മലയാളത്തിലെ സൂപ്പർതാരങ്ങളിൽ ഏറ്റവും അധികം വാഹന കമ്പം ഉള്ളത് മമ്മൂട്ടിക്ക് ആണെന്ന് ആർക്കും അറിയാവുന്ന കാര്യമാണ്. വിവിധ മോഡലുകൾ ആയിട്ടുള്ള നിരവധി വാഹനങ്ങളും അദ്ദേഹത്തിന് ഉണ്ട്. മോഹൻലാലിനെ സംബന്ധിച്ച് വാഹനങ്ങളോട് അത്ര കമ്പം ഇല്ലെങ്കിലും ഇഷ്ട വാഹനങ്ങൾ സ്വന്തമാക്കാൻ മടിക്കുന്ന താരമല്ല അദ്ദേഹം. ഇപ്പോഴിതാ പുതുപുത്തൻ ഒരു റേഞ്ച് റോവർ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം. റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിൽ ഒന്നായ ഓട്ടോബയോഗ്രഫി ലോങ്ങ് വീൽ ബേസ് ആണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്.
വാഹനം ഡീലർമാർ താരത്തിന്റെ കൊച്ചിയിലെ പുതിയ വസതിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് മോഹൻലാൽ കുടുംബസമേതം പുതിയ വാഹനം ഏറ്റുവാങ്ങി. താക്കോൽ ഏറ്റുവാങ്ങുന്നതിന്റെയും മോഹൻലാൽ ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മണിക്കൂരിൽ 255 കിലോമീറ്റർ ആണ് ഉയർന്നവേഗം. മോഹൻലാലിൻറെ താല്പര്യത്തിനനുസരിച്ച് നിരവധി മാറ്റങ്ങളും വാഹനത്തിൽ വരുത്തിയിട്ടുണ്ട്.
24 തരത്തിൽ ക്രമീകരിക്കാവുന്ന ചൂടും തണുപ്പും തരുന്ന ഹോട്ട് സ്റ്റോൺ മസാജ് മുൻ സീറ്റുകൾ, തുടങ്ങി നിരവധി സവിശേഷതകൾ ഈ വാഹനത്തിന് ഉണ്ട്. 7 പേർക്ക് ഒരേ സമയം സഞ്ചരിക്കാൻ ആകുന്ന വാഹനത്തിൽ 33 സെൻറീമീറ്റർ ടച്ച് സ്ക്രീൻ ആണ് ഉള്ളത്. ഏകദേശം 2.38 കോടി മുതൽ 4 കോടി വരെയാണ് വാഹനത്തിൻറെ വില. 1.15 കോടി രൂപയുടെ ടൊയോട്ടയുടെ വെൽഫെയർ ആയിരുന്നു 2020 തുടക്കം മുതൽ മോഹൻലാൽ യാത്രക്കായി ഉപയോഗിച്ചുകൊണ്ടിരുന്നത്.
ഇതുകൂടാതെ നിരവധി കാറുകൾ അദ്ദേഹത്തിന് ഉണ്ട്. 90 ലക്ഷം രൂപ വില വരുന്ന ടൊയോട്ട വെൽഫെയർ മോഹൻലാലിൻറെ കയ്യിൽ എത്തിയിട്ട് നാളുകൾ ഏറെയായി. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ വാഹനമാണിത്. നിരവധി പ്രത്യേകതകൾ ഉള്ള വാഹനം തന്നെയാണ് ടൊയോട്ട വെൽഫെയർ. ടൊയോട്ട ബ്രാൻഡിൻ്റെ വിശ്വസ്ത ആരാധകനാണ് മോഹൻലാൽ എന്ന് നമുക്ക് തോന്നും.