താരങ്ങളെ ദൈവത്തിന് തുല്യം ആരാധിക്കുന്നവരാണ് തമിഴ് തെലുങ്ക് സിനിമ പ്രേക്ഷകർ. സിനിമ നടി നടൻമാർക്ക് വേണ്ടി ക്ഷേത്രം പണിയിൽ, പാലഭിഷേകം, ശരീരത്തിൽ പച്ചകുത്തൽ തുടങ്ങിയ പല രീതികളും ആരാധകർക്ക് ഉണ്ട്. ഇഷ്ടപ്പെട്ടാൽ പിന്നീട് അവരോട് പ്രത്യേകം മമത കാണിക്കുന്നവരാണ് തമിഴർ എന്ന സിനിമ ലോകത്ത് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലയാളത്തിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ പല നടിമാർക്കും സിനിമ രംഗത്ത് തുടരാൻ അവസരം നൽകിയത് തമിഴകവും തെലുങ്ക് മേഖലയും ആണ്. ഇത്തരത്തിൽ മലയാളത്തിൽ നിന്നും തമിഴകത്തേക്ക് കടന്ന് ജനപ്രീതി നേടിയ നടിയാണ് നയൻതാര. തമിഴരുടെ ലേഡീ സൂപ്പർസ്റ്റാർ ആണ് നയൻതാര.
വൻ ആരാധക വൃന്ദം തമിഴകത്ത് നയൻതാരയ്ക്ക് ഉണ്ട്. തമിഴ് സിനിമ രംഗത്തുനിന്ന് നയൻതാര നേടിയെടുത്ത നേട്ടങ്ങൾ ചെറുതല്ല. 20 വർഷത്തിലേറെയായി മുൻനിര നായിക നടി ആയുള്ള കരിയർ ഗ്രാഫ്, പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന നടി തുടങ്ങി ഒട്ടനവധി സൗഭാഗ്യങ്ങൾ നടിയെ തേടിയെത്തി. എന്നാൽ ഉയരത്തിലേക്ക് എത്തിച്ച ആരാധകരെ നയൻതാര ചൊടിപ്പിച്ചു എന്നാണ് ഉയരുന്ന വിമർശനം. കഴിഞ്ഞദിവസം ഉണ്ടായ സംഭവമാണ് ഇതിന് കാരണം. കുംഭകോണത്തിന് അടുത്തുള്ള മേലത്തൂർ ഗ്രാമത്തിലെ കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെത്തിയതായിരുന്നു നയൻതാര. ഭർത്താവ് വിഘ്നേശ് ശിവനും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വരവ് അറിഞ്ഞ് ക്ഷേത്ര പരിസരത്ത് വൻ ജനക്കൂട്ടം എത്തി.
ആളുകളുടെ തിരക്ക് കാരണം ഇരുവർക്കും ബുദ്ധിമുട്ടുണ്ടായി. ഈ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം അവർ അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. അവിടെയും ജനക്കൂട്ടം ആയിരുന്നു. ഇതിനിടെ ഒരു സ്ത്രീ തൻറെ തോളിൽ കയ്യിട്ടത് നയൻതാരയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന് ദേഷ്യം ചെറുതായി പ്രകടിപ്പിക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനിൽ പോയപ്പോൾ ആളുകൾ തുടരെ ഫോട്ടോ എടുത്തു. ഒരാളോട് ഫോൺ ഞാൻ തല്ലിപ്പൊട്ടിക്കും എന്ന് നടിക്ക് ദേഷ്യപ്പെടേണ്ടിയും വന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. നടിയുടെ ദേഷ്യം കണ്ട് പലരും സമൂഹമാധ്യമത്തിൽ വിമർശനമുന്നയിച്ചു.
പ്രത്യേകിച്ച് തോളിൽ കയ്യിട്ട സ്ത്രീയോട് നടി കാണിച്ച അവജ്ഞ ആണ് എല്ലാവരെയും ചോടിപ്പിച്ചത്. ഇത്രയൊക്കെ അഹങ്കാരം കാണിക്കാൻ നടി ആരാണെന്ന് ചിലർ കമൻറ് ചെയ്തു. സിനിമാതാരങ്ങളെ ദൈവത്തെ പോലെ കാണുന്നവർക്കുള്ള പാഠമാണിത്, ഇനിയെങ്കിലും സത്യം മനസ്സിലാക്കൂ. നമ്മൾ കൊടുക്കുന്ന ബഹുമാനം തിരിച്ചും നൽകേണ്ട എന്നിങ്ങനെ തുടരുന്നു നിരവധി കമന്റുകൾ. കേരളത്തിൽ ഒരു വിലയുമില്ലാത്തവളാണ് ഇവരെ ഒന്നും ആരാധിക്കേണ്ടതില്ല വലിയ താരമാക്കിയ നമ്മൾക്കാണ് തെറ്റ് പറ്റിയത്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
നയൻതാരയുടെ തോളിൽ കൈയിട്ട് സ്ത്രീയുടെ മുഖം ശ്രദ്ധിച്ചാൽ അവർക്ക് അത് വിഷമമായി എന്ന് മനസ്സിലാകും. മിക്ക കാര്യങ്ങൾക്കും വൈകാരികതയ്ക്ക് പ്രാധാന്യം നൽകുന്നവരാണ് തമിഴ് ജനത. നയൻതാരയുടെ ഇപ്പോഴത്തെ പ്രവർത്തി നടിക്ക് തന്നെ ദോഷം ആകും എന്ന് അഭിപ്രായമുണ്ട്. അതേസമയം നടിയെ പിന്തുണച്ചും ചിലർ രംഗത്ത് വരുന്നുണ്ട്. എത്ര വലിയ താരം ആണെങ്കിലും സ്വകാര്യത എന്നുണ്ടെന്നും അത് ബഹുമാനിക്കണമെന്നും ക്ഷേത്രദർശനത്തിന് വരുമ്പോഴാണോ ഫോട്ടോയെടുക്കുന്നത് എന്നും ചിലർ ചോദിച്ചു.
വിവാഹശേഷം തുടരെ ക്ഷേത്രദർശനം നയൻതാര നടത്താറുണ്ട്. വിഗ്നേഷ് ശിവൻ ഒരു ഭക്തനാണ്. കരിയറിൽ ഇപ്പോൾ രണ്ടുപേർക്കും അത്ര നല്ല സമയമല്ല. അടുത്തിടെയാണ് അജിത്ത് നായകനാകുന്ന ഒരു സിനിമയിൽ നിന്നും സംവിധായകനാകാൻ ഒരുങ്ങിയിരുന്ന വിഗ്നേഷ് ശിവനെ മാറ്റിയത്. മറുവശത്ത് നയൻതാരക്ക് കരിയറിൽ തുടരെ പരാജയങ്ങളാണ്.