തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും കൂടുതലായും വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനായിരുന്നു രഘുവരൻ. അദ്ദേഹത്തിൻറെ വ്യത്യസ്തമായ ശബ്ദവും അഭിനയരീതിയും വളരെയധികം ശ്രദ്ധേയമായിരുന്നു. എന്നാൽ അത്തരത്തിൽ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന അവസരത്തിലാണ് അപ്രത്യക്ഷമായി അദ്ദേഹം വിട പറഞ്ഞത്.അർഹിക്കുന്ന ഉയരങ്ങളിൽ എത്തുന്നതിനു മുൻപേ വിട പറഞ്ഞ അദ്ദേഹത്തിന്റെ നഷ്ടം സിനിമാ ലോകത്തിൻറെ കൂടി നഷ്ടമാണ്. ഇപ്പോഴിതാ അദ്ദേഹം വിട പറഞ്ഞിട്ട് 15 വർഷങ്ങൾ തികയുകയാണ്.
തൻറെ പ്രിയതമൻറെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹധർമ്മിണിയും നടിയുമായ രോഹിണി.’2008 മാർച്ച് 19 വളരെ സാധാരണ ദിവസമായിട്ടാണ് ആരംഭിച്ചത്. പക്ഷെ എനിക്കും റിഷിയ്ക്കും എല്ലാം അന്നേ ദിവസം മാറിമറിഞ്ഞു.സിനിമയുടെ ഈ മനോഹരകാലം രഘു ഒരുപാട് ആസ്വദിക്കുമായിരുന്നു.നടൻ എന്ന നിലയിലും രഘു സന്തോഷിച്ചേനെ’.ഇത്തരത്തിൽ ആയിരുന്നു തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നിനെ കുറിച്ച് രോഹിണിയുടെ ഓർമ്മക്കുറിപ്പ്.രഘുവരന്റെ ഒരു സുന്ദരമായ ചിത്രവും രോഹിണി കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അഭിനയത്തിൽ ഡിപ്ലോമ നേടിയതിനുശേഷം ആണ് പാലക്കാട് കൊല്ലംകോട് സ്വദേശിയായ രഘുവരൻ സിനിമ ലോകത്തേക്ക് എത്തുന്നത്.പിന്നീട് തമിഴ്, തെലുങ്ക്,കന്നഡ,മലയാളം,ഹിന്ദി ഭാഷകളിലായി ഏതാണ്ട് 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം ആണ് അദ്ദേഹം അരങ്ങൊഴിയുന്നത്.പലതരത്തിലുള്ള വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ടെങകിലും വില്ലൻ കഥാപാത്രങ്ങളിലൂടെ ആയിരുന്നു അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു.വില്ലൻ കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു ശൈലി നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.1996ൽ ആയിരുന്നു നടി രോഹിണിയുമായുള്ള രഘുവരന്റെ വിവാഹം.
എന്നാൽ 2004ൽ ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞിരുന്നു.ഇരുവർക്കും സായി ഋഷി എന്നൊരു മകനുണ്ട്.കോയമ്പത്തൂർ സെൻ്റ് ആൻസ് മെട്രിക് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യസം നേടിയ രഘുവരൻ കോയമ്പത്തൂരിൽ തന്നെയുള്ള ഗവ.ആർട്ട്സ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നെങ്കിലും അദ്ദേഹം കോഴ്സ് പൂർത്തിയാക്കിയില്ല.മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത‘ദൈവത്തിന്റെ വികൃതിക’ളിലെ അൽഫോൺസച്ചൻ എന്ന കഥാപാത്രം രഘുവരനെ മലയാളചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടി കൊടുത്തു.ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സർക്കാർ അവാർഡും അദ്ദേഹത്തിൻറെ ലഭിച്ചിരുന്നു.