സ്വന്തം കഠിനപ്രയത്നം കൊണ്ട് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടുപോകുന്ന വ്യക്തിയാണ് ഗോപിക. ഈ വർഷത്തെ ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ മുന്നോട്ടുവെച്ച കോമൺ മാൻ മത്സരാർത്ഥിയായി ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ച വ്യക്തിയാണ് ഗോപിക. മൂവാറ്റുപുഴ സ്വദേശിയായ ഗോപിക ഒരു സാധാരണക്കാരിയാണ്. കോമണർ ആയിട്ടാണ് ഗോപിക ബിഗ്ബോസിൽ എത്തിയത്. ബിഗ് ബോസ് വീട്ടിലുള്ള ബാക്കി 17 മത്സരാർത്ഥികൾക്ക് ഒപ്പം അതേ പ്രാധാന്യത്തോടെയാണ് ഗോപികയും ഷോയിൽ എത്തിയതും അവിടെ മത്സരിക്കുന്നതും.
മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ കോമണർ മത്സരാർത്ഥിയാണ് ഗോപിക ഗോപി. 24 കാരിയായ ഗോപിക കൊറിയർ സർവീസ് ഓഫീസിൽ ജോലി ചെയ്തു വരികയാണ്. ഒരു സിംഗിൾ മദർ ആയ ഗോപികയ്ക്ക് നാലു വയസ്സുള്ള ഒരു മകനുണ്ട്. ഇന്ന് മകനോടൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന ഗോപികയുടെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ മറ്റൊരു മത്സരാർത്ഥിയായ ശോഭാ വിശ്വനാഥിന്റെ ഡിവോഴ്സ് കേസിനെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ആണ് ഗോപിക താനും നാലുവർഷമായി ഡിവോഴ്സിന്റെ പിറകെ ആണെന്ന് വെളിപ്പെടുത്തുന്നത്.
ബിഗ് ബോസ് വീട്ടിലെ മറ്റൊരു മത്സരാർത്ഥിയായ സാഗറിനൊപ്പം ഉള്ള സൗഹൃദത്തെക്കുറിച്ചും ഗോപിക സംസാരിക്കുന്നുണ്ട്. സാഗറിനെ പോലെ തന്നെ ഒരു സുഹൃത്ത് ഗോപികയ്ക്ക് യഥാർത്ഥത്തിൽ ഉണ്ട് എന്നും ആ സുഹൃത്തിനെ നോക്കുന്നത് പോലെ തന്നെയാണ് സാഗർ എന്നും ഗോപിക പറയുന്നുണ്ട്. അങ്ങനെ സംസാരിക്കുന്നതിനിടയിലാണ് ഗോപിക തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ഡിവോഴ്സിനെ കുറിച്ചും എല്ലാം വാചാലയായത്. നാലുവർഷമായി ഗോപികയുടെ ഡിവോഴ്സ് കേസ് നടക്കുകയാണ്.
ഇത്രയും വർഷങ്ങളായി ഗോപിക പോരാട്ടത്തിലാണ്. മകന് ഏഴുമാസം പ്രായമുള്ളപ്പോഴാണ് ഗോപിക ഭർത്താവിൻറെ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്. ഭർതൃ ഗൃഹത്തിൽ ജീവിച്ച ഒരു വർഷക്കാലം എന്ന് പറയുന്നത് കോടി ജന്മങ്ങൾ അനുഭവിച്ചതിന് അപ്പുറമായിരുന്നു. ഇപ്പോഴും ജീവിതത്തിൽ സ്ട്രഗിൾ ചെയ്യുകയാണെന്ന് ഗോപിക പറയുന്നു. ബിഗ് ബോസ് ഷോയിലെ കരുത്തുറ്റ മത്സരാർത്ഥി തന്നെയാണ് ഗോപിക. വളരെ ബോൾഡ് ആയ ഗോപിക ബിഗ് ബോസ് വീട്ടിൽ എല്ലാ കാര്യങ്ങളിലും ഇടപെടാറുണ്ട്.
ഒഡീഷനു ശേഷമാണ് ബിഗ് ബോസ് വീട്ടിലെ ആദ്യ കോമണർ മത്സരാർത്ഥിയായി ഗോപിക എത്തിയത്. ഇൻറർവ്യൂവിന് ശേഷം ഗോപിക ബിഗ് ബോസ് അഞ്ചാം സീസണിലെ പതിനെട്ടാമത്തെ മത്സരാർത്ഥിയായി തിരഞ്ഞെടുക്കപെടുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെന്ന നിലയിൽ താൻ വളരെയധികം ഭാഗ്യവതിയാണെന്ന് മോഹൻലാലുമായുള്ള സംഭാഷണത്തിൽ ഗോപിക പറഞ്ഞിരുന്നു. സാധാരണക്കാരുടെ പ്രതിനിധിയാണ് താനെന്നും, ബിഗ് ബോസ് ഹൗസിൽ 100 ദിവസം പൂർത്തിയാക്കിയതിനു ശേഷം ട്രോഫി നേടുമെന്നും ഗോപിക ചങ്കൂറ്റത്തോടെ പറഞ്ഞിരുന്നു. ഗോപികയുടെ കൂടുതൽ കഥകൾ അറിയുവാനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.