരുന്നു പ്രചരിച്ചത്. എന്നാൽ അത് സത്യമല്ലെന്നും അപ്സര അങ്ങനെ ചെയ്തിട്ടില്ല എന്നുമാണ് കണ്ണൻ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. അതിൻറെ പേരിൽ അവളെ ആരും കുറ്റം പറയരുത് എന്നാണ് കണ്ണൻറെ ഇപ്പോഴത്തെ അപേക്ഷ. ബാക്കി താൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്.
ഇക്കാര്യത്തിൽ മാത്രം ചെറിയൊരു തെറ്റിദ്ധാരണ വന്നെന്നും, ആ തെറ്റിദ്ധാരണ തിരുത്താനാണ് ഇപ്പോൾ വന്നത് എന്നുമാണ് വ്യക്തമാക്കിയത്. ടെലിവിഷൻ പരിപാടികളുടെ കൊറിയോഗ്രാഫറായി ജോലി ചെയ്യുകയാണ് കണ്ണൻ എന്ന അപ്സരയുടെ ആദ്യ ഭർത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതാണ് വേർപിരിയാൻ കാരണമെന്നാണ് അപ്സര പറഞ്ഞത്. എല്ലാ കുടുംബങ്ങളിലും ഉള്ള പ്രശ്നങ്ങളെ തങ്ങൾക്കിടയിലും ഉണ്ടായിരുന്നുള്ളൂ. ഞാൻ കാരണം ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നുവെന്നും ഒടുവിൽ രണ്ടാളും സന്തോഷത്തോടെ ആണെന്നും ആണ് അപ്സര വെളിപ്പെടുത്തിയത്. എന്നാൽ ശരിക്കും അങ്ങനെയല്ല സംഭവിച്ചത്.
അവൾ എന്നെ ഉപേക്ഷിച്ചു പോയതാണ്. പട്ടിയെപ്പോലെ ഞാൻ അവളുടെ പുറകെ പോയെങ്കിലും പരിഹസിക്കപ്പെടുകയാണ് ചെയ്തത്. സത്യത്തിൽ എൻറെ കൂടെ ജീവിക്കുമ്പോൾ അപ്സരയും ഇപ്പോഴത്തെ ഭർത്താവ് ആൽബിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. അത് ഞാൻ കയ്യോടെ പൊക്കി. അവളുടെ വീട്ടിൽ നിന്നാണ് ഇത് സംഭവിക്കുന്നത്. ഇതോടെ വീട്ടുകാരുടെ മുന്നിൽ പോലും അപ്സരയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യാശ്രമം അടക്കം നടത്താൻ ഒക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കണമെന്ന് തീരുമാനത്തിലേക്ക് അവൾ എത്തി.
അങ്ങനെ അവൾ കൂട്ടുകാരുടെ വീട്ടിലേക്ക് താമസം മാറുകയും എനിക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. എല്ലായിടത്തും താൻ പരിഹസിക്കപ്പെടുകയാണ് ചെയ്തത്. എൻറെ ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടുണ്ട്. ഞാൻ പ്രതികരിച്ച രീതിയൊന്നും ശരിയായിരുന്നില്ല. കെട്ടിയ പെണ്ണും ഇട്ടിട്ടു പോയി തൊഴിൽ മേഖലയിൽ നിന്നും എനിക്ക് ചതിയും സംഭവിച്ചു. ഇതോടെ മാനസികമായി ഞാൻ തകർന്നു.
അടുത്തിടെ അപ്സര ഓരോ അഭിമുഖങ്ങളിലും എന്നെപ്പറ്റി പറഞ്ഞ കാര്യങ്ങൾ കേട്ടതോടെയാണ് ഇതിനൊരു വിശദീകരണം കൊടുക്കാമെന്ന് ഞാൻ ചിന്തിച്ചത്. അവൾക്ക് അവളുടെ ജീവിതവുമായി പോയാൽ മതി എന്നെ എൻറെ വഴിക്കും വിടാമായിരുന്നു. പക്ഷേ അതിനല്ല അവൾ ശ്രമിച്ചത് അതാണ് താനിപ്പോൾ ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത് എന്നാണ് കണ്ണൻ നേരത്തെ പ്രതികരിച്ചത്. അതേസമയം കണ്ണൻറെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കണ്ണന് അനുകൂലമായി സംസാരിക്കുന്നത്.